സലിംരാജിന്റെ ഭീകരബന്ധവും ഹവാലാ ഇടപാടും പൂഴ്ത്തി

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ഹവാലാ ഇടപാടുകളും ഭീകരബന്ധവും ആഭ്യന്തരവകുപ്പ് പൂഴ്ത്തി. ഭീകരബന്ധത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും തിരിച്ചടിയായി. ഇതേത്തുടര്‍ന്നാണ് സലിംരാജിന്റെ ഭീകരബന്ധം പൂഴ്ത്തിവയ്ക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ബന്ധിതമായത്. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഹവാലാ സംഘങ്ങളുമായി സലിംരാജിനു ബന്ധമുണ്ടെന്നും ഭൂമിതട്ടിപ്പുകള്‍ക്ക് ഇയാളുടെ ബിനാമികള്‍ മുഖേന ഹവാലാ പണമാണ് ചെലവഴിക്കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സലിംരാജിനൊപ്പം അറസ്റ്റിലായ ഷംനാദിനു തീവ്രവാദബന്ധമുണ്ടെന്നും ഇയാള്‍ എസ്.ഡി.പി.ഐ നേതാവാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
സലിംരാജിനു ഭീകരബന്ധമുണ്ടെന്നു പറഞ്ഞ പ്രോസിക്യൂഷന്‍ അയാളുടെയും കൂട്ടാളികളുടേയും ജാമ്യാപേക്ഷ വീണ്ടും കോടതിയിലെത്തിയപ്പോള്‍ മലക്കം മറിഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. വധ ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രതികള്‍ നിഷ്പ്രപയാസം ജാമ്യം നേടി. ഇവരെ ജാമ്യത്തിലിറക്കാന്‍ വന്നത് കുപ്രസിദ്ധ ഹവാലാ ഇടപാടുകാരായിരുന്നു. സലിംരാജിന്റെ ടെലഫോണ്‍ വിവരങ്ങള്‍ അടക്കം പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും അഡ്വക്കേറ്റ് ജനറലിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കി സര്‍ക്കാര്‍ അതിന് തടയിട്ടു.
സലിംരാജ് അറസ്റ്റിലായ ദിവസം കൊടുവള്ളിയില്‍ നൗഫല്‍ എന്നയാളുടെ വീട്ടില്‍ നിന്നും 56 ലക്ഷത്തിന്റെ ഹവാലാപണം പിടിച്ചെടുത്തിരുന്നു. സലിംരാജും നൗഫലും തമ്മിലുള്ള ബന്ധവും അന്വേഷിക്കുന്നുവെന്ന് അറസ്റ്റിനു തൊട്ടുപിന്നാലെ അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അതും മരവിപ്പിച്ചു. കോടികളുടെ ഭൂമിതട്ടിപ്പ് നടത്തുന്നതിന് സലിംരാജിനുള്ള സാമ്പത്തികസ്രോതസ് ഏതാണെന്ന് കോടതി ആരാഞ്ഞിരുന്നു. ഇതും അധോലോകബന്ധങ്ങളും സംബന്ധിച്ച അന്വേഷണമാണ് ആഭ്യന്തരമന്ത്രാലയം അട്ടിമറിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha