പാര്‍ലമെന്റിനൊപ്പം സംസ്ഥാനത്തും ഇലക്ഷന്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രവര്‍ത്തകര്‍ക്ക് രഹസ്യ നിര്‍ദ്ദേശം നല്‍കി. സര്‍ക്കുലറിന്റെ രൂപത്തില്‍ എല്ലാ ബൂത്തു കമ്മിറ്റികള്‍ക്കുമാണ് രഹസ്യ സന്ദേശം കൈമാറിയിരിക്കുന്നത്.
ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വെറുതെവിടുന്നതിന് ഒരാഴ്‌ച മുമ്പാണ് രഹസ്യസന്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വെറുതെ വിടുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലായിരുന്നു രഹസ്യ സന്ദേശം നല്‍കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തള്ളിയിടുന്നതിനേക്കാള്‍ നല്ലത് പാര്‍ലമെന്റിനൊപ്പം സംസ്ഥാനത്തും തിരഞ്ഞെടുപ്പ് എന്ന ആശയമാണ് പിണറായിയുടെ മനസ്സിലുള്ളതെന്നറിയുന്നു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ അത് സിപിഐഎമ്മിന് അനുകൂലമാകുമെന്നാണ് പൊതുവിലയിരുത്തല്‍. സോളാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിസന്ധിയിലായ യു.ഡി.എഫ് സര്‍ക്കാരിന് അതില്‍ നിന്നും ഇപ്പോഴും കരകയറാനായിട്ടില്ല. പീതാംബരകുറുപ്പിനെതിരെ ആരോപണം ഉന്നയിച്ച ശ്വേതാമേനോനെ പണം കൊടുത്ത് ഒതുക്കിയെന്നാണെന്ന ആരോപണവും യു.ഡി.എഫിന് പുതിയ പ്രഹരമായി.
ബൂത്ത് കമ്മിറ്റികള്‍ ശക്തമാക്കാനാണ് സി.പി.എം തീരുമാനം. സംഘടനയെ ശക്തമാക്കി രണ്ട് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നേരിടുകയാണ് തന്ത്രം. ഉപരോധസമരം പൊളിഞ്ഞെങ്കിലും അതിലൂടെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനായതായി പാര്‍ട്ടി വിശ്വസിക്കുന്നു. ജനസമ്പര്‍ക്കപരിപാടികളില്‍ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന ഉപരോധസമരവും വിജയിച്ചതായാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.
യു.ഡി.എഫില്‍ നിന്നും നാല് എം.എല്‍.എ മാര്‍ രാജിക്കൊരുങ്ങി നില്‍ക്കുന്നുണ്ട്. രണ്ട് ഘടകകക്ഷികളില്‍ നിന്നുള്ളവരാണ് ഇവര്‍. രണ്ടും പ്രമുഖ ഘടകകക്ഷികളായതിനാല്‍ രാജി കൂറു മാറ്റത്തിന് ഇടയാക്കും. അതിനാല്‍ തെരഞ്ഞെടുപ്പാണ് ഇവര്‍ ലക്ഷ്യമിടുന്നത്. നാലുപേരും ഇടതുമുന്നണിയില്‍ നിന്നും യു.ഡി.എഫിലേയ്‌ക്ക് വന്നവരാണ്. പാര്‍ലമെന്റ് ഇലക്ഷന് മുന്നോടിയായി ഇവരെ രാജി വയ്‌പിച്ച് സര്‍ക്കാരിനെ താഴെയിടാനാണ് സി.പി.എം ഉദ്ദേശിക്കുന്നത്. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പിണറായി മുഖ്യമന്ത്രിയാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha