വി.എസ് 'അബോര്‍ഷന്' ഒരുങ്ങുന്നു

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി തികച്ചാലും ഇല്ലെങ്കിലും സജീവ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആലോചിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നതിനെകുറിച്ചും അദ്ദേഹം ആലോചിക്കുന്നുണ്ട്. പിണറായി വിജയന്‍ അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ തന്റെ രാഷ്‌ട്രീയ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന സൂചനയെ തുടര്‍ന്നാണ് വി.എസ്. 'അബോര്‍ഷന് ' ഒരുങ്ങുന്നത്.
മഞ്ഞപത്രം മുതല്‍ മഹാനേതാവ് വരെ ലാവ്‌ലിന്‍ ഉയര്‍ത്തി തന്നെ വേദനിപ്പിച്ചതായുള്ള പിണറായിയുടെ പ്രസ്‌താവന ലക്ഷ്യമിട്ടത് ടി.പി. നന്ദകുമാറിനെയും വി.എസ്.അച്യുതാനന്ദനെയുമാണ്. തൊണ്ണൂറ് കഴിഞ്ഞ അച്യുതാനന്ദന് ഇപ്പോഴും അധികാരമോഹം അവസാനിച്ചിട്ടില്ല. ലൈറ്റുള്ള വണ്ടിയും ഔദ്യോഗിക വാഹനവും മടുത്തിട്ടുമില്ല. അടുത്തകാലത്താണ് സര്‍ക്കാര്‍ വി എസിന് 15 ലക്ഷത്തിന്റെ ലക്ഷ്വറി കാര്‍ സമ്മാനിച്ചത്. ഇനിയൊരിക്കലും മുഖ്യമന്ത്രി സ്ഥാനം കിട്ടില്ലെന്നും വി എസിന് അറിയാം.
തന്റെ നിലപാടുകള്‍ കേസിന്റെ വിധിയോടെ അവസാനിച്ചതായുള്ള വി.എസിന്‍െറ പ്രസ്‌താവന യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി കരുതാമെങ്കിലും ഒരു പിന്‍മാറ്റത്തിന് വി.എസ് ഒരിക്കലും ഒരുക്കമല്ല. സജീവ രാഷ്‌ട്രീയത്തില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങുകയാണെങ്കില്‍ അത് അഴിമതിക്കും പക്ഷപാതത്തിനുമെതിരെയുളള തന്റെ യുദ്ധം പരാജയപ്പെട്ടതു കൊണ്ടാണെന്ന് വരുത്തി തീര്‍ത്ത് രക്തസാക്ഷി പരിവേഷം അണിയാനുള്ള ഒരുക്കത്തിലാണ് വി.എസ്.
പിണറായിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ വി. എസിനെതിരെയും മുദ്രാവാക്യം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയായിരിക്കെ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന നിലപാടാണ് അച്യുതാനന്ദന്‍ സ്വീകരിച്ചത്. പിണറായി പ്രതിയല്ലെങ്കില്‍ കോടതി പറയട്ടെ എന്ന നിലപാടാണ് കഴിഞ്ഞയാഴ്‌ചയും അച്യുതാനന്ദന്‍ പരസ്യമായി സ്വീകരിച്ചത്.
ഒരടി പിന്നോട്ടെങ്കില്‍ രണ്ടടി മുന്നോട്ട് എന്ന കമ്മ്യൂണിസ്റ്റുകാരന്റെ അടവാണ് വി.എസ്. പിന്തുടരുന്നതെന്ന് പിണറായിക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ ലാവ്‌ലിന്‍ വിധിയില്‍ പരസ്യമായ യാതൊരു അഭിപ്രായപ്രകടനത്തിനു നില്‍ക്കേണ്ടതില്ലെന്ന് ചൊവ്വാഴ്‌ച തന്നെ കേന്ദ്രനേതൃത്വത്തില്‍ നിന്നും വി.എസിന് സന്ദേശം ലഭിച്ചിരുന്നു.
കൈയടി കിട്ടാനായി മനുഷ്യരെ കളിപ്പിക്കരുതെന്ന ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെയാണ് കേസില്‍ ജയിച്ച് പിണറായി വി.എസിനെ കളിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha