ദേ പോയി ദാ വന്നു... ശാലുവിന്റെ വഴിയേ സെന്‍സര്‍ ചെയ്യാന്‍ ശ്വേതയും

സോളാര്‍ കേസില്‍ പ്രതിയായ ശാലുമേനോന്റെ ഒഴിവില്‍ ശ്വേതാ മേനോന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിലേക്ക്. പീതാംബരകുറുപ്പിനെ രക്ഷപ്പെടുത്തിയതിന് പ്രതിഫലമായാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പദവി. ഇതുസംബന്ധിച്ച് ഒരു എം.പിയുടെ കത്ത് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിക്ക് ലഭിച്ചതായി അറിയുന്നു. പീതാംബരകുറുപ്പിന് വേണ്ടിയാണ് എം.പി കത്ത് നല്‍കിയത്.
പ്രസിഡന്‍സ് ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയാവാന്‍ ശ്വേതാ മേനോന്‍ കൊല്ലം ജില്ലാ കളക്ടറോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയധികം തുക അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ പരിപാടിയായതിനാല്‍ കുറച്ചു പണം നല്‍കാം എന്നും കളക്ടര്‍ സമ്മതിച്ചിരുന്നു. പ്രതീക്ഷിച്ചപോലെ സ്‌പോണ്‍സര്‍മാര്‍ സഹകരിക്കാത്തതുകാരണം കളക്ടര്‍ക്ക് തുക സമാഹരിക്കാന്‍ ആയില്ല. 10 ലക്ഷമെങ്കിലും കിട്ടണമെന്ന് ശ്വേത നിര്‍ബന്ധം പിടിച്ചു. വള്ളം കളിയുടെ ഉദ്‌ഘാടനശേഷം പണത്തിനു വേണ്ടി ഹോട്ടല്‍ മുറിയില്‍ കാത്തിരുന്നെങ്കിലും കളക്ടറോ ജനപ്രതിനിധികളോ ശ്വേതയെ കാണാനെത്തിയില്ല.
തുടര്‍ന്ന് എറണാംകുളത്തേക്ക് പോയ ശ്വേത ഹരിപ്പാട് വെച്ചാണ് കുറുപ്പിനെ കുടുക്കാന്‍ തീരുമാനിച്ചത്. കഴുത്തില്‍ ഷാളിട്ട ഒരു പ്രമാണി ശ്വേതയെ ഉപദ്രവിച്ചിരുന്നു. ഇക്കാര്യം വേദിയില്‍വെച്ചുതന്നെ ശ്വേത കുറുപ്പിനെ അറിയിക്കുകയും ചെയ്‌തിരുന്നു. ഷാളിട്ട വയസിനു പകരം വാര്‍ത്തക്ക് വേണ്ടി കുറുപ്പാണ് തന്നെ ഉപദ്രവിച്ചതെന്ന് ശ്വേത പറഞ്ഞു.
കുറുപ്പിന്റെ പേര് ശ്വേതയെകൊണ്ട് പറയിച്ചതിനു പിന്നില്‍ ശൂരനാട് രാജശേഖരനും, രാജ്‌മോഹന്‍ ഉണ്ണിത്താനുമാണെന്ന് കുറുപ്പ് പക്ഷക്കാര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഇരുവരും കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ കണ്ണുവെക്കുകയാണെന്നും സംസാരമുണ്ട്.
സംഭവം വിവാദമായതോടെ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ശ്വേതയുടെ വസതിയിലെത്തി ചര്‍ച്ച നടത്തുകയും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗത്വം വാഗ്‌ദാനം നല്‍കുകയും ചെയ്‌തു. തന്നെ അംഗമാക്കാനുള്ള ശുപാര്‍ശ കത്ത് കേന്ദ്രത്തിലേക്ക് അയച്ചശേഷമാണ് ശ്വേത പരാതി പിന്‍വലിക്കാന്‍ തയ്യാറായത്. 20 ലക്ഷം രൂപ നല്‍കണമെന്ന് ശ്വേത ആവശ്യപെട്ടെങ്കിലും പണം നല്‍കാന്‍ കുറുപ്പ് തയ്യാറായില്ല.
ശാലുമേനോന്റെ ഒഴിവിലേക്കാണ് ശ്വേത കേന്ദ്ര സെന്‍സര്‍ ബോര്‍ഡിലെത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha