ഞാനൊരു നാട്ടുംപുറത്തുകാരന്‍

ഞാനൊരു ഫാമിലി മാനാണ്. മോനെ കുളിപ്പിക്കുന്നതും സ്‌കൂളില്‍ വിടുന്നതും ഞാന്‍ തന്നെ. ഇളയ മകനെ കുളിപ്പിക്കാന്‍ ഭാര്യ കത്രിനയ്‌ക്കൊപ്പം കൂടും- ഇടുക്കി ഗോള്‍ഡിലൂടെ സിനിമയില്‍ ശക്തമായി തിരുച്ചുവന്ന ബാബു ആന്റണി പറഞ്ഞു. പഠിച്ച സേക്രട്ട് ഹാര്‍ട്ട് യു.പി സ്‌കൂളിലും പൊന്‍കുന്നം പള്ളി മൈതാനത്തും നടക്കാന്‍ പോകും. ഇടയ്ക്ക് ഭാര്യയുടെ നാടായ വാഷിംഗ്ടണില്‍ പോകും.
സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ഒരു ഫാമിലി ഗെറ്റുഗദറില്‍വെച്ചാണ് കത്രീനയെ ആദ്യം പരിചയപ്പെട്ടത്. പെട്ടെന്ന് സുഹൃത്തുക്കളായി. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും മാറി. രണ്ട് കൊല്ലം മുമ്പ് അമ്മ മറിയാമ്മ മരിച്ചു. മലയാളം അത്ര വശമില്ലാത്ത കത്രിനയും ഇംഗ്ലീഷ് ഒട്ടും വശമില്ലാത്ത അമ്മയും ഓരോ വിശേഷങ്ങള്‍ പങ്ക് വെച്ചിരുന്നത് കണ്ട് ഞാന്‍ അതിശയിച്ചിട്ടുണ്ട്.
അമ്മയ്ക്ക് കത്രീനയെ വലിയ ഇഷ്ടമായിരുന്നു. മാദാമയാണെങ്കിലും തനി നാട്ടിന്‍ പുറത്തുകാരിയാണ് അവളെന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടാവും. അമേരിക്കയില്‍ കത്രീനയുടെ നാട്ടില്‍ നമ്മള്‍ വിചാരിക്കുന്നത്ര നൈറ്റ് ലൈഫ് ഒന്നും ഇല്ല. കത്രീനയ്ക്ക് വെസ്റ്റേണ്‍, ക്ലാസിക്കല്‍ മ്യൂസിക്ക് അറിയാം. പിയാനോ വായിക്കും. ഇപ്പോള്‍ കുട്ടികളെ നോക്കുന്ന തിരക്കായതിനാല്‍ സംഗീതത്തില്‍ അത്ര ശ്രദ്ധയില്ല. കുട്ടികളെ നമ്മള്‍ തന്നെ വളര്‍ത്തണമെന്നാണ് അവള്‍ പറയുന്നത്. അവരെ നോക്കാന്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല. മൂത്തമകന്‍ ആര്‍തറിന് ഏഴര വയസ്. ഇളയവന്‍ അലക്‌സിന് രണ്ടര വയസായി.
അച്ഛന്‍ ടി.ജെ ആന്റണി മലഞ്ചരക്ക് വ്യാപാരിയായിരുന്നു. സാധാരണക്കാരനെ പോലെയായിരുന്നു എന്റെ കുട്ടിക്കാലം. ആറ്റില്‍ ചാടിയും മരത്തില്‍ കയറിയും നടന്ന കാലം. പ്ര്രന്തണ്ടാം ക്ലാസ് കഴിഞ്ഞ് ഞാന്‍ പൂനയ്ക്ക് പോയി. മൂത്ത സഹോദരി അവിടെയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. ത്രീ ഇഡിയറ്റ്‌സിന്റെ സംവിധായകന്‍ രാജ്കുമാര്‍, ക്യാമറാമാന്‍ മുരളി എന്നിവരൊക്കെ സുഹൃത്തുക്കളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha