സൂപ്പര്‍താരങ്ങളുടെ ഉള്‍പ്പെടെ സിനിമ തകര്‍ക്കാന്‍ വിതരണ കമ്പനി

സൂപ്പര്‍ താരങ്ങളുടെ ഉള്‍പ്പെടെ സിനിമ തകര്‍ക്കാന്‍ വിതരണക്കമ്പനികളിലെ മാനേജര്‍മാര്‍. ഒരു ദിവസം ആള് കുറഞ്ഞാല്‍ കളക്ഷന്‍ തീരെയില്ലെന്ന് നിര്‍മാതാക്കളെ ഇവര്‍ തെറ്റിദ്ധരിപ്പിക്കും. പടം ഇനിയും കളിച്ചാല്‍ ക്യൂബിനോ യു.എഫ്.ഒയ്‌ക്കോ വന്‍ തുക നല്‍കേണ്ടിവരും അതിനാല്‍ മാറ്റണം എന്ന് നിര്‍ബന്ധിക്കും. അങ്ങനെ നിരവധി നല്ല സിനിമകള്‍ തിയറ്ററുകളില്‍ നിന്ന് അടുത്തകാലത്ത് മാറ്റി. പുതിയ നിര്‍മാതാക്കളുടെയും സംവിധായകരുടെയും നിലവാരമില്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് മാനേജര്‍മാര്‍ ഇത്തരം വേലകള്‍ ചെയ്യുന്നത്.
പുതിയ നിര്‍മാതാക്കളുടെയും സംവിധായകരുടെയും ചിത്രങ്ങള്‍ക്ക് മാനേജര്‍മാര്‍ നല്ല കമ്മീഷനാണ് വാങ്ങുന്നത്. തങ്ങളുടെ ലാഭത്തിനു വേണ്ടി കോടികള്‍ മുടക്കി എടുത്ത സിനിമകളെ ഇവര്‍ നശിപ്പിക്കുകയാണ്. എല്ലാ സിനിമകള്‍ക്കും വേണ്ട തിയറ്ററുകള്‍ ബുക്ക് ചെയ്യുന്നത് മാനേജര്‍മാരാണ്. സംസ്ഥാനത്തെ തിയറ്ററുകളിലെല്ലാം വിതരണ കമ്പനികളിലെ മാനേജര്‍മാരുടെ വലിയ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. പലപ്പോഴും നല്ല തിയറ്ററുകള്‍ ഇവര്‍ ബുക്ക് ചെയ്യില്ല. നിര്‍മാതാവ് ചോദിച്ചാല്‍ നല്ല തിയറ്ററുകള്‍ ബുക്കിംഗ് ആണെന്ന് പറയും.
അതുപോലെ പുതിയ സിനിമകള്‍ കളിക്കാന്‍ വേണ്ടി നല്ല കളക്ഷനില്‍ ഓടുന്ന ചിത്രങ്ങള്‍ക്ക് ആളെ കയറ്റാതെ ഹോള്‍ഡ് ഓവര്‍ ആക്കുന്ന പരിപാടിയും നിലവിലുണ്ട്. എ.ബി.സി.ഡി എന്ന സിനിമ ഇത്തരത്തില്‍ തലസ്ഥാനത്തെ ഒരു തിയറ്ററില്‍ നിന്ന് മാറ്റാന്‍ തുടങ്ങിയത് വലിയ ബഹളമുണ്ടാക്കി. നിര്‍മാതാവ് ഷിബു തമീന്‍സ് തിയറ്റര്‍ ഉടമയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. അതേസമയം സര്‍ക്കാര്‍ തിയറ്ററുകളില്‍ കാശ് കൊടുത്ത് ആളെ കയറ്റി മോശം സിനിമകള്‍ കളിപ്പിക്കുന്ന ചില നിര്‍മാതാക്കളുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha