Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

മുട്ടിനു തേയ്‌മാനമോ; പരിഹാരമുണ്ട്‌!

13 MAY 2014 12:05 AM IST
മലയാളി വാര്‍ത്ത.

More Stories...

ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലയിലെ മുന്‍നിരക്കാരായി കേരളത്തെ പ്രദര്‍ശിപ്പിച്ച് പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ - വെല്‍നസ് കോണ്‍ക്ലേവിന് സമാപനം: കോണ്‍ക്ലേവില്‍ നടന്നത് 3200 ല്‍പരം ബി2ബി മീറ്റിംഗുകള്‍...

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത, പ്രമേഹത്തെ ഇനി അനായാസം നിയന്ത്രിക്കാം.....ഉ​ഗ്രൻ കണ്ടുപിടുത്തത്തിൽ ലോകമാകെ ഇന്ത്യന്‍ ഗവേഷകരെ പ്രശംസകൾ കൊണ്ടു മൂടുന്നു...!

എല്ലുകള്‍ക്കുണ്ടാകുന്ന തേയ്‌മാനവും ബലക്ഷയവുമാണ്‌ ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനയ്‌ക്ക് പലപ്പോഴും കാരണമാകുന്നത്‌. ആയുര്‍വേദത്തില്‍ വേദനകള്‍ക്ക്‌ ശാശ്വതപരിഹാരമുണ്ട്‌. ആയുര്‍വ്വേദ വിദഗ്‌ദ്ധനായ ഡോ. റാം മോഹന്‍ ശരീരവേദനയെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ കന്യകയിലൂടെ മറുപടി കൊടുക്കുന്നു. ഈ ലക്കത്തില്‍ മുട്ടിന്റെ തേയ്‌മാനത്തെക്കുറിച്ചാണ്‌.

സര്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി മുട്ടിന്‌ കഠിനമായ വേദന ഉണ്ട്‌, നടക്കുമ്പോഴും, പടി കയറുമ്പോഴും നല്ല വേദന. കുത്തിയിരിക്കാന്‍ കഴിയുന്നതേയില്ല. ആശുപത്രിയില്‍ പോയി, എക്‌സ്റേ എടുത്തു. മുട്ട്‌ മാറ്റിവയ്‌ക്കലല്ലാതെ മറ്റ്‌ മാര്‍ഗമില്ല എന്നാണ്‌ എല്ലിന്റെ ഡോക്‌ടര്‍ പറയുന്ന്‌. മൂന്നുലക്ഷം രൂപ ഇതിന്‌ വേണ്ടിവരും എന്ന്‌ ഇവര്‍ പറയുന്നു. ആയുര്‍വേദത്തില്‍ ഇതിന്‌ പരിഹാരം ഉണ്ടോ?
- രമ, പെരിന്തല്‍മണ്ണ

മുട്ടിന്‌ ഒരിക്കല്‍ തേയ്‌മാനം വന്നാല്‍ അത്‌ ഒരിക്കലും മാറില്ല എന്നാണ്‌ ആധുനികവൈദ്യശാസ്‌ത്രത്തിന്റെ പൊതുവെയുള്ള സങ്കല്‌പം. യന്ത്രം പോലെയാണ്‌ ശരീരം എന്ന സങ്കല്‍പ്പത്തില്‍നിന്നും ഉരുത്തിരിഞ്ഞ ഒന്നാണിത്‌.

മുട്ട്‌ മാറ്റിവയ്‌ക്കുക എന്ന പരിഹാരം സാധാരണയായി നിര്‍ദ്ദേശിക്കുന്നതും ഇങ്ങനെ ഒരു കാഴ്‌ചപ്പാടിലാണ്‌. ശരീരം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അനുസ്യുതം നശിക്കുന്നതും പുനര്‍ജനിക്കുന്നതും എന്നതാണ്‌. ശ്രദ്ധിച്ചു ചികിത്സിച്ചാല്‍ 99.9% മുട്ടിന്റെ തേയ്‌മാനവും മാറ്റാവുന്നതാണ്‌. വല്ലാതെ വളഞ്ഞുപോയതും, അമിതശരീരഭാരം ഉള്ളവര്‍ക്കും, വ്യായാമം തീര്‍ത്തും ഇല്ലാത്തവരിലും മാത്രമാണ്‌ ഇത്‌ സാധിക്കാതെ വരുന്നത്‌.

മുട്ട്‌ വളരെ സങ്കീര്‍ണ്ണമായ ഒരു അവയവം ആണ്‌. രണ്ട്‌ അസ്‌ഥികളും മുന്നില്‍ മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന കുറെയേറെ പേശികളും ഇതിന്‌ ചുറ്റും ഉണ്ട്‌. മുട്ടിനെ പൊതിഞ്ഞ്‌ സൂക്ഷിക്കുന്ന സൈനോവിയം എന്ന ആവരണവും അതിനുള്ളില്‍ ഉള്ള സൈനോവിയല്‍ ഫ്‌ളൂയിഡും ഉണ്ട്‌. എല്ലുകള്‍ തമ്മില്‍ ഉരസാതിരിക്കുവാന്‍ ഇത്‌ ചക്രത്തിനുള്ളിലെ ഗ്രീസുപോലെ പ്രയോജനപ്രദമാണ്‌.

മുട്ട്‌ വശങ്ങളിലേക്ക്‌ തെന്നിമാറാതിരിക്കുവാനുള്ള ലിഗമെന്റുകളും, കൃത്യമായ ഘര്‍ഷണത്തോടുകൂടി ഭാരം താങ്ങി ചലിക്കുവാന്‍ സഹായിക്കുന്ന മെനിസ്‌കസുകളും, രണ്ട്‌ അസ്‌ഥികളുടേയും അഗ്രങ്ങളിലുള്ള തരുണാസ്‌ഥികളും ഒക്കെ ചേര്‍ന്ന ഒരു ബ്രഹത്‌ സംവിധാനമാണ്‌ മുട്ടിനുള്ളത്‌.

ഏതെങ്കിലും കാരണംകൊണ്ട്‌ നീര്‌ വയ്‌ക്കുമ്പോള്‍ സൈനോവിയല്‍ ഫ്‌ളൂയിഡിന്റെ സഞ്ചാരപ്രക്രിയ തടസപ്പെടുകയും സ്‌നിഗ്‌ധാംശം ഇല്ലാതെ ഉപയോഗിക്കുന്നതുമൂലം മുട്ടിന്‌ ക്രമേണ തേയ്‌മാനം സംഭവിക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ നീര്‌ കല്ലിച്ചുറച്ച്‌ പോകുകയും ചലനശേഷി നശിക്കുകയും ചെയ്യുന്നു.

ചികിത്സകള്‍

നീര്‌, കല്ലിപ്പ്‌ ഇവ മാറാനുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുക, മുട്ടിന്റെ സ്‌നിഗ്‌ധാംശം തിരിച്ചുകൊണ്ടുവരിക. വ്യായാമത്തിലൂടെയോ, യോഗയിലൂടെയോ, ഔഷധത്തിലൂടെയോ ബലം തിരിച്ചുകൊണ്ടുവരിക എന്നിവയാണ്‌ പരിഹാരമാര്‍ഗം. അതിനുള്ള ഔഷധങ്ങളും ആയുര്‍വേദത്തില്‍ ധാരാളമായി ഉണ്ട്‌. ഒരു വൈദ്യന്റെ മേല്‍നോട്ടത്തില്‍ ചികിത്സചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കുത്തിയിരിക്കുന്നത്‌ ഒഴിവാക്കുക.
2. വേദനയുള്ളവര്‍ കഴിവതും പടി കയറാതിരിക്കുക.
3. തുടര്‍ച്ചയായ നില്‍പ്പും ഇരിപ്പും ഒഴിവാക്കുക.
4. തുടര്‍ച്ചയായ യാത്രയില്‍ അധികനേരം ഇരിക്കാതെ അരമണിക്കൂര്‍ ഇടവിട്ട്‌ അഞ്ചു മിനിറ്റ്‌ നടക്കുക.
5. മുട്ടിന്‌ ഭാരം വരാത്ത വ്യായാമങ്ങള്‍ ചെയ്യുക.
6. ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക.
7. മുരിങ്ങക്ക, ഇലക്കറികള്‍ തുടങ്ങി എല്ലിന്‌ ബലം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ സ്‌ഥിരമായി കഴിക്കുക.
8. ഒരു ഗുരുവില്‍ നിന്നും യോഗ പരിശീലിക്കുക.
9. ദീര്‍ഘദൂരം നടക്കാതിരിക്കുക.
അല്‌പം ശ്രദ്ധിച്ചാല്‍ ഏതാണ്ട്‌ 3 ലക്ഷം രൂപ ചിലവ്‌ വരുന്ന ഒരു ബ്രഹത്‌പ്രക്രിയായ ശസ്‌ത്രക്രിയ ഒഴിവാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (14 minutes ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (25 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (32 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (42 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (50 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

Malayali Vartha Recommends