Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

ബിപി, കൊളസ്ട്രോൾ, ഷുഗർ -കൃത്യമായ അളവുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

18 JANUARY 2019 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

പണ്ടെങ്ങും കേട്ടുകേൾവിപോലുമില്ലാത്ത പല രോഗങ്ങളും ഇന്ന് നമ്മുടെ ആരോഗ്യത്തിന് വില്ലനാവാറണ്ട്. എന്താകാം കാരണമെന്നോർത്ത് തല പുകയ്ക്കേണ്ട കാര്യമൊന്നുമില്ല. മാറിയ ഭക്ഷണ രീതികളും ജീവിത ശൈലിയും തന്നെയാണ് ഇതിനു കാരണം. അതെ സമയം മാറിയ ജീവിത സാഹചര്യങ്ങളിൽ ഇനി ഒരു തിരിച്ചു പോക്ക് അപ്രായോഗികമാണ്. അപ്പോൾ ഇന്നിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് എങ്ങിനെ മെച്ചപ്പെട്ട ആരോഗ്യം സ്വന്തമാക്കാം എന്നതിനെകുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്
ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ടവ ബിപി, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയാണ് . കൃത്യമായ ഇടവേളകളിൽ രോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവയുടെ അളവ് ശരീരത്തിൽ എത്രയാണെന്ന് ഉറപ്പ് വരുത്തണം. പലരുടെയും പ്രശ്നം ഇപ്പോഴും ഇവയുടെ ശരിയായ അളവുകൾ എത്രയെന്നു കൃത്യമായി അറിയില്ല എന്നതാണ്.

ബി പി
സാധാരണ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് സിസ്റ്റോളിക് 120 എംഎം മെര്‍ക്കുറിയിലും ഡയസ്റ്റോളിക് 80 എംഎം എന്ന അളവിലും നാം നിലനിര്‍ത്തണം. 140ല്‍ കൂടുതല്‍ സിസ്റ്റോളിക് പ്രഷര്‍ കൂടുമ്പോഴോ 90ല്‍ കൂടുതല്‍ ഡയസ്റ്റോളിക് പ്രഷര്‍ കൂടുമ്പോഴോ ആണ് രക്തസമ്മര്‍ദ്ദം ഒരു രോഗമാകുന്നത്.
ഇപ്പോൾ ചെറുപ്പക്കാരിലും ബി പി പോലുള്ള പ്രശ്നങ്ങൾ സാധാരണയാണ്. ചികിത്സിക്കാത്ത രക്താതിസമ്മര്‍ദ്ദം ഹൃദ്രോഗ സാധ്യതയും സ്ട്രോക്കും വര്‍ധിപ്പിക്കുന്നുതിനൊപ്പം ജീവനു ഭീഷണിയായേക്കാവുന്ന കിഡ്നി രോഗത്തിനു വരെ കാരണമാകാറുണ്ട്.


ബ്ലഡ് ഷുഗര്‍
രക്തത്തിലെ പഞ്ചസാരയുടെ അളവാണ് ഷുഗര്‍ നില കൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യവാനായ ഒരാളുടെ ഷുഗര്‍ നില ഒരു മില്ലീ ലിറ്റര്‍ രക്തത്തില്‍ 70mg മുതല്‍ 140mg വരെ ആണ്. ഈ ഗ്ലൂക്കോസ് നില അമിതമായാൽ ഹൈപ്പര്‍ഗ്ലൈസീമിയയും കുറഞ്ഞാൽ ഹൈപ്പോഗ്ലൈസീമിയയും ആണ്. അമിതമായ ഗ്ലൂക്കോസ് നില ഡയബെറ്റിസ് മെലിറ്റസ് (പ്രമേഹം) ഉണ്ടാക്കും.
രക്തത്തിലെ പഞ്ചസാരയുടെ പിന്നിട്ട മൂന്ന് മാസത്തെ ഒരു ശരാശരി അളവിനെയാണ് എച്ച്ബിഎ 1 സി(HbA1C) എന്നു പറയുന്നത്. 4%-5.6% ആണ് HbA1C ന്‍റെ ആരോഗ്യകരമായ അളവ്.

കൊളസ്‌ട്രോൾ
ശരീരത്തിന് തീര്‍ത്തും ദോഷകരമായ കൊളസ്‌ട്രോളാണ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍. ശരീരത്തിന് ഏറ്റവും ഹാനികരമായ ഇതിന്റെ അളവ് 100 മില്ലിഗ്രാമില്‍ നിലനിര്‍ത്തണം. ഹൃദ്രോഗമുള്ളവരും വൃക്കരോഗമുള്ളവരും ഇതിന്റെഅളവ് 70 മില്ലിഗ്രാമില്‍ താഴെ ആയിരിക്കാൻ ശ്രദ്ധിക്കണം

ബോഡി മാസ് ഇന്‍ഡക്‌സ്

ആരോഗ്യത്തിന്റെ ഒരു പ്രധാന സൂചകമാണ് ബോഡി മാസ്സ് ഇൻഡക്സ്.
ശരീരഭാരത്തെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചാണ് ഓരോ വ്യക്തിയുടെയും ബോഡി മാസ് ഇന്‍ഡക്സ് കണ്ടെത്തുന്നത്.
ശരീരഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും വേണം കണക്കാക്കാന്‍. ബി.എം.ഐ സൂചിക 18.5 നും 22.9 നും ഇടയില്‍ നിലനിര്‍ത്തുന്നതാണ് ഒരു ഇന്ത്യക്കാരന്റെ ശരിയായ ശരീര ഭാരം . 18 .5 ൽ കുറഞ്ഞാൽ തൂക്കക്കുറവായും 29 വരെ അമിത ഭാരമായും 30 നു മുകളിൽ പൊണ്ണത്തടിയായും കണക്കാക്കും.
ഉദരഭാഗത്തെ പുരുഷന്മാരില്‍ 90 സെന്റിമീറ്ററിലും സ്ത്രീകളില്‍ 80 സെന്റീമിറ്ററിലും താഴെയായിരിക്കുന്നതാണ് ശരിയായ ആരോഗ്യ ലക്ഷണം

ഹീമോഗ്ലോബിന്റെ സാധാരണ നില പുരുഷന്മാരില്‍ 13.5-17.5 ഗ്രാം/ഡിഎല്‍ വരെയും , സ്ത്രീകളില്‍ 12.0 - 15.5 ഗ്രാം/ഡിഎല്‍ വരെയും ആണ്.

ഭക്ഷണനിയന്ത്രണം, വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇവ മൂന്നും ഉണ്ടെങ്കില്‍ ഒരു പരിധിവരെ ഈ രോഗാവസ്ഥകളെല്ലാം അകറ്റി നിർത്താം
പ്രമേഹരോഗികളില്‍ തൊണ്ണൂറു ശതമാനത്തിനും ബി.പി, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ രോഗങ്ങളാണ് പ്രമേഹരോഗിയുടെ കാലിന് തകരാറുണ്ടാക്കുന്നത്. തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍മൂലവും കൊളസ്‌ട്രോള്‍ വര്‍ധനയുണ്ടാകും. 40 വയസിന് മുകളിലുള്ള പുരുഷനും 50 വയസിന് മുകളിലുള്ള സ്ത്രീയും കൊളസ്‌ട്രോള്‍ ചെക്കപ്പ് നടത്തേണ്ടത് ആവശ്യകമാണ്.

ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോളിനെ പ്രതിരോധിക്കും. യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ശീലിയ്ക്കുന്നതും ഗുണം ചെയ്യും.പുകവലി നല്ല കൊളസ്‌ട്രോള്‍ തോത് കുറച്ച് ഹൃദയപ്രശ്‌നങ്ങളുണ്ടാക്കും. പുകവലിശീലം ഉപേക്ഷിക്കാന്‍ യാതൊരു മടിയും വേണ്ട.

ചീര, മത്സ്യം എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മത്തി, അയില തുടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇവയ്ക്ക് കൊളസ്‌ട്രോള്‍ തടയാനുള്ള കഴിവുണ്ട്. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഗുണം ചെയ്യുന്നത്. സോയാബീന്‍സ്, ഫല്‍ക്‌സ് സീഡ്, വാള്‍നട്ട് എന്നിവയിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുണ്ട്. ചീരയിലെ ഫ്‌ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.

കൊളസ്‌ട്രോള്‍ അധികമുള്ളവര്‍ ചുവന്നുള്ളി അരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാം. ധാരാളം ഉലുവയും കറിവേപ്പിലയും ചേര്‍ത്ത് മോരുകാച്ചി ധാരാളമായി കഴിക്കുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും പ്രതിരോധത്തിനും സഹായകമാണ്.

രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈന്തപ്പഴം സഹായിക്കും. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്. കറിവേപ്പിലയരച്ച് ചെറുതായി ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ കഴിക്കുകയാണങ്കില്‍ കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും. ചീത്ത കൊഴുപ്പു നീക്കി കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കും. എന്നാല്‍ ദിവസം രണ്ടോ മൂന്നോ അല്ലിയില്‍ കൂടുതല്‍ കഴിയ്ക്കരുത്.

വെജിറ്റേറിയന്‍ ഭക്ഷണരീതി കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കും. മാംസഭക്ഷണത്തില്‍ കൊളസ്‌ട്രോളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. നാരുകൂടിയ ഭക്ഷണം കഴിക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക. ഇറച്ചി കഴിയുന്നതും ഒഴിവാക്കുക. മീന്‍ പൊരിച്ചതിനു പകരം കറിവെച്ച് കഴിക്കുക. മുട്ട ഒരു സമീകൃതാഹാരമെങ്കിലും കൊളസ്‌ട്രോളുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് കൂടുതല്‍ ഗുണകരം.

മധുര പലഹാരങ്ങള്‍, ചായ, കാപ്പി, മാസാഹാരം, കോള എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാം. എണ്ണയുടെ അമിത ഉപയോഗം പ്രമേഹവും കൊളസ്‌ട്രോളും വരുത്താന്‍ സാധ്യതയുള്ളതിനാല്‍ പകരം ഒലീവ് ഓയില്‍ ഉപയോഗിക്കാം.

ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു കഷ്ണം ചതച്ച ഇഞ്ചി, ഒരു ടീസ്പൂണ്‍ തേന്‍, അല്‍പം ചതച്ച വെളുത്തുള്ളി, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ജ്യൂസ് പരുവത്തില്‍ ആക്കി എല്ലാ ദിവസവും രാവിലെയും രാത്രിയും ഭക്ഷണത്തിന് മുന്‍പ് കഴിക്കുന്നത് ബി പിയും കൊളസ്ട്രോളും കുറക്കാൻ സഹായിക്കും. ഈ മിശ്രിതം കൂടുതലുണ്ടാക്കി 5 ദിവസം വരെ ഫ്രിഡ്ജിൽ വച്ചു ഉപയോഗിക്കാം

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ എന്നീ ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രണത്തിലാക്കാൻ രണ്ടേ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഒന്ന് വ്യായാമവും രണ്ട് ആഹാര ക്രമവും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (24 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (38 minutes ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (2 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (3 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (3 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (4 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (5 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (5 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (6 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (6 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (6 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (6 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (6 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (6 hours ago)

Malayali Vartha Recommends