Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വ്യുള്‍വാള്‍ ക്യാന്‍സര്‍ -വ്യുള്‍വ എന്ന ഭാഗം വജൈന, യൂറീത്ര, ലേബിയ, ക്ലിറ്റോറിസ് എന്നീ ഭാഗങ്ങളെ ചുറ്റുന്ന സ്‌കിന്‍ ഭാഗമാണ്. വജൈനയുടെ അകത്തേയും പുറത്തേയും ലിപ്‌സ്, വജൈനയിലെ ഓപ്പണിംഗ്, ക്ലിറ്റോറിസ്, വജൈനല്‍ ഓപ്പണിംഗിന് അടുത്തുള്ള ഗ്ലാന്റുകള്‍ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് വ്യുള്‍വ. മിക്കവാറും കേസുകളില്‍ വജൈനല്‍ ലിപ്‌സിലാണ് ഈ പ്രത്യേക ക്യാന്‍സര്‍ വരാറുള്ളത്

08 APRIL 2019 12:14 PM IST
മലയാളി വാര്‍ത്ത

വ്യുള്‍വാള്‍ ക്യാന്‍സര്‍ -വ്യുള്‍വ എന്ന ഭാഗം വജൈന, യൂറീത്ര, ലേബിയ, ക്ലിറ്റോറിസ് എന്നീ ഭാഗങ്ങളെ ചുറ്റുന്ന സ്‌കിന്‍ ഭാഗമാണ്. വജൈനയുടെ അകത്തേയും പുറത്തേയും ലിപ്‌സ്, വജൈനയിലെ ഓപ്പണിംഗ്, ക്ലിറ്റോറിസ്, വജൈനല്‍ ഓപ്പണിംഗിന് അടുത്തുള്ള ഗ്ലാന്റുകള്‍ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് വ്യുള്‍വ. മിക്കവാറും കേസുകളില്‍ വജൈനല്‍ ലിപ്‌സിലാണ് ഈ പ്രത്യേക ക്യാന്‍സര്‍ വരാറുള്ളത്

സ്ത്രീകളിലെ ക്യാൻസർ ..തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണത്തില്‍ വരെ കലാശിയ്ക്കാവുന്ന രോഗമാണ് ക്യാന്‍സര്‍. സ്ത്രീകൾ ഹെല്‍ത്ത് ചെക്കപ്പുകളും, സ്ക്രീനിങ്ങുകളും ശുപാര്‍ശ ചെയ്താലും അവഗണിക്കാറാണ് പതിവ്. ഗൗരവമേറിയ ലക്ഷണങ്ങൾ പോലും പുറത്തു പറയാനുള്ള മടി കാരണം ചികിത്സ ലഭിക്കാതെ പോകാറാണ് പതിവ് .

ക്യാന്‍സറിനെ സംബന്ധിച്ച് ചെറിയ, എളുപ്പത്തില്‍ അവഗണിക്കപ്പെടാവുന്ന ലക്ഷണങ്ങളാവും ആദ്യം കാണപ്പെടുക.ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമാണ്. കൂടാതെ പ്രായമായവരെ മാത്രമേ ഇത് ബാധിക്കൂ അല്ലെങ്കില്‍ ക്യാന്‍സര്‍ പാരമ്പര്യമായി കുടുംബത്തിലുണ്ടാകുന്നവര്‍ക്കേ രോഗബാധയുണ്ടാകൂ എന്നൊരു അന്ധവിശ്വാസം നിലനിൽക്കുന്നതിനാൽ ലക്ഷണങ്ങൾ കാര്യാമാക്കാതെ പോകാനുള്ള സാധ്യത ഇരുന്നു

ക്യാന്‍സര്‍ ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാം. ശരീരത്തിന്റെ പല ഭാഗങ്ങളെ ബാധിയ്ക്കുന്ന പല തരം ക്യാന്‍സറുകളുണ്ട്. ഓരോ ക്യാന്‍സറിനും ചില പ്രത്യേക ലക്ഷണമെങ്കിലും ക്യാന്‍സറിന് പൊതുവായ ചില സ്വഭാവങ്ങളുമുണ്ട്.

സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകമായി ബാധിയ്ക്കുന്ന പല തരം ക്യാന്‍സറുകളുണ്ട്. ഇതില്‍ പുരുഷന്മാരെ ബാധിയ്ക്കുന്നത് പെനൈല്‍ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയാണ്. അവയവ ഭാഗവുമായി ബന്ധപ്പെട്ട ക്യാന്‍സറുകളാണ് ഇവ. സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ ബ്രെസറ്റ് ക്യാന്‍സര്‍, പ്രത്യുല്‍പാദന അവയവങ്ങളെ ബാധിയ്ക്കുന്നവ എന്നിവ വരുന്നു.

സ്ത്രീകളുടെ അവയവത്തെ ബാധിയ്ക്കുന്ന ക്യാന്‍സറുണ്ട്. ഇത് വജൈനല്‍ ക്യാന്‍സറാണ്. ഇതല്ലാതെ വജൈനയ്ക്കുള്ളിലെ വ്യുള്‍വ എന്ന ഭാഗത്തെ ബാധിയ്ക്കുന്ന വ്യുള്‍വാര്‍ ക്യാന്‍സറുമുണ്ട്. കണ്ടെത്തുവാന്‍ അത്ര എളുപ്പമല്ലാത്ത ഈ ക്യാന്‍സറിനെ കുറിച്ച് കൂടുതൽ അറിയാം

വ്യുള്‍വ എന്ന ഭാഗം വജൈന, യൂറീത്ര, ലേബിയ, ക്ലിറ്റോറിസ് എന്നീ ഭാഗങ്ങളെ ചുറ്റുന്ന സ്‌കിന്‍ ഭാഗമാണ്. വജൈനയുടെ അകത്തേയും പുറത്തേയും ലിപ്‌സ്, വജൈനയിലെ ഓപ്പണിംഗ്, ക്ലിറ്റോറിസ്, വജൈനല്‍ ഓപ്പണിംഗിന് അടുത്തുള്ള ഗ്ലാന്റുകള്‍ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് വ്യുള്‍വ. മിക്കവാറും കേസുകളില്‍ വജൈനല്‍ ലിപ്‌സിലാണ് ഈ പ്രത്യേക ക്യാന്‍സര്‍ വരാറുള്ളത്

വ്യുള്‍വാള്‍ ക്യാന്‍സര്‍ വ്യുള്‍വാള്‍ ക്യാന്‍സര്‍ തന്നെ അഞ്ചു തരത്തിലുണ്ട്. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, വ്യുള്‍വാര്‍ മെലാനോമ, സര്‍മോക, വെറ്യൂക്കസ് കാര്‍സിനോമ, അഡിനോ കാര്‍സിനോമ എന്നിവയാണ് അവ

വജൈനല്‍ ഭാഗത്ത് മുഴയുടെ രൂപത്തില്‍ ആണ് പൊതുവെ ഈ കാൻസർ പ്രത്യക്ഷപ്പെടുന്നത് . ഇവിടെ ചൊറിച്ചിലും മററ് അസ്വസ്ഥതകളും ഉണ്ടാകുന്നതോടൊപ്പം ഈ ഭാഗത്ത് മറുകു പോലെയുള്ള വളര്‍ച്ചകളുമുണ്ടാകാറുണ്ട്

ഈ ഭാഗത്തു നിന്നുണ്ടാകുന്ന അസാധാരണമായ ബ്ലീഡിംഗ് ആണ് ഒരു പ്രധാനപ്പെട്ട ഒരു ലക്ഷണം . സെക്‌സിനു ശേഷം വേദന, ഇതല്ലാതെയും ഈ ഭാഗത്ത് വേദനയും എരിച്ചിലും, മൂത്രമൊഴിയ്ക്കുമ്പോഴുള്ള വേദന എന്നിവയെല്ലാം ചിലപ്പോൾ വ്യുള്‍വാര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

ഈ ഭാഗത്തെ ചര്‍മത്തിന്റെ കട്ടി കൂടുക, വരണ്ടതായി മാറുക, ഇരുണ്ട നിറം വരിക , അടിക്കടിയുള്ള ചൊറിച്ചില്‍ എന്നിവയെല്ലാം ഈ പ്രത്യേക ക്യാന്‍സര്‍ ലക്ഷണമാകാം

വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. പ്രായം ഇതിലൊരു റിസ്‌ക് ഫാക്ടര്‍ തന്നെയാണെന്നു പറയാം. 70 വയസിനു മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പകുതിയും ഈ ക്യാന്‍സര്‍ കണ്ടെത്തിയിട്ടുള്ളത്.ഹ്യുമണ്‍ പാപ്പിലോമ വൈറസ് ബാധിച്ച സ്ത്രീകളില്‍ ഈ വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

ഇതിനു പുറമേ സെക്‌സ് സംബന്ധമായ രോഗങ്ങള്‍, ഹ്യുമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്, സോറിയാസിസ് തുടങ്ങിയ അവസ്ഥകളും ഇതിനു കാരണമാകും.ഇത്തരം രോഗങ്ങള്‍ക്കു പുറമേ കിഡ്‌നി മാറ്റി വയ്ക്കല്‍, പുകവലി, റേഡിയോതെറാപ്പി, ജനനേന്ദ്രിയ ഭാഗത്തെ മറുകുകള്‍, പ്രതിരോധ ശേഷി കുറയുക തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്


സുരക്ഷിത സെക്‌സ്, ഒന്നിലേറെ പങ്കാളികളെ ഒഴിവാക്കുക, എച്ച്പിവി വാക്‌സിനേഷന്‍, എന്നിവ ഈ കാൻസർ തടയാൻ സ്വീകരിയ്ക്കാവുന്ന ചില മുന്‍കരുതലുകളാണ് .

കൂടാതെ സെര്‍വിക്കല്‍ സ്മിയര്‍ ടെസ്റ്റുകള്‍ അതായത് ഗര്‍ഭാശയ ഗള ക്യാന്‍സര്‍ സാധ്യത കണ്ടെത്തുവാനുളള ടെസ്റ്റുകള്‍ സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കണം . പുകവലി , മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുന്നതും നമുക്കെടുക്കാവുന്ന മുന്‍കരുതലുകളാണ്

ചൂടുകാലത്ത് മൂത്രമൊഴിയ്ക്കുമ്പോഴുള്ള അസ്വസ്ഥതയും മൂത്രത്തിലെ നിറം മാറ്റവും എല്ലാം സാധാരണമാണ്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇതിനു പ്രതിവിധി. അത് പോലെ ചൊറിച്ചിലും ഫംഗസ് ഇൻഫെക്ഷനും ഉണ്ടാകാറുണ്ട്. എന്നാൽ ഇവയ്ക്കുള്ള ചികിത്സകൾ ചെയ്തിട്ടും രോഗം കുറയുന്നില്ലെങ്കിൽ ക്യാൻസർ ടെസ്റ്റുകൾ തീ ർച്ചയായും ചെയ്തു നോക്കണം


അതുപോലെതന്നെ സാധാരണമായ വിശപ്പ് ഉണ്ടായിട്ടും ശരീരഭാരം കുറയുക, അല്ലെങ്കില്‍ ഉള്ളില്‍ പ്രത്യേകിച്ച് രോഗമൊന്നുമില്ലാതിരുന്നിട്ടും ഏതാനും ആഴ്ചകളിലധികം വിശപ്പ് ഇല്ലാതിരിക്കുക എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കണം.

 

ആവശ്യത്തിന് വിശ്രമം ഉണ്ടായിട്ടും ക്ഷീണവും തളര്‍ച്ചയും ഏറെ ആഴ്ചകളില്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടാലും ഡോക്ടറെ സമീപിക്കണം.ആര്‍ത്തവം കഴിഞ്ഞിട്ടും യോനിയിലൂടെ രക്തം വരുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കണം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (2 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (2 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (5 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (5 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (6 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (6 hours ago)

Malayali Vartha Recommends