Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി പടരുന്നു; കുട്ടികളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്ന് ആരോഗ്യ വിദഗ്ധർ; ലക്ഷണങ്ങൾ ഇതൊക്കെയാണേ സൂക്ഷിക്കണേ

29 JUNE 2022 12:42 PM IST
മലയാളി വാര്‍ത്ത

കുട്ടികളിൽ വീണ്ടും തക്കാളിപ്പനി ബാധിക്കുന്നു. ഇപ്പോൾ ഇടുക്കിയിലാണ് തക്കാളിപ്പനി വ്യാപിക്കുന്നത്. ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ദിവസം രണ്ട് തക്കാളിപ്പനി കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്നതായാണ് വിവരം. അതേസമയം തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. അതും 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് രോഗം. ഇതുവരെ കേരളത്തില്‍ 80ലധികം കുട്ടികള്‍ക്കാണ് തക്കാളി പനി സ്ഥിരീകരിച്ചിരിക്കുന്നത്. സ്കൂളുകളും അങ്കണവാടികളും സജീവമായതോടെയാണ് വീണ്ടും തക്കാളിപ്പനി വ്യാപനമുണ്ടായത്.

ഈ സാഹചര്യത്തിൽ കുട്ടികൾ അടുത്തിടപഴകാൻ സാധ്യതയുള്ളതിനാൽ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികൾക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. കുട്ടികളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശം നൽകിയിരിക്കുന്നത്. രോഗം പൂർണമായി മാറിയതിനുശേഷം മാത്രം പറഞ്ഞയക്കാനാണ് അറിയിപ്പ്.

തക്കാളിപ്പനി വന്നാലുള്ള ലക്ഷണങ്ങൾ ഇവയാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. തിണര്‍പ്പ്, ചര്‍മ്മത്തിലെ അസ്വസ്ഥത, നിര്‍ജ്ജലീകരണം, ക്ഷീണം, സന്ധി വേദന, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, കടുത്ത പനി, ശരീരവേദന എന്നിവയ്ക്കും കാരണമാകുമെന്നും പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഇത് കാലുകളുടെയും കൈകളുടെയും നിറവും മാറ്റാം.

സാധാരണയായി കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമായി പറയുന്നത്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാൻ സാധ്യതയുണ്ട്. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കൂടാതെ ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും, ശുചിത്വം പാലിക്കുകയും ചെയ്യണം. മാത്രമല്ല തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം അനിവാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികളുടെ ബസ് കൺസഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റലാകുന്നു.; സമയം രാവിലെ 7 മുതൽ രാത്രി 7 വരെ  (2 minutes ago)

ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനാകാതെ ഒളിമ്പ്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്....  (21 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂർ കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്ക് അപ്പ് വാനിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... എംസി റോഡിലെ കുറ്റൂരിൽ വെച്ച് മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

അഴിമതി നടത്തിയവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...  (1 hour ago)

കമ്പനിയുടെ കളി കാണാനിരിക്കുന്നു... ​ഗൺമാൻമാർക്കെതിരെയുള്ള അന്വേഷണവും ഫേസ്ബുക്കിൽ നടപടിയും സൂചന മാത്രം, കരുത്തനാകാൻ വിഡി സതീശൻ  (2 hours ago)

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം... രാജസ്ഥാനിലെ ബിക്കാനീറിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ മണൽക്കാറ്റിൽ വ്യാപക നാശനഷ്ടം  (2 hours ago)

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം ആഴത്തിലുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം... എട്ട് പേരെ കാണാതായി  (2 hours ago)

മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി  (3 hours ago)

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം നിലനിർത്തി പിഎസ്‌ജി...  (3 hours ago)

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍...  (3 hours ago)

സംസ്ഥാനത്ത് പരക്കെ മഴ... ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നാലമ്പല പ്രവേശന നിയന്ത്രണം...  (4 hours ago)

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘം തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (രണ്ട്) സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച പരി​ഗണിക്കും  (4 hours ago)

തൊഴിൽ വിജയവും വലിയ സാമ്പത്തിക നേട്ടങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 hours ago)

Malayali Vartha Recommends