Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന മുന്നറിയിപ്പ് ഇങ്ങനെയൊക്കെ...ആരും ശ്രദ്ധിക്കാതെ പോകരുതേ...

13 AUGUST 2022 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം: മന്ത്രി വീണാ ജോര്‍ജ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

കൊളസ്‌ട്രോൾ, പ്രഷർ, ഷുഗർ തുടങ്ങിയ രോഗാവസ്ഥകളെക്കുറിച്ച് നാം പതിവായി കേൾക്കുന്നതാണ്. എന്നാൽ ഇക്കൂട്ടത്തിലേയ്ക്ക് എത്തിയ മറ്റൊരു വില്ലൻ രോഗം കൂടിയുണ്ട് - ഫാറ്റി ലിവർ. കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.ഏകദേശം ഒന്നര കിലോഗ്രാം മാത്രം ഭാരം വരുന്ന ഒരു കുഞ്ഞ് അവയവമാണ് കരൾ. പക്ഷെ അത് തകരാറിലായാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത്ര നിസ്സാരമല്ല.

ഇപ്പോൾ നമ്മുടെ ഇടയിൽ മിക്കവർക്കും തന്നെ ഫാറ്റി ലിവർ പ്രശ്നം ഉണ്ട് . ശരീരത്തിലെത്തുന്ന കൊഴുപ്പിന്റെ അളവ് കൂടിയാലും ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന കൊഴുപ്പിന്റെ അളവ് കുറഞ്ഞാലും ഫാറ്റി ലിവർ ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മൾ മദ്യപിക്കാറില്ലല്ലോ അതുകൊണ്ട് കരൾ രോഗം വരുമെന്ന പേടി വേണ്ട എന്ന് മിക്ക ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്.

എങ്കിൽ ഇതാ അറിഞ്ഞോളൂ, കരൾ രോഗങ്ങൾ ഉണ്ടാകുവാൻ മദ്യപിക്കണം എന്നില്ല. മദ്യപിക്കാത്തവർക്കും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്ന അസുഖം കണ്ടുവരുന്നുണ്ട്. തീർച്ചയായും മദ്യപാനം കരൾ രോഗം ഉണ്ടാക്കും എന്നതിൽ സംശയമൊന്നുമില്ല. അമിത വണ്ണം ,പ്രമേഹം ,കൊളസ്‌ട്രോൾ, തൈറോയ്ഡ്, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയെല്ലാം ഫാറ്റി ലിവറിനു കാരണമാകാറുണ്ട്

ഇന്ന് നമ്മുടെ ഇടയിൽ നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ധാരാളമായി കാണുന്നുണ്ട്. ജങ്ക് ഫുഡ് കളുടെ ഉപയോഗം ലൈഫ് സ്റ്റൈൽ, വ്യായാമം ഇല്ലായ്മ എന്നിവയെല്ലാം ഇതിനു കാരണമാണ് . സോഫ്റ്റ് ഡ്രിങ്ക്സ് അധികം കഴിക്കുന്നതും കരൾ രോഗം ഉണ്ടാകാറുണ്ട് . 80 ശതമാനം മുതൽ 90 ശതമാനം പേർക്കും ലക്ഷണമൊന്നും കാണിക്കാറില്ല. ചിലർക്ക് ഓക്കാനം ,ക്ഷീണം വയറിന്റെ വലതുഭാഗത്ത് മുകളിലായി വേദന എന്നിവ കാണാറുണ്ട് . പൊതുവെ മറ്റേതെങ്കിലും ആവശ്യത്തിനായി എടുക്കുന്ന അൾട്രാസൗണ്ടിലാണ് കണ്ടെത്തുന്നത്.

ഭക്ഷണത്തിൽ റെഡ് മീറ്റ് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഫൈബർ കൺടെന്റ് ഉള്ള ഭക്ഷണം കഴിക്കണം. അരി ഭക്ഷണം ,കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം, മധുരം എന്നിവ കൂടുതലായി കഴിക്കുന്നവർക്ക് ഫാറ്റി ലിവർ ഉണ്ടാകാം . ഭാരം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം .വ്യായാമം കൂട്ടിയും ഭക്ഷണശൈലിയിൽ മാറ്റങ്ങൾ വരുത്തിയും അമിതവണ്ണം ഒഴിവാക്കാം. കരള്‍ രോഗത്തിന് ചില ലക്ഷണങ്ങള്‍ കാണുന്നത് ചര്മത്തിൽ ഉണ്ടാവുന്ന നിറവ്യത്യാസമാണ് . കണ്ണിന്റെ വെള്ള ഭാഗത്തു വരുന്ന മഞ്ഞ നിറം, നഖങ്ങളുടെ മഞ്ഞ നിറം ,ഉള്ളം കാലില്‍ വരുന്ന ചൊറിച്ചില്‍ എന്നിവയൊക്കെ കരൾ പണിമുടക്കി തുടങ്ങുന്നു എന്ന സൂചനയും ആയേക്കാം.

 

 

പേപ്പര്‍ മണി സ്‌കിന്‍ എന്നതാണ് മറ്റൊരു ലക്ഷണം. നമ്മുടെ ചര്‍മം എവിടെയങ്കിലും ഞെക്കിപ്പിടിച്ചു ചുളിവു വന്ന് വിട്ടാല്‍ പെട്ടെന്ന് തന്നെ പൂര്‍വ സ്ഥിതിയിലാകും. എന്നാല്‍ കരള്‍ രോഗമുള്ളവരിൽ ഇത്തരത്തില്‍ ചുളിവു വന്നാല്‍ അതു പോലെ തന്നെ ഇരിയ്ക്കും. സാധാരണ പ്രായമുള്ളവരില്‍ കണ്ടു വരുന്ന ഈ അവസ്ഥ ചെറുപ്പക്കാരിലുണ്ടെങ്കില്‍ ഇത് ലിവര്‍ രോഗത്തിന്റെ ലക്ഷണവുമാകാം.

ഇതു പോലെ ശരീരത്തിന്റെ പല ഭാഗത്തും സ്‌പൈഡര്‍ വെയിനുകള്‍ അതായത് ഞരമ്പു തടിച്ച് വീര്‍ത്ത് കിടക്കുന്നത് മറ്റൊരു ലക്ഷണമാണ്. സ്ത്രീകളില്‍ പൊതുവെ കാലുകളിലും തുടകളിലും കാണുന്ന ഇത്തരം സ്‌പൈഡര്‍ വെയിനുകള്‍ ഹോര്‍മോണ്‍ പ്രശ്‌നം കാരണമാണ്. അവ കരള്‍ രോഗമാകണമെന്നില്ല. എന്നാല്‍ പുരുഷന്മാരില്‍ മുതുകിലോ വയറ്റിലോ എല്ലാം സ്‌പൈഡര്‍ വെയിനുകളെങ്കില്‍ സംശയിക്കണം. ഇതു പോലെ ശരീരത്തില്‍ രക്തം കല്ലിച്ച് കിടക്കുന്ന അവസ്ഥയും ഇതിന് പിങ്ക് നിറം വരികയും ചെയ്താൽ ലിവറിന് പ്രശ്‌നമാകാം.

ഫാറ്റി ലിവർ ഉള്ളവർ ലിവർ ഫങ്ക്ഷൻ ടെസ്റ്റ് നടത്തണം. ടെസ്റ്റ് നോർമൽ ആണെങ്കിൽ ഭക്ഷണ നിയന്ത്രണവും വ്യായാമവും മതി. കാബേജ്, ഇലക്കറികൾ , കോളിഫ്ലവർ ,ബ്രോക്കോളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ചെറുപയർ,കടല,,പരിപ്പ്, ചെറിയ മൽസ്യം, ബദാം, അവക്കാഡോ, എന്നിവയൊക്കെ കഴിച്ചാൽ മതി

ഫാറ്റി ലിവർ ശ്രദ്ധിച്ചില്ലെകിൽ കരൾ വീക്കം , സിറോസിസ് എന്ന അവസ്ഥയിലേയ്ക്ക് എത്താം .ശരീരം ചൊറിച്ചിൽ, അമിത ക്ഷീണം, വയറു വീർക്കൽ, ഉറക്കക്കുറവ് ,പണി പോലുള്ള അസുഖങ്ങൾ വരുമ്പോൾ പ്ലേറ്റലേറ്റുകൾ വളരെ കുറഞ്ഞുപോകുക എന്നീ അവസ്ഥ വരുമ്പോൾ മാത്രമാണ് നമ്മൾ ലിവർ സിറോസിസ് എന്ന അസുഖത്തെ കുറിച്ച് അറിയുക. വളരെ മാരകമായ ഒരു അവസ്ഥതന്നെ ആണ് ഇത് . ഇന്ന് വളരെ സാധാരണ സംഭവമായി ഫാറ്റി ലിവർ മാറിക്കഴിഞ്ഞതിനാൽ വളരെ ഏറെ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (5 minutes ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (26 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (11 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (12 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (12 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (14 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (15 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (15 hours ago)

Malayali Vartha Recommends