Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

ചൈനയിൽ നിന്ന് ഇതുവരെ കണ്ടിട്ടില്ലാത്തഎട്ട് വൈറസുകൾ കൂടി..! ഭാവിയിലെ മഹാമാരി ഭീഷണി:ഭയന്നേ തീരൂ

30 OCTOBER 2023 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

2019 അവസാനത്തോടെയാണ് കൊവിഡ് 19 എന്ന മഹാമാരി ആദ്യമായി ചൈനയില്‍ സ്ഥിരീകരിക്കപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ലോകരാജ്യങ്ങളിലെല്ലാമെത്തി. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ ഏറെക്കുറെ മുഴുവനായി തന്നെ കൊവിഡ് നിയന്ത്രിച്ചു എന്ന് പറയാം. അത്രമാത്രം യാതനകള്‍ നാം കൊവിഡ് മൂലം അനുഭവിച്ചു.

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറി വരുമ്പോള്‍ ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. ഇതുവരെ അറിയപ്പെടാതിരുന്ന എട്ട് വൈറസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ വ്യക്തമാക്കിയതായി വൈറോളജിക്ക സിനിക്ക എന്ന പ്രസിദ്ധീകരണത്തില്‍ റിപ്പോര്‍ട്ട് വന്നു.

നിലവില്‍ കണ്ടെത്തിയിരിക്കുന്ന വൈറസുകളിലൊന്ന് കോവിഡിന് കാരണമായ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമാണ്. കോവ് -എച്ച്എംയു-1 എന്നാണ് ഈ വൈറസിന്‍റെ പേരെന്നും ചൈനയുടെ തെക്കന്‍ തീരത്തിനടുത്തുള്ള ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ചൈനയുടെ തെക്കൻ തീരത്തെ ഉഷ്ണമേഖലാ ദ്വീപായ ഹൈനാനിൽ ആണ് ഇതുവരെ കണ്ടിട്ടില്ലാത്ത എട്ട് വൈറസുകളെ ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയത് . എലികളിലാണ് ഈ വൈറസുകൾ കണ്ടെത്തിയത്. എന്നാൽ ഇവ മനുഷ്യരിലേക്ക് ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഏതെങ്കിലും സാഹചര്യത്തിൽ  ഈ വൈറസുകൾ മനുഷ്യരിലേക്ക് പടരുകയാണെങ്കിൽ കോവിഡ് 19 പോലെ മഹാമാരികൾക്ക് വഴിവയ്ക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ ആശങ്ക.

ഹെനാലിലെ എലികളിൽ നിന്ന് 700ഓളം സാംപിളുകൾ എടുത്താണ് എട്ട് വൈറസുകളെ കണ്ടെത്തിയത്. ഇവയിൽ ഒന്ന് കൊവിഡിന് കാരണമായ സാര്‍സ്‌ കോവി-2 വൈറസ് കുടുംബത്തിൽ പെട്ടതാണ്. ഡെങ്കിപ്പനിയും യെലോഫീവറുമായി ബന്ധമുള്ള വൈറസുകളും ലൈംഗിക അവയവങ്ങളില്‍ മുഴകളും അര്‍ബുദവുമുണ്ടാക്കാവുന്ന പാപ്പിലോമവൈറസുകളും ഇവയില്‍ ഉള്‍പ്പെടുന്നു.

2017 മുതല്‍ 2021 വരെയാണ് ഇത് സംബന്ധിച്ചുള്ള സാംപിള്‍ ശേഖരണവും വിദഗ്ധ പഠനവും നടന്നത്. ഫ്ലാവി വൈറസുകളുടെ കുടുംബത്തില്‍പെടുന്ന പെസ്റ്റിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസ് വിഭാഗങ്ങളിലൊന്ന്. ഇവ ഡെങ്കിപ്പനി, മഞ്ഞപ്പനി എന്നിവയ്ക്ക് കാരണമാകുന്നവയാണ്.

ശക്തമായ പനിയ്ക്ക് കാരണമാകുന്ന ആസ്‌ട്രോ, പാര്‍വോ എന്നിവയും ഗുഹ്യരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന പാപ്പിലോമ എന്നീ വിഭാഗത്തില്‍പെട്ട വൈറസുകളേയും ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്‍റെ കേന്ദ്ര ഗവേഷണ ഡയറക്ടറായ ഡോ.ഷിഴെങ്‌ലിയാണ് വൈറോളജിക്ക സിനിക്കയുടെ എഡിറ്റര്‍.

ലോകാരോഗ്യ സംഘടനയുടെ കോവിഡ് ഡാഷ്‌ബോര്‍ഡിലെ വിവരങ്ങള്‍ അനുസരിച്ച് 2020-21 കാലയളവിലുണ്ടായ കോവിഡ് വ്യാപനത്തില്‍ ലോകത്താകമാനം 69.74 ലക്ഷം ആളുകള്‍ മരിച്ചിരുന്നു. 77 കോടി ആളുകള്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ചൈനയിലെ ഈ കണ്ടെത്തല്‍ മറ്റ് രാജ്യങ്ങള്‍ക്കും ഒരോര്‍മ്മപ്പെടുത്തലാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, നമ്മള്‍ ഇതുവരെ കണ്ടെത്താത്ത പല വൈറസുകളും- അല്ലെങ്കില്‍ രോഗകാരികളായ സൂക്ഷ്മജീവികളും നമ്മുടെ ചുറ്റുപാടുകളില്‍ തന്നെയുണ്ടാകാം. എപ്പോഴെങ്കിലും അവ നമ്മളിലേക്ക് കടന്നുകയറി ആക്രമണം നടത്താം. ഇവയെ കുറിച്ച് നേരത്തെ അറിയാനായാല്‍ ചിലപ്പോള്‍ പല ജീവനുകളും നമുക്ക് പിടിച്ചുനിര്‍ത്താൻ സാധിക്കാം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇത്തരത്തിലുള്ള ഗവേഷണങ്ങളും പഠനങ്ങളുമൊന്നും ഇന്ത്യ അടക്കം പല രാജ്യങ്ങളിലും സജീവമായി നടക്കുന്നില്ല എന്നതാണ് സത്യം.വൈറോളജിക്ക സിനിക്ക ജേർണൽ ചൈനീസ് സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ (സിഎസ്എം) പ്രസിദ്ധീകരണ വിഭാഗമാണ് ഇതുസംബന്ധിച്ച ഗവേഷഫലം പ്രസിദ്ധീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (5 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (5 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (5 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (6 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (7 hours ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (8 hours ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (8 hours ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (8 hours ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (8 hours ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (9 hours ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (11 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (12 hours ago)

Malayali Vartha Recommends