Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് :ജൈവ ഔഷധങ്ങൾ ഏറ്റവും പുതിയ വഴിത്തിരിവ്

05 MAY 2017 01:42 PM IST
മലയാളി വാര്‍ത്ത

ശരീരത്തിന്റെ ചലനശക്തിയെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് . ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയത്തിനും വൈകല്യം ഉണ്ടാക്കും. അതുകൊണ്ട് ആര്‍ത്രൈറ്റിസിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. തൊണ്ടവേദന അടിക്കടി ഉണ്ടാകുകയും യഥാസമയം യുക്തമായ പരിഹാരം കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.വാതരോഗത്തിന്റെ വകഭേദമായ ഈ അസുഖം പ്രായഭേദമെന്ന്യേ ആർക്കും വരാം. എന്നിരുന്നാലും 40 വയസ്സ് കഴിഞ്ഞ ചടച്ച ശരീരപ്രകൃതക്കാരിൽ പൊതുവെ രോഗലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നു.
രോഗബാധിതമായ സന്ധിയില്‍ വീക്കവും വേദനയും ചലിപ്പിക്കാനുള്ള പ്രയാസവുമാണ് തുടക്കത്തില്‍ ശ്രദ്ധയില്‍പ്പെടുക.അസ്ഥി സന്ധികളില്‍ പൊതുവേ ചെറിയ വീക്കവും, നിവര്‍ക്കാനും മടക്കാനും നേരിയ തോതില്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കാം.ചിലരില്‍ ആദ്യം കൈകാലുകളിലെ ചെറിയ സന്ധികളിലായിരിക്കും നീരും വേദനയും, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുക. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് സന്ധിവേദനയും വീക്കവും വര്‍ധിക്കുകയും പേശീ കാഠിന്യം കൂടുതല്‍ വ്യക്തമാവുകയും ചെയ്യും. മാംസപേശീ ശോഷവും ഈ രോഗത്തില്‍ സംഭവിക്കാം. ചെറിയ പനി, നെഞ്ചിടിപ്പ്, വിളര്‍ച്ച എന്നിവയും അനുഭവപ്പെടാം.
രോഗം കൂടുംതോറും സന്ധികളുടെ സുഗമമായ ചലനം തടസ്സപ്പെട്ടേക്കാം. വാതരക്തത്തില്‍ വാതത്തിന് പ്രാമുഖ്യമുള്ളപ്പോള്‍ കുത്തി വലിക്കുന്നതു പോലുള്ള വേദന അതിശക്തമാവുകയും സിരകള്‍ തുടിക്കുന്നതു പോലെ തോന്നുകയും, വിരല്‍ സന്ധികളില്‍ പ്രത്യേകിച്ച് മരവിപ്പും നീരും ഉള്ള സന്ധികളില്‍ ചുവപ്പ് നിറം കാണപ്പെടുകയും ചെയ്യും.
നീര് അപ്രത്യക്ഷമാകുകയും വീണ്ടും ഉണ്ടാകുകയും ചെയ്യും. രോഗം പഴകിയാല്‍ തുടയെല്ലുകളില്‍ ശക്തമായ കഴപ്പും നീരും അനുഭവപ്പെടാം.രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടനെയും കുറെ സമയം ഇരുന്നിട്ട് എഴുന്നേറ്റാലുടനെയും ഇത് അനുഭവപ്പെടും. രോഗം മൂര്‍ച്ഛിച്ചാല്‍ പേശികള്‍ കട്ടിയാകുന്ന അവസ്ഥയുണ്ടാകും .

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള സന്ധിവാതരോഗങ്ങളുടെ ചികിത്സയില്‍ രോഗനിര്‍ണയം നടത്തിയാലുടന്‍ തന്നെ പുതിയ മരുന്നുകള്‍ ആരംഭിക്കുന്നത് രോഗത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. മരുന്നുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുവാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ വേണ്ടിവന്നേക്കും. ഈ കാലയളവില്‍ രോഗത്തെ നിയന്ത്രിക്കുവാനായി സ്റ്റിറോയിഡുകൾ നൽകാറുണ്ട്. സന്ധിവാതരോഗങ്ങള്‍ ഒരു ദീര്‍ഘകാലരോഗമായതിനാല്‍ മരുന്നുകള്‍ ദീര്‍ഘനാള്‍ നല്‍കേണ്ടിവരും.
സന്ധിവാതരോഗ ചികിത്സയിലെ ഏറ്റവും പുതിയ വഴിത്തിരിവാണ് ജൈവ ഔഷധങ്ങൾ (ബയോളജിക്കലുകള്‍). ആയുർവേദത്തിലും സന്ധിവാതരോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സയുണ്ട് .
ഇത്തരം രോഗികൾക്ക് ഉപവാസം നല്ലതല്ല. ഭക്ഷണത്തിൽ സാലഡുകൾ പഴങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുകയും കൃത്യ സമയത്തു ഭക്ഷണം കഴിക്കുകയും വേണം. മനസ്സ് സംഘര്‍ഷഭരിതമാകാതെ ദു:ഖം, കോപം, ആകുലചിന്തകള്‍ എന്നിവ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (34 minutes ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (48 minutes ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (53 minutes ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (1 hour ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (1 hour ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (1 hour ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (1 hour ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (2 hours ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (2 hours ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (2 hours ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (2 hours ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (2 hours ago)

Malayali Vartha Recommends