Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

കുഞ്ഞിന്റെ കാര്യത്തിൽ റിസ്ക് എടുക്കേണ്ട.. പനിയും ചുമയും ഉള്ളപ്പോൾ പ്രത്യേക ശ്രദ്ധ വേണം

06 MAY 2017 01:19 PM IST
മലയാളി വാര്‍ത്ത

കുട്ടികളുടെ പ്രതിരോധ ശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ കാലാവസ്‌ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ കുട്ടികളില്‍ അസുഖമുണ്ടാക്കും. ഇത്തരം മാറ്റങ്ങളുണ്ടാകുമ്പോള്‍ ശിശുക്കളില്‍ കാണപ്പെടുന്ന പൊതുവായ ആരോഗ്യ പ്രശ്നമാണ് പനി. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികളില്‍ പനി ബാധിക്കും.
പനിയോടൊപ്പം കുട്ടികളില്‍ പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ്‌ ചുമയും കഫക്കെട്ടും. ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിച്ച്‌ മരണംവരെ സംഭവിക്കാന്‍ ചുമ കാരണമാകാം .
ജനിച്ച്‌ രണ്ടോ മൂന്നോ മാസം വരെ പ്രായമായ ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയുടെ ശരീരത്തില്‍ നിന്ന്‌ രക്‌തത്തിലൂടെയും മുലപ്പാലിലൂടെയും ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട്‌ സാധാരണയായുണ്ടാകുന്ന രോഗങ്ങളില്‍ നിന്ന്‌ രക്ഷപെടാന്‍ സാധിക്കും. എന്നാല്‍ ആ കാലഘട്ടത്തിന്‌ ശേഷം രോഗാണുക്കളെ നിര്‍വീര്യമാക്കാന്‍ മരുന്നുകള്‍ നല്‍കേണ്ടിവരും.
ജലദോഷപ്പനികളോടൊപ്പമാണ്‌ സാധാരണയായി ചുമ കാണപ്പെടാറ്‌. സാധാരണഗതിയില്‍ അസുഖം വരുമ്പോള്‍ രണ്ടുമൂന്നു ദിവസംകൊണ്ട്‌ തനിയെ കുറയും. എന്നാൽ  കുട്ടികളെ വളരെവേഗം ബാധിക്കുന്ന റാസ്‌പിറേറ്ററി, സിന്‍സിറ്റല്‍ വൈറസ്‌, മെറ്റാ ന്യൂമോണോ വൈറസ്‌, ഇന്‍ഫ്‌ളൂവന്‍സി വൈറസ് തുടങ്ങിയവ ഗുരുതരമാകാന്‍ ഇടയുണ്ട്. കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല്‌ കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ്‌ എന്നിവ കണ്ടാല്‍ ഡോക്ടറിനെ സമീപിക്കാന്‍ അമാന്തിക്കരുത്.
കാരണം ഇത്തരം രോഗാവസ്ഥകള്‍ ന്യുമോണിയയുടെ ആരംഭമാകാന്‍ സാധ്യതയുണ്ട്. കുട്ടികളെ അപകടകരമാംവിധം ബാധിക്കുന്ന മറ്റൊരു രോഗമാണ്‌ വില്ലന്‍ചുമ. കൃത്യമായി വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ്‌ വില്ലന്‍ചുമ വരാന്‍ സാധ്യത കൂടുതല്‍. ജലദോഷത്തോടൊപ്പമുണ്ടാകുന്ന ചുമ ക്രമേണ കൂടി ചുമച്ചുചുമച്ച്‌ ശ്വാസം നിന്നുപോകുന്ന അവസ്‌ഥയാണ്‌ വില്ലന്‍ചുമയുടെ ലക്ഷണം. അതിനാല്‍ കണ്മണിയുടെ പനിയും ചുമയും നിങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നു എങ്കില്‍ വൈദ്യ സഹായം തേടാന്‍ ഒട്ടും സംശയിക്കേണ്ടതില്ല.

ജനനസമയത്തുള്ള തൂക്കക്കുറവ്‌, മാസം തികയാതെയുള്ള പ്രസവിക്കല്‍, മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരിക, വൃത്തിഹീനമായ അന്തരീക്ഷം, പുകവലിക്കാരുടെ സാമീപ്യം എന്നിവ കുട്ടികളില്‍ ചുമ, പനി, മറ്റ് ശ്വാസ കോശ രോഗങ്ങള്‍ ഉണ്ടാക്കുന്നു. നല്ല പോഷകാഹാരം, നല്‍കുന്നത്, കൃത്യമായി കുഞ്ഞുങ്ങള്‍ക്ക്‌ വാക്‌സിനുകള്‍ എടുക്കുന്നത്, കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന മുറികളില്‍ കുട്ടികളെ കിടത്തുന്നത്, പനിയോ ചുമയോ ഉള്ളവരെ കുട്ടികളുമായി അടുത്തിടപഴകുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുക, വീടിനുള്ളിലെ പുകവലി ഒഴിവാക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ വരാതെ നോക്കുന്നതിലാണ് കാര്യം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (1 hour ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (1 hour ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (1 hour ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (2 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (2 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (8 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (8 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (8 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (8 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (8 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (8 hours ago)

Malayali Vartha Recommends