Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ടാല്‍കം പൗഡർ കാന്‍സർ ഉണ്ടാക്കുമോ? ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സര്‍ നൽകുന്ന റിപ്പോർട്ട്

13 MAY 2017 11:03 AM IST
മലയാളി വാര്‍ത്ത

സൗന്ദര്യ സംരക്ഷണ ഉപാധികളില്‍ ടാല്‍കം പൗഡര്‍ പ്രധാനമാണ്. മുഖത്തു സൗന്ദര്യം കൂട്ടാനും ദേഹത്ത് സുഗന്ധം ലഭിയ്ക്കാനും ആളുകള്‍ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കാറുണ്ട്
ബേബി പൌഡർ ഉപയോഗിച്ചതുമൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു അമേരിക്കന്‍ വനിത കേസ് ഫയല്‍ ചെയ്തത് അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. കേസില്‍ അവര്‍ക്ക് അനുകൂല വിധി വന്നതും തുടര്‍ന്ന് ഒരു പ്രമുഖ ബ്രാന്‍ഡിന് കനത്ത പിഴ നല്‍കേണ്ടിവന്നതും ഓർമ്മയുണ്ടാകുമല്ലോ. എന്തായാലും പ്രസ്തുത ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ വീണ്ടും സജീവം തന്നെ.
ടാല്‍കം പൗഡർ കാന്‍സർ ഉണ്ടാക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കി. ഈ കാര്യത്തിൽ ഗവേഷകർക്കിടയിൽ ഇപ്പോഴും ഭിന്നതകൾ നിലനിൽക്കുന്നു.
മഗ്നീഷ്യം, സിലിക്കണ്‍, ഓക്സിജന്‍ എന്നിവ ചേരുന്ന ഒരു ധാതുവാണ് ടാല്‍ക്. ലോകത്തിലെ ഏറ്റവും മാര്‍ദ്ധവമുള്ള ധാതുവെന്നും ഇത് അറിയപ്പെടുന്നു.
ടാല്‍കിന്റെ ചില രൂപങ്ങളില്‍, അതിന്റെ സ്വാഭാവിക സ്ഥിതിയില്‍, ക്യാന്‍സറിനു കാരണമാവുന്ന ആസ്ബറ്റോസ് കാണപ്പെടുന്നുണ്ട്. എന്നിരുന്നാലും, ആസ്ബറ്റോസ് അടങ്ങുന്ന ടാല്‍ക് ഉപയോഗിക്കുന്നത് വളരെക്കാലം മുൻപ് തന്നെ അവസാനിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്.
അമേരിക്കന്‍ സൊസൈറ്റി ഓഫ് കാന്‍സര്‍ (എഎസ്സി) ടാല്‍കും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ എന്താണ് പറയുന്നതെന്ന് നോക്കാം.
അണ്ഡാശയ കാന്‍സര്‍: ടാല്‍കം പൗഡര്‍ ഇനി പറയുന്ന രീതികളില്‍ ഉപയോഗിക്കുന്നത് അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന് എഎസ്സി പറയുന്നു;
ജനനേന്ദ്രിയ ഭാഗങ്ങളില്‍
സാനിറ്ററി നാപ്കിന്നുകള്‍
ഗര്‍ഭനിരോധന ഉറകള്‍ അല്ലെങ്കില്‍ ഡയഫ്രങ്ങള്‍
ജനനേന്ദ്രിയഭാഗത്ത് ഇടുന്ന പൗഡര്‍, യോനിയിലൂടെ ഗര്‍ഭപാത്രത്തിലും ഫലോപ്പിയന്‍ ട്യൂബുകളിലും അണ്ഡാശയത്തിലും എത്തിച്ചേരുന്നത് അണ്ഡാശയ കാന്‍സറിനു കാരണമാകാം എന്നാണ് എഎസ്സിയുടെ വിശദീകരണം.
അതേസമയം, അണ്ഡാശയ കാന്‍സറും ടാല്‍കം പൗഡര്‍ ഉപയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ നടത്തിയ മറ്റു പഠനങ്ങള്‍ സമ്മിശ്ര ഫലങ്ങളാണ് നല്‍കിയത്;കാന്‍സറിനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു.ടാല്‍കം പൗഡര്‍ ഉപയോഗം കാന്‍സറിനുള്ള അപകടസാധ്യത നേരിയതോതില്‍ വര്‍ദ്ധിപ്പിക്കുന്നു എന്നാണ് മറ്റു ചില പഠനങ്ങള്‍ കണ്ടെത്തിയത്.
ശ്വാസകോശ കാന്‍സര്‍: ടാല്‍ക് ഫാക്ടറികളിലും ഖനികളിലും ജോലിചെയ്യുന്നവര്‍ക്ക് ശ്വാസകോശ കാന്‍സറിനുള്ള അപകടസാധ്യതയെ കുറിച്ച്‌ നടത്തിയ പഠനങ്ങളിലും ഏകാഭിപ്രായമുണ്ടായില്ല. ചില പഠനങ്ങള്‍ ഇവര്‍ക്ക് ശ്വാസകോശ കാന്‍സറിനും ശ്വാസകോശസംബന്ധമായ മറ്റു ബുദ്ധിമുട്ടുകള്‍ക്കുമുള്ള അപകടസാധ്യത കൂടുതലാണെന്ന് വിശദീകരിച്ചപ്പോള്‍ മറ്റു പഠന ഫലങ്ങള്‍ ഇത് നിരാകരിക്കുന്നവയായിരുന്നു.
ലോകാരോഗ്യസംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്;
ആസ്ബസ്റ്റോസ് അടങ്ങിയ ടാല്‍ക് മനുഷ്യരില്‍ കാന്‍സറിനു കാരണമാവുന്ന പദാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. ആസ്ബറ്റോസ് രഹിത ടാല്‍ക് മനുഷ്യരില്‍ കാന്‍സറിനു കാരണമാകുന്ന പദാര്‍ത്ഥമായി വകതിരിക്കാനാവില്ല.
അതേസമയം, ജനനേന്ദ്രിയ ഭാഗങ്ങളില്‍ ടാല്‍ക് അടങ്ങിയ പൗഡര്‍ ഉപയോഗിക്കുന്നത് മനുഷ്യരില്‍ കാന്‍സറിനു കാരണമായേക്കാം എന്ന് ഐഎആര്‍സിയും വ്യക്തമാക്കുന്നുണ്ട്.
ടാല്‍കം പൗഡറുണ്ടാക്കുന്ന ഒരു അവസ്ഥയാണ് ടാല്‍കോസിസ്. ലംഗ്‌സിലെത്തുന്ന ടാല്‍കം പൗഡറിന്റെ കണികകള്‍ മൂക്കടപ്പ്, ചുമ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (35 minutes ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (49 minutes ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (54 minutes ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (1 hour ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (1 hour ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (1 hour ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (1 hour ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (2 hours ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (2 hours ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (2 hours ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (2 hours ago)

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (2 hours ago)

Malayali Vartha Recommends