Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോറിയാസിസ് പകര്‍ച്ചവ്യാധിയല്ല

19 JULY 2017 11:09 AM IST
മലയാളി വാര്‍ത്ത

തൊലിയില്‍ അതിവേഗത്തില്‍ കോശവിഭജനം നടക്കുകയും അവ അല്പായുസ്സാകുകയും ചെയ്യുന്നതാണ് സോറിയാസിസ്. തൊലിപ്പുറത്ത് ചുവപ്പുനിറത്തില്‍ പൊങ്ങിവന്ന് അവയില്‍ നിന്ന് വെള്ളനിറത്തില്‍ ശല്‍ക്കങ്ങള്‍പോലെ ഇളകിവരുന്നു. ഏതു പ്രായത്തിലും ആരംഭിക്കാവുന്ന ഈ രോഗം പതിനഞ്ചിനും നാല്‍പതിനു ഇടയ്ക്കു പ്രായമുള്ളവരിലാണ് സാധാരണ കാണുന്നത്. പത്തിന് താഴെ പ്രായമുള്ളവരില്‍ വിരളമാണ് സോറിയാസിസ്.

മിക്കരാജ്യങ്ങളിലും ഒന്നുമുതല്‍ മൂന്നുശതമാനം പേര്‍ക്ക് സോറിയാസിസ് കാണപ്പെടുന്നു. സോറിയാസിസ് പകര്‍ച്ചവ്യാധിയല്ല. തൊലിപ്പുറത്തുണ്ടാകുന്ന ഈ രോഗം പലപ്പോഴും രോഗിയുടെ ശരീരത്തേക്കാളുപരി മനസ്സിനെ ബാധിക്കുന്നതു കാണാം. രോഗം വന്നതിന്റെ വിഷമവും ഇത് പകര്‍ച്ച വ്യാധിയാണ് എന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നതിന്റെ വിഷമവും ചേര്‍ന്നുള്ള രോഗിയുടെ ധാരണകള്‍ ഒരു പക്ഷെ അവരെ വിഷാദരോഗത്തിലേക്കു വരെ കൊണ്ടെത്തിയ്ക്കാം. അതുകൊണ്ട് സോറിയാസിസ് പകര്‍ച്ചവ്യാധിയാണെന്ന മിഥ്യാധാരണ മനസ്സില്‍ നിന്നു എടുത്തുകളയുകയാണ് ആദ്യം ചെയ്യേണ്ടത്.

സോറിയായാസിസിന്റെ അടിസ്ഥാന കാരണം ഇന്നും അജ്ഞാതമാണ്. എന്നാല്‍ രോഗം ഉണ്ടാക്കുന്ന ചില ഘടകങ്ങള്‍ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യം ഇതിലൊരു പ്രധാന ഘടകമാണ്. മാതാപിതാക്കളിലൊരാള്‍ക്ക് ഈ രോഗമുണ്ടെങ്കില്‍ കുട്ടികള്‍ക്കും ഉണ്ടാകാനുള്ള സാധ്യത 15 ശതമാനമാണ്. രണ്ടുപേര്‍ക്കും ഉണ്ടെങ്കില്‍ 50 ശതമാനവും. ശരീരത്തിലെ ചില ജൈവ രാസപദാര്‍ത്ഥങ്ങളുടെ ഏറ്റക്കുറച്ചില്‍ രോഗത്തിലേക്കും നയിക്കുന്ന മറ്റൊരു കാരണമാണ്.

അജ്ഞാതമായ ഏതോ ആന്റിജനെതിരെയുള്ള ശരീരത്തിന്റെ പ്രവര്‍ത്തനം അഥവാ ഇമ്മ്യൂണോളിക്കല്‍ പ്രതിപ്രവര്‍ത്തനമാകാം മറ്റൊരു ഘടകമെന്നും വിശ്വസിക്കപ്പെടുന്നു. തൊലിയുടെ പാളികളായ എപ്പിഡെര്‍മിസിന്റെയും ഡെര്‍മിസിന്റെയും വിഭജന പ്രക്രിയിലെ തകരാറുകളും രോഗത്തിലേക്കു നയിക്കുന്നു. മുറിവുകള്‍, അണുബാധ,സൂര്യപ്രകാശം, ചില മരുന്നുകളെക്കുറിച്ചുള്ള ആകാംക്ഷ എന്നിവയൊക്കെയാണ് പെട്ടെന്നുള്ള രോഗമൂര്‍ച്ഛക്കു കാരണമാകുന്നത്.

തൊലിപ്പുറത്തു പുരട്ടുന്ന ലേപനങ്ങള്‍, കോര്‍ട്ടിക്കോ സ്റ്റിറോയിഡുകള്‍ എന്നിവ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. സൂര്യപ്രകാശത്തിലടങ്ങിയ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ക്ക് രോഗത്തെ സുഖപ്പെടുത്താന്‍ കഴിയും. ചികിത്സിക്കുന്ന ത്വക്ക് രോഗ സ്‌പെഷ്യലിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം ചില മരുന്നുകള്‍ ഉളളില്‍ കഴിക്കേണ്ടതായും വരാം. പെട്ടെന്നുള്ള രോഗമൂര്‍ച്ഛയുണ്ടാകുന്ന അവസരങ്ങളില്‍ ശരീരത്തിന്റെയും മനസ്സിന്റെയും വിശ്രമം അനിവാര്യമാണ്. ആകാംക്ഷയോ വിഷാദമോ രോഗാവസ്ഥയിലേക്കെത്തുകയാണെങ്കില്‍ അവയ്ക്കും ചികിത്സ നല്‍കേണ്ടിവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (51 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (3 hours ago)

Malayali Vartha Recommends