Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിളര്‍ച്ചയിലേക്ക് നയിക്കുന്ന കാരണങ്ങള്‍

27 JULY 2017 12:39 PM IST
മലയാളി വാര്‍ത്ത

രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ അളവു കുറയുമ്പോള്‍ ഹീമോഗ്ലോബിന്റെയും ഹീമോഗ്ലോബിന് ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷിയും കുറയും. ഇതാണ് വിളര്‍ച്ചയിലേക്കു നയിക്കുന്നത്. എല്ലാപ്രായക്കാരേയും ഒരുപോലെ വിളര്‍ച്ച ബാധിക്കുമെങ്കിലും കുട്ടികളെയും ഗര്‍ഭിണികളയുമാണ് ഇതു വളരെ പെട്ടെന്നു ബാധിക്കുന്നത്.

കഠിനമായ ക്ഷീണവും ബലഹീനതയും. നെഞ്ചു വേദന, ഹൃദയമിടിപ്പ് കൂടുതല്‍, ശ്വാസം കിട്ടാതെ വരിക. തലവേദന, മയക്കം. പൊട്ടിയ നഖങ്ങളും വിളറിയ ചര്‍മവും. രുചിയില്ലായ്മ, നാക്കിലെ തൊലി പോകുക എന്നിവ വിളര്‍ച്ചയുടെ ലക്ഷണങ്ങളാണ്. അയണ്‍ അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഓട്ട്മീല്‍സ്, ബീന്‍സ്, ഉണക്ക മുന്തിരി, ഇരുണ്ട പച്ചിലക്കറികള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.

സോയാബീനില്‍ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്. പയറു വര്‍ഗങ്ങളും നല്ലതാണ്. ഇറച്ചിയും കടല്‍ വിഭവങ്ങളും അയണ്‍ ധാരാളമായി നല്‍കുന്നു. ഈ ഭക്ഷണസാധനങ്ങള്‍ ആഹരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അയണിന്റെ കുറവ് പരിഹരിക്കാം. ഇന്ത്യയിലെ സ്ത്രീകളില്‍ രണ്ടിലൊരാള്‍ക്ക് വിളര്‍ച്ചയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ 2015-16 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്കുകള്‍ പറയുന്നു.

രാജ്യത്തെ 15 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ 10 എണ്ണത്തിലും 50 ശതമാനം കുട്ടികളും വിളര്‍ച്ച ബാധിതരാണെന്നും പറയുന്നു. 11 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ 50 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിതരാണ്. ലോകത്ത് 162 കോടി ജനങ്ങള്‍ വിളര്‍ച്ച ബാധിതരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.

അയണിന്റെ കുറവ്, വിറ്റാമിന്‍ കുറവ്, അപ്ലാസ്റ്റിക് എന്നിവയെല്ലാം വിളര്‍ച്ചയ്ക്കു കാരണമാകുന്നവയാണ്. ഇതില്‍ അയണ്‍ കുറവു കൊണ്ടുണ്ടാകുന്ന വിളര്‍ച്ചയാണ് കൂടുതലായി കണ്ടുവരുന്നത്. ഭക്ഷണത്തില്‍ നിര്‍ദേശിച്ചിട്ടുള്ള അയണിന്റെ അളവ് പുരുഷന്മാര്‍ക്ക് ദിവസവും 17 മില്ലിഗ്രാമും സ്ത്രീകള്‍ക്ക് 21 മില്ലിഗ്രാമുമാണെങ്കിലും ഇന്ത്യയില്‍ ഇത് 1000 കിലോ കലോറിക്ക് 7-9 മില്ലിഗ്രാം അയണ്‍ മാത്രമാണ്.

അകത്താക്കുന്ന അയണിന്റെ അളവിലെ പോരായ്മയോടൊപ്പം ഇന്ത്യയില്‍ അയണ്‍ കുറവു മൂലമുള്ള വിളര്‍ച്ചയ്ക്കു വേറെയും പല കാരണങ്ങളുണ്ട്. തെറ്റായ അയണ്‍ സ്വീകരണം, തുടര്‍ച്ചയായ ഗര്‍ഭവും മുലയൂട്ടലും, ജനന സമയത്തെ അയണിന്റെ അളവിലെ കുറവ്, കുട്ടികളിലെ അണുബാധയുടെ ആവൃത്തി തുടങ്ങിയ കാരണങ്ങളുമുണ്ട്. ശരീരത്തിലെ 70 ശതമാനം അയണും ചുവന്ന രക്തത്തിലും പേശികളിലെ മയോഗ്ലോബിനിലുമാണ് അടങ്ങിയിരിക്കുന്നത്.

 

ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ശരീരത്തിന് ഇല്ലാതാകുമ്പോഴാണ് വിളര്‍ച്ചയുണ്ടാകുന്നത്. ശരീരത്തിന് ആവശ്യമായ ഓക്‌സിജനേറ്റഡ് രക്തം ഉല്‍പാദിപ്പിക്കാന്‍ ചുന്ന രക്തത്തിന് കഴിയാതെ വരുന്നു. ശ്വാസകോശത്തില്‍ നിന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുക എന്നതിനപ്പുറം ശരീരത്തിന്റെ പ്രതി രോധശക്തി നിലനിര്‍ത്തുകയെന്ന ദൗത്യം കൂടി അയണിനുണ്ട്.

ഭക്ഷണത്തിലൂടെ രണ്ടു തരം അയണാണ് ലഭിക്കുന്നത്. ഹീം അയണും നോണ്‍ ഹീം അയണും. മാംസം, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയിലൂടെയാണ് ഹീം അയണ്‍ ലഭിക്കുന്നത്. ദിവസവും അകത്താക്കുന്ന അയണില്‍ 10 ശതമാനവും ഇതില്‍പ്പെടുന്നു. സസ്യങ്ങളിലൂടെയാണ് നോണ്‍ഹീം അയണ്‍ ലഭിക്കുന്നത്. അകത്താക്കുന്ന മൊത്തം അയണിന്റെ 90 ശതമാനവും ഇങ്ങനെ ലഭിക്കുന്നതാണ്



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (52 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (3 hours ago)

Malayali Vartha Recommends