Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...

ലേസർ ശസ്ത്രക്രിയയുടെ ഗുണങ്ങളും ദോഷങ്ങളും

28 AUGUST 2018 11:58 AM IST
മലയാളി വാര്‍ത്ത

ലേസർ ശസ്ത്രക്രിയക്കിടെ ഏറ്റവും പ്രധാന ഗുണം കണ്ണട ധരിക്കേണ്ട കാര്യമില്ല എന്നത് തന്നെ.നിങ്ങൾ വീട്ടിൽ മറന്നു വച്ച കണ്ണട തേടേണ്ടതില്ല.കുടുംബ ഫോട്ടോകളിലും കണ്ണട കാണേണ്ടി വരില്ല.വിവാഹം പോലുള്ള വലിയ ചടങ്ങുകളിൽ നിങ്ങളെ കണ്ണട ബുദ്ധിമുട്ടിക്കില്ല.ലേസർ ശസ്ത്രക്രീയ നിങ്ങളെ കൂടുതൽ വ്യക്തതയോടെ കാണാൻ സഹായിക്കും.
നിങ്ങൾക്ക് ആക്റ്റീവ് ആയ ജീവിതചര്യയാണ് ഉള്ളതെങ്കിൽ ലേസർ ഐ ശസ്ത്രക്രീയ വളരെ ഗുണകരമാണ്. നിങ്ങളുടെ സ്പോർട്സ് ആസ്വദിക്കാൻ സഹായിക്കുകയും ചെയ്യും. നിങ്ങൾ നീന്തൽ ആസ്വദിക്കുന്ന വ്യക്തിയാണെങ്കിലോ,റഗ്‌ബി അല്ലെങ്കിൽ ജിമ്മിൽ പോകുമ്പോഴോ കോൺടാക്ട് ലെൻസോ കണ്ണടയോ അത്ര അനുയോജ്യമാകുകയില്ല.ചില സ്പോർട്സിൽ കണ്ണടകൾ അനുവദിക്കുകയുമില്ല.കൂടാതെ നിങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ ക്ലൻസിങ് സൊലൂഷൻ ഉപയോഗിച്ച് അതിനെ വൃത്തിയാക്കുകയും വേണം..അപ്പോൾ നിങ്ങളുടെ പ്രീയപ്പെട്ട കളിയിലേക്ക് വേഗത്തിൽ തിരിച്ചുവരാനാകും.

കോണ്ടാക്ട് ലെൻസ് ധരിക്കുമ്പോൾ പല ദൂഷ്യഫലങ്ങളും ഉണ്ടാകാറുണ്ട്.ഇത് കണ്ണിൽ കെരാറ്റിറ്റിസ് പോലുള്ള അണുബാധകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.നിങ്ങൾ പതിവായി കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുന്നുവെങ്കിൽ കണ്ണിന് റിസ്ക് കൂടുതൽ ആണ്. നിങ്ങൾ ഇത് വൃത്തിയാക്കാനായി കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.ലേസർ ഐ സർജറി ഒരു സ്ഥിരമായ പരിഹാരമാണ്.അതുകൊണ്ട് തന്നെ ഒരിക്കൽ നിങ്ങളുടെ കാഴച ശരിയായാൽ കോണ്ടാക്ട് ലെൻസിന്റെ റിസ്കിനെപ്പറ്റി പിന്നീട് ചിന്തിക്കേണ്ടി വരില്ല.

നിങ്ങൾ കണ്ണട അല്ലെങ്കിൽ കോണ്ടാക്ട് ലെന്സ് ഉപയോഗിക്കുന്നുവെങ്കിൽ സ്ഥിരമായി കണ്ണ്,ലെൻസ്,ഫ്രെയിം എന്നിവയുടെ പരിശോധനകൾ ജീവിതകാലം മുഴുവൻ ചെയ്യേണ്ടി വരും. ഇത് സാമ്പത്തികമായി മാത്രമല്ല നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തും.നിങ്ങൾ ലേസർ ശസ്ത്രക്രീയ ചെയ്യുകയാണെങ്കിൽ നിശ്ചിത തുകയ്ക്ക് സ്ഥിരമായ ഒരു പരിഹാരം ലഭ്യമാണ്.

നിങ്ങൾ ചെയുന്ന ചികിത്സയ്ക്ക് അനുസരിച്ചു ലേസർ ചികിത്സ ഒരു കണ്ണിന് 15 മിനിറ്റ് വരെ സമയം എടുക്കും.ആ ദിവസം തന്നെ നിങ്ങൾക്ക് വീട്ടിൽ പോകാവുന്നതാണ്.ആദ്യ 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫലം കണ്ടു തുടങ്ങും.ഒരു ആഴച്ചയോടൊത്തു നിങ്ങളുടെ കണ്ണിന്റെ കാഴ്ച്ചശക്തി ഏതാണ്ട് പൂർണ്ണമായും തിരിച്ചു ലഭിക്കും. ഒരു സ്ഥിരം സംവിധാനം ഗ്ലാസും കോണ്ടാക്ട് ലെൻസിനേക്കാളും ലേസർ സർജറി ഒരു സ്ഥിരം ചികിത്സയും നീണ്ടു നിൽക്കുന്ന ഫലം നൽകുന്നതുമാണ്.അതിനാൽ കാഴചയ്ക്കായി ഇപ്പോൾ ചെലവഴിച്ചാൽ ജീവിതകാലം മുഴുവൻ നല്ല കാഴച ലഭിക്കും. വേദന ഇല്ലാത്ത സർജറി പലരും ലേസർ വേദനാജനകമെന്ന് കരുതുന്നു.എന്നാൽ ഇത് ഒട്ടും വേദനയില്ലാത്തതും സർജൻ ലേസർ ചെയ്യുന്നതിന് മുൻപ് അനസ്‌തെറ്റിക് ഐ ഡ്രോപ്പ് കണ്ണിൽ ഒഴിക്കും.സർജറിക്ക് ശേഷം നിങ്ങൾക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും അവ വേഗം തന്നെ മാറുന്നവയും ആണ്.

പലർക്കും ഇത് ചെലവേറിയതാണ്.ലേസർ സർജറിക്ക് കുറച്ചധികം പണം ചെലവാകും.മാസം പണം അടച്ചും എല്ലാവര്ക്കും ഇത് സ്വീകാര്യമാക്കാം.10 അല്ലെങ്കിൽ 20 %പണം ഡെപ്പോസിറ് ചെയ്ത ശേഷം അടയ്ക്കാവുനന്തും,ഡെപ്പോസിറ് ഇല്ലാത്തതും,4 വര്ഷം കൊണ്ട് അടയ്ക്കാവുന്നതുമായ രീതികൾ ഉണ്ട്.പലതും പലിശ രഹിത വായ്പകളാണ്. സർജറിക്കായി ഏതാനും ദിവസം നിങ്ങൾ ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടതുണ്ട്.ലേസർ വളരെ എളുപ്പത്തിൽ കഴിയുകയും അന്നേ ദിവസം തന്നെ നിങ്ങൾക്ക് വീട്ടിൽ പോകാനും കഴിയും.എന്നാൽ ഇവ നന്നായി സുഖപ്പെടുവാൻ ഏതാനും നാളുകൾ ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടതുണ്ട്.നിങ്ങളുടെ ജോലിയുടെ സ്വഭാവം അനുസരിച്ചു നിങ്ങൾക്ക് ജോലിയിൽ നിന്നും വിട്ടുനിൽക്കാവുന്നതാണ്.നിങ്ങളുടെ സർജൻ അതിനു വേണ്ട ഉപദേശം നിങ്ങൾക്ക് നൽകും. ഇതൊരു അത്ഭുത സൗഖ്യം അല്ല ലേസർ ഐ സർജറി അത്ഭുതകരമാം വിധം നിങ്ങളുടെ കാഴച മെച്ചപ്പെടുത്തുന്നു.എന്നാൽ എപ്പോഴും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുത്.ചിലപ്പോൾ കണ്ണട ഉപയോഗിക്കുമ്പോഴും പെട്ടെന്ന് കാഴച മെച്ചപ്പെടുന്നതായി കാണാം.സർജറിക്ക് മുൻപേ നിങ്ങളുടെ പ്രതീക്ഷകൾ ഡോക്ടറുമായി പങ്കുവയ്ക്കുക. ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാം ലേസർ സർജറിക്ക് ചിലപ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടാകാം.ഉദാഹരണത്തിന് ചികിത്സയ്ക്ക് ശേഷം കണ്ണ് വരണ്ടതായി തോന്നാം,ഇത് പെട്ടെന്ന് തന്നെ സുഖപ്പെടും.നിങ്ങളുടെ സർജൻ ഇതെല്ലാം പരിഹരിക്കാനുള്ള മരുന്നുകൾ നൽകും.ചിലപ്പോൾ ഗ്ലയറോ ഹാലോ എഫക്ടോ ഉണ്ടാകാം.ഇത് ചികിത്സയ്ക്ക് ശേഷം ആദ്യ മാസം തന്നെ സുഖപ്പെടും.ആദ്യ മൂന്നു മാസം കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെടുന്നതായി കാണാം.മറ്റെന്തെങ്കിലും പാർശ്വഫലങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (7 minutes ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (11 minutes ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (24 minutes ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (33 minutes ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (1 hour ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (2 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (2 hours ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (2 hours ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (2 hours ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (3 hours ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (3 hours ago)

Malayali Vartha Recommends