Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

വെരിക്കോസ് വെയിനും പരിഹാരവും

12 SEPTEMBER 2018 02:12 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സിരകളിലെ വാല്‍വുകളുടെ തകരാറ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് വെരിക്കോസ് വെയിന്‍. ആയുര്‍വേദത്തില്‍ സിരജ ഗ്രന്ഥി എന്നാണ് ഇത് അറിയപ്പെടുക. ഭൂഗുരുത്വ ബലത്തെ അതിജീവിച്ച് ഹൃദയത്തിലേക്ക് അശുദ്ധരക്തത്തെ കൊണ്ട് പോകുന്നത് സിരകളാണ്. എന്നാല്‍, സിരകളിലെ വാല്‍വുകള്‍ തകരാറിലാവുന്നതോടെ രക്തം തങ്ങിനിന്ന് രക്തക്കുഴലുകള്‍ തടിച്ച് വീര്‍ക്കാനിടയാക്കും. വെരിക്കോസ് വെയിനിനിടയാക്കുന്ന പ്രധാന ഘടകം പാരമ്പര്യമാണ്.

കൂടുതല്‍ സമയമുള്ള നില്‍പ്പ്, അമിതവണ്ണം തുടങ്ങി വെരിക്കോസ് വെയിനിനിടയാക്കുന്ന മറ്റ് ഘടകങ്ങളെക്കാള്‍ രോഗം വരാന്‍ പാരമ്പര്യത്തിന്റെ സ്വാധീനം വളരെക്കൂടുതലുമാണ്. പുരുഷന്മാരിലും സ്ത്രീകളിലും വെരിക്കോസ് വെയിന്‍ ഉണ്ടാകാറുണ്ട്. സിരപൊട്ടി രക്തസ്രാവം ഉണ്ടാവുക, പഴുപ്പ് ഉണ്ടാവുക തുടങ്ങിയ സങ്കീര്‍ണതകള്‍ക്കിടയാക്കുന്നത് തടിച്ച് വീര്‍ത്ത് എഴുന്ന് നില്‍ക്കുന്ന വലിയ സിരകളാണ്. വെരിക്കോസ് വെയിനിനെപ്പറ്റി ആശങ്കപ്പെടുന്നവരും ഇത്തരം സിരകള്‍ ഉള്ളവരാണ്.

എന്നാല്‍, ചര്‍മത്തിനടിയില്‍ പടര്‍ന്ന് കിടക്കുന്ന സൂക്ഷ്മ സിരകളിലുണ്ടാകുന്ന വെരിക്കോസ് വെയിനും അത്യന്തം അപകടകാരിയാണ്. പാദങ്ങളില്‍ ഉണ്ടാകുന്ന മാരകമായ കരിയാത്ത വ്രണങ്ങള്‍ക്ക് പ്രധാന കാരണം ചെറു സിരകളിലുണ്ടാകുന്ന വെരിക്കോസ് വെയിനനാണ്. ചര്‍മത്തിനടിയില്‍ സൂക്ഷ്മ സിരകളില്‍ ചിലന്തിവല പോലെ പടരുന്ന സ്‌പൈഡര്‍ വെയിന്‍, റെറ്റിക്കുലര്‍ വെയിന്‍ തുടങ്ങിയ വെരിക്കോസ് വെയിനുകള്‍ വ്രണങ്ങള്‍ രൂപം കൊള്ളുന്നതിനും രക്തസ്രാവത്തിനുമിടയാക്കാറുണ്ട്.


അശുദ്ധ രക്തത്തിന്റെ 90 ശതമാനവും കടന്ന് പോകുന്നത് കാലിലെ പേശികള്‍ക്കുള്ളില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന സിരകളിലൂടെയാണ്. വെരിക്കോസ് ഇവയെ ബാധിക്കാറുണ്ട്. അതുപോലെ ചര്‍മത്തിന് തൊട്ട് താഴെ സ്ഥിതി ചെയ്യുന്ന സിരകള്‍, ഇവയെത്തമ്മില്‍ ബന്ധിപ്പിക്കുന്ന സിരകള്‍, പടര്‍ന്നു കിടക്കുന്ന സുക്ഷ്മ സിരകള്‍ ഇവയിലും വെരിക്കോസ് എന്ന രോഗാവസ്ഥ വരാം.

പാദങ്ങളില്‍ കൂടുതലായി കാണുന്ന ശ്രദ്ധിക്കപ്പെടാതെ പോകുന്ന വെരിക്കോസ് വെയിനിന് ഏഴ് ഘട്ടങ്ങള്‍ കാണാറുണ്ട്. അറിയപ്പെടാതെ യാതൊരു വിധ ലക്ഷണവും ഉണ്ടാകാത്ത അവസ്ഥയായ സീറോ ഘട്ടം. അസ്വസ്ഥതകള്‍ ഒന്നും പ്രകടമാക്കാതെ നേരിയ തോതില്‍ സിരകള്‍ ചര്‍മത്തില്‍ പ്രകടമാകുന്ന ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തില്‍ പാദങ്ങള്‍ക്കും കാലങ്ങള്‍ക്കും കഴപ്പ് അനുഭവപ്പെടുന്നു. തുടര്‍ന്ന് സിരകള്‍ ക്രമേണ വീര്‍ത്ത് വലുതാകുക. വലിയ സിരകളിലെ വെരിക്കോസ് വെയിനിന് പ്രധാനമായും ഈ മൂന്ന് ഘട്ടങ്ങള്‍ മാത്രമേ കാണാറുള്ളൂ. മൂന്നാം ഘട്ടത്തില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കഴപ്പും നീരും കാലുകളിലോ, നിശ്ശേഷം ഇല്ലാതാകുകയോ ചെയ്യും. എന്നാല്‍, വൈകുന്നേരങ്ങളില്‍ കാലുകളില്‍ കഴപ്പും ഒപ്പം നീരുമുണ്ടാകും.

ചൊറിച്ചില്‍, നിറം മാറ്റം, നീര്‍ക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് നാലാം ഘട്ടത്തില്‍ കാണുക. അഞ്ചാം ഘട്ടത്തില്‍ വ്രണങ്ങള്‍ വരികയും കരിയുകയും വീണ്ടും പലതവണ ആവര്‍ത്തിക്കുകയും ചെയ്യാം. കരിയാത്ത വ്രണങ്ങള്‍ രൂപം കൊള്ളുന്ന അവസാന ഘട്ടം.

വെരിക്കോസ് വെയിന്‍ വരാന്‍ സാധ്യത പാരമ്പര്യത്തിന് പുറമേ ഗര്‍ഭിണികള്‍, 50വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ദീര്‍ഘ സമയം നില്‍ക്കുന്നവര്‍, പൊണ്ണത്തടിയുള്ളവര്‍ തുടങ്ങിയവരില്‍ വെരിക്കോസ് വെയിന്‍ ഉണ്ടാകാന്‍ സാധ്യതയേറും.


 ലക്ഷണങ്ങള്‍
കാലുകളില്‍ രക്തം കട്ടകെട്ടി നീര് ആവുക, കാലുകളില്‍ രക്തത്തിന്റെ ഒഴുക്ക് സുഗമമല്ലാത്തതിനാല്‍ വെരിക്കോസ് വെയിന്‍ ഉള്ളവരില്‍ പ്രാണവായു, പോഷകങ്ങള്‍, മലിന് വസ്തുക്കള്‍ ഇവയുടെ ചംക്രമണവും തടസ്സപ്പെടുന്നു. വ്രണങ്ങള്‍, പഴുപ്പോടുകൂടിയ വ്രണങ്ങള്‍, കട്ടികൂടിയ തൊലി, നിറംമാറ്റം ഇവ ഇവരില്‍ ഉണ്ടാകുന്നു.

കൃത്യമായ തുടര്‍ ചികിത്സയും ശരിയായ ജീവിതശൈലിയും വെരിക്കോസ് വെയിന്‍ നിയന്ത്രണത്തിന് അനിവാര്യമാണ്. വേഷ്ടനം (ചുറ്റിക്കെട്ടല്‍) വേദനയും ഭാരവും കുറക്കും. ഔഷധങ്ങള്‍ക്കൊപ്പം ലേപനം, സിരാവ്യധം, വസ്തി ഇവയും അവസ്ഥകള്‍ക്കനുസരിച്ച് നല്‍കുന്നു. ആവണക്ക്, ചിരവില്വ, കുടങ്ങള്‍, മഞ്ചട്ടി, തഴുതാമ, അമൃത്, നറുനീണ്ടി, തെറ്റി തുടങ്ങിയ ഔഷധികള്‍ നല്ല ഫലം തരും.

ഒപ്പം ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. ഇരിക്കുമ്പോള്‍ കാലുകള്‍ പിണച്ച് വക്കാതിരിക്കാനും ശ്രദ്ധിക്കണം. ഗോതമ്പ്, റാഗി, നാരങ്ങ, നെല്ലിക്ക, മുന്തിരി, വെളുത്തുള്ളി, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, തണ്ണിമത്തന്‍ ഇവയും സിരകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends