Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

പ്രണയത്തകര്‍ച്ചയും വിഷാദവും എങ്ങനെ മറികടക്കാം

26 SEPTEMBER 2018 11:09 AM IST
മലയാളി വാര്‍ത്ത

പ്രണയത്തകര്‍ച്ച ജീവിതത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്നു. ചിലര്‍ വിഷാദത്തിനു അടിമപ്പെടുന്നു . മറ്റു ചിലരാകട്ടെ മദ്യത്തിലും ലഹരിയിലും മറ്റും അടിമപ്പെട്ടുപോകുന്നു .വളരെ ചുരുക്കം ചിലര്‍ അതിനെ മറികടന്നു മനസ്സിനെ തങ്ങളുടെ വരുത്തിയിലെത്തിക്കുന്നു. ചിലര്‍ വെറുതെ ജീവിച്ചു തീര്‍ക്കുന്നു. ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പ്രണയങ്ങള്‍ ബന്ധങ്ങളുടെ തകര്‍ച്ചയില്‍ നിന്നും നമ്മള്‍ മനസിലാക്കുന്നു.

ചിലരുണ്ട് അവരുടെ നിരാശ ജിമ്മിലും മറ്റുമായി തീര്‍ക്കുന്നു.അല്ലെങ്കില്‍ പ്രണയ നിരാശ ഗാനങ്ങള്‍ കേട്ട് സമയം കളയുന്നു.അല്ലെങ്കില്‍ ടിന്‍ഡര്‍ പോലുള്ള ഡേറ്റിംഗ് ആപ്പിലായി പിന്നെയുള്ള ശ്രദ്ധ.കുറച്ചു കാലത്തെ ഷോക്ക് മാനസിക ശാരീരിക ആരോഗ്യത്തെ തളര്‍ത്തി കളയുന്നു. ബന്ധങ്ങളുടെ തകര്‍ച്ചയെ അതിജീവിക്കുവാന്‍ ചില വഴികളുണ്ട് .

ജേര്‍ണല്‍ ഓഫ് എക്‌സ്പിരിമെന്റല്‍ സൈക്കോളജിയില്‍ നടത്തിയ സര്‍വേയില്‍ ഇരുപത് മുതല്‍ മുപ്പത്തിയേഴുവരെ പ്രായമുള്ള കുറച്ചാളുകളെ കണ്ടെത്തി .ഒരുപാട് കാലത്തേ പ്രണയബന്ധം തകരുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്നവരായിരുന്നു അവര്‍ .രണ്ടു മാസം മുതല്‍ എട്ടു വര്ഷം വരെ പ്രണയിച്ചവരെയാണ് സര്‍വേയില്‍ തിരഞ്ഞെടുത്തത്.അവര്‍ക്ക് മൂന്ന് ഉപായങ്ങളാണ് നല്‍കിയത്.

1 പൂര്‍വ്വകാമുകന്‍ അല്ലെങ്കില്‍ കാമുകിയുടെ നിഷേധപരമായ കാര്യങ്ങള്‍ ചിന്തിക്കുക

നിങ്ങള്‍ അവരില്‍ വെറുത്തതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെകുറിചു ചിന്തിക്കുക.ആദ്യത്തെ പടി ഇത് ചെയുക എന്നുള്ളതാണ്. അല്ലെങ്കില്‍ നിങ്ങള്‍ വെറുത്തുപോയ സംഭവങ്ങളും അത്രയും വല്യ വഴക്കുകളെയും കുറിച്ച് ഓര്‍ക്കുക.അങ്ങനെ ഒരു നെഗറ്റീവ് മനോഭാവം വളര്‍ത്തിയെടുക്കുക.

2.നിങ്ങളുടെ പ്രണയത്തെ സത്യസന്ധമായി തന്നെ നിര്‍ണ്ണയിക്കുക

പിന്നെയുള്ള കാര്യമെന്നത് നിങ്ങള്‍ പ്രണയിച്ചിരുന്നു എന്നത് അംഗീകരിക്കുക ആണ്..
ഒരാളെ നമുക്ക് ആത്മാര്‍ഥമായി സ്‌നേഹിക്കാം എന്നാല്‍ അവര്‍ നമ്മുടെ ജീവിതത്തില്‍ ഉടനീളം കാണില്ല എന്നതിനെ മനസുകൊണ്ട് അംഗീകരിക്കാം.പ്രചോദനകരമായ വാക്കുകളും വിഡിയോകളും കാണുക.
ഇത്തരത്തിലൂടെ നിങ്ങള്‍ക്ക് മനസിനെ പറഞ്ഞു മാറ്റുവാനായി കഴിയുന്നു.

3 മനസിനെ മറ്റൊന്നിലേക്ക് വ്യതിചലിപ്പിക്കുക

ബ്രേക്ക് ആപ് കഴിഞ്ഞു നില്‍ക്കുന്നവരോട് മിക്ക സുഹൃത്തുക്കളും പറഞ്ഞു ഉപദേശിക്കുന്ന കാര്യമാണ് ഇഷ്ടമുള്ള ഏതെങ്കിലുമൊന്നിലോട്ട് തിരിയുവാന്‍.അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ട ഹോബി ആകാം അല്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ നേടാന്‍ ആഗ്രഹിച്ച ജോലിയാകാം.അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും കാര്യം പഠിക്കുവാനോ ശ്രമിക്കുക.ഇഷ്ടസ്ഥങ്ങളിലേക്ക് യാത്ര പോയും ഇഷ്ട ഭക്ഷണം കഴിക്കാനും ശ്രമിക്കുക .

4 പഴയ കാര്യങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുക

ഇത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം ആണെങ്കില്‍ പോലും മനപ്പൂര്‍വ്വമായി നിങ്ങള്‍ പഴയകാര്യങ്ങളെ ഓര്‍ക്കാന്‍ ശ്രമിക്കാതിരിക്കുക .ഒരേ വിഷയം തന്നെ ഒരുപോലെ കുറെ സമയം ചിന്തിക്കാതിരിക്കുക . മനഃപൂര്‍വ്വമായി ചിന്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സ് അതുമായി പൊരുത്തപ്പെട്ടു പോകുന്നു.ഫോണിലും കംപ്യൂട്ടറിലും മറ്റുമായി കിടക്കുന്ന ഫോട്ടോകള്‍ പഴയ പ്രണയത്തിന്റെ ഫോട്ടോകള്‍ ഡിലീറ്റു ചെയ്തു കളയുക.

എന്തിനെയും തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും എന്നു വിശ്വസിക്കുക.ജീവിതത്തില്‍ ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും എന്‍ ഉറച്ചു വിശ്വസിക്കുക.മനസിനെ പറഞ്ഞു പാകപ്പെടുത്തേണ്ടത് ഒരാളുടെ സ്വന്തം കഴിവാണ്.അതിനായുള്ള വഴികളാണ് കണ്ടെത്തേണ്ടത്.
ഡഗ യിലെ പ്രമുഖനായ ശാസ്ത്രജ്ഞന്‍ പറഞ്ഞ മറ്റൊരു കാര്യമുണ്ട് ഓരോ ദിവസവും നിങ്ങള്‍ അവരെകുറിച്ച് വെറുക്കുന്നതും ഇഷ്ട പ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ചു എഴുതുക.നിങ്ങള്‍ പ്രണയതകര്‍ച്ചയില്‍ നിന്നും മുക്തി നേടും

നമുക്ക് മാറ്റാന്‍ കഴിയാത്തതായി ഒന്നും തന്നെ ഇല്ല എന്നത് മനസിലാക്കുക.ഹൃദയം തകരുന്നതിനെയാണ് പേടിയെങ്കില്‍ മനസിലാക്കുക അത് നിങ്ങള്‍ക്കായി തന്നെ തുടിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ ഇത്തരം നിമിഷങ്ങള്‍ തരണം ചെയുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല.കാരണം ജീവിതം എവിടെ അവസാനിച്ചു എന്ന നിങ്ങള്‍ കരുതുന്നുവോ അവിടെ നിന്നുമാണ് നിങ്ങളുടെ യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നത്.

ജനപ്രീതി നേടിയ സിനിമയിലെ വാക്കുകള്‍ പോലെ ' നമുക്ക് ഇഷ്ടപ്പെട്ടവര്‍ നമ്മളെ ഉപേക്ഷിച്ചു പോയാല്‍ നമ്മളും പോകണമെന്നു നിര്‍ബന്ധമില്ല എന്നെങ്കിലുമൊരുനാള്‍നമുക്കിഷ്ടപെട്ടപോലെ നമ്മുടെ ജീവിതം മാറും'ആ മാറ്റം സൃഷ്ടിക്കാന്‍ നമ്മള്‍ തയ്യാറാകണം. ഇത് നിങ്ങളുടെ തകര്‍ച്ച അല്ല.. അവസാനവുമല്ല... ഇവിടെയാണ് നിങ്ങളുടെ തുടക്കം ......ഓരോ പ്രണയവും പുതിയ പുതിയ സ്വപ്നങ്ങളാണ്.ഓരോ ബന്ധങ്ങളും ജീവിതത്തിന്റെ താളാത്മകമായ സ്പന്ദനങ്ങളാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (43 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (54 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (6 hours ago)

Malayali Vartha Recommends