Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

കുട്ടികളിലെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍...

27 SEPTEMBER 2018 11:43 AM IST
മലയാളി വാര്‍ത്ത

പഠനത്തിനൊപ്പം കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണവും അവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. ഇതിനായി കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങളും ഇവരുടെ ഭക്ഷണക്രമത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. യാതൊരു കാരണവശാലും കുട്ടികള്‍ ഈ സമയത്ത് പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടവ ഇവയാണ്.

ഗ്രീന്‍ ടീ
പഠിക്കുന്ന കുട്ടികള്‍ക്ക് ഗ്രീന്‍ ടീ ഇടയ്ക്കു നല്‍കാം. ഇത് ബ്രെയിനെ സംരക്ഷിക്കുന്നതിനൊപ്പം ഉന്‍മേഷവും പ്രദാനം ചെയ്യുന്നു. തുടര്‍ച്ചയായി പഠിക്കുമ്പോഴുണ്ടാകുന്ന മടുപ്പൊഴിവാക്കാന്‍ ഇതു സഹായിക്കും.
മുട്ട
ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ മുട്ട സഹായിക്കും. ഓംലെറ്റ് ആക്കിയോ, പുഴുങ്ങിയോ എങ്ങനെ വേണമെങ്കിലും കുട്ടികള്‍ക്ക് മുട്ട നല്‍കാം. മുട്ടയിലടങ്ങിയിരിക്കുന്ന കോലിന്‍ ആണ് ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഘടകം. പഠിച്ച സൂത്രവാക്യങ്ങളുള്‍പ്പെടെ എല്ലാം ഓര്‍ത്തെടുക്കാന്‍ ഇത് കുട്ടികളെ സഹായിക്കും.കുട്ടികളുടെ ബുദ്ധിശക്തി കൂട്ടാന്‍ പരീക്ഷാ കാലയളവില്‍ ദിവസവും ഓരോ മുട്ട വീതം നല്‍കുന്നത് നന്നായിരിക്കും.

മത്തി, അയില
ഒമേഗ 3 ധാരാളമടങ്ങിയ മത്തിയും അയിലയും പോലുള്ള മല്‍സ്യങ്ങള്‍ തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തി പഠനത്തെ സഹായിക്കുന്നു. ബ്രെയിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒമേഗ 3 അടങ്ങിയ മല്‍സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ചോക്ലേറ്റ്
കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ഇടയ്ക്കു ഡാര്‍ക്ക് ചോക്ലേറ്റ് നല്‍കാം. വിരസതയകറ്റി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതു സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്‌ലവനോയിഡ്‌സും കഫീനുമാണ് ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍. എന്നാല്‍ ഇവയൊന്നും അമിതമായി കുട്ടികള്‍ക്ക് നല്‍കരുത്.

ഓട്‌സ്
തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവു വര്‍ദ്ധിപ്പിക്കാന്‍ ഓട്‌സ് സഹായിക്കും. ധാരാളം നാരുകള്‍ അടങ്ങിയ ഓട്‌സ് വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ പോട്ടാസ്യം, സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ്. തലച്ചോറിന്റെയും ശരീരത്തിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തിന് ഇവ അത്യന്താപേക്ഷിതമാണ്.

പാല്‍, തൈര്

പാലുല്‍പന്നങ്ങളിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബിയും മാംസ്യവും തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു. പാലിലും തൈരിലുമടങ്ങിയിരിക്കുന്ന മാംസ്യവും കാര്‍ബോഹൈഡ്രേറ്റും തലച്ചോറിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നു. പാലു കുടിക്കാന്‍ താല്‍പര്യമില്ലാത്ത കുട്ടികള്‍ക്ക് ഊണിനൊപ്പം തൈരു നല്‍കാം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (10 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (21 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (45 minutes ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (1 hour ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (2 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (3 hours ago)

Malayali Vartha Recommends