Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അമ്മയാകാന്‍ തടസ്സമോ ? കാരണം ഇതാകാം

27 SEPTEMBER 2018 07:34 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞു ഒരു വര്‍ഷമായിട്ടും കുട്ടികളായില്ലെങ്കില്‍ പിന്നെ ചോദ്യങ്ങളും അന്വേഷണങ്ങളുമായി .ചിലര്‍ കുഞ്ഞുങ്ങളുണ്ടാകുന്നത് മനഃപൂര്‍വ്വം വൈകിക്കുന്നു . ഒന്ന് സെറ്റില്‍ ആയശേഷം മതി എന്ന് ചിന്തിക്കുന്ന കുറച്ചു വിഭാഗക്കാരുണ്ട് .എന്നാല്‍ അത് ഒരുപാട് വൈകുന്നവരുമുണ്ട് .

ഒരു സ്ത്രീജന്മം സഫലീകരിക്കപ്പെടുന്നത് അവള്‍ അമ്മയാകുമ്പോഴാണ് . താന്‍ പൂര്‍ണ്ണത നേടി എന്ന തോന്നല്‍ സ്ത്രീകളില്‍ തോന്നുന്നത് അപ്പോഴാണ് . മരണവേദനയിലൂടെ സ്ത്രീ സ്വന്തമാക്കി എടുക്കുന്നത് അവളിലൂടെ ഒരു ജീവനെയാണ്.ഗര്‍ഭം ധരിക്കുക പ്രസവിക്കുക എന്നത് എല്ലാ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും പല സ്ത്രീകള്‍ക്കും അത് സാധ്യമാകാറില്ല . ഇതിന് പിന്നിലുള്ള പല കാരണങ്ങളും പലപ്പോഴും പലര്‍ക്കും അറിയില്ല. ഇത്തരത്തിലുള്ള അവസ്ഥകളെയാണ് പലരും വന്ധ്യത എന്ന് വിളിക്കുന്നത്. ഇതിനെ തരണം ചെയ്യാനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നു . എന്നാല്‍ വന്ധ്യതയുടെ ശരിക്കുമുള്ള കാര്യമെന്താണെന്ന് പലര്‍ക്കും മനസിലാക്കിയെടുക്കാന്‍ പറ്റാത്ത കാര്യമാണ് . പലപ്പോഴും നമ്മുടെ തന്നെ ചില പ്രവൃത്തികളാണ് ആരോഗ്യപരമായ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്.

വന്ധ്യത സ്ത്രീകളിലും പുരുഷന്‍മാരിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാവാത്തവര്‍ ഒരു വര്‍ഷത്തിനു ശേഷം എന്തായാലും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കുന്നതിന്റെ പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഗര്‍ഭം ധരിക്കാന്‍ സാധിക്കാതെ വരുന്നത് ?? ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അത് ഒഴിവാക്കിയാല്‍ അത് നിങ്ങളിലെ വന്ധ്യതയെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്തൊക്കെ ഘടകങ്ങളാണ് സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കുറക്കുന്നത് എന്ന് മനസിലാക്കാം .

ഇന്നത്തെ കാലത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വില്ലനാവുന്ന അവസ്ഥയാണ് സമ്മര്‍ദ്ദം അല്ലെങ്കില്‍ സ്‌ട്രെസ് . സമ്മര്‍ദ്ദം വെറുതേ അല്ല നിങ്ങളെ ബാധിക്കുന്നത്. ഇത് നിങ്ങളുടെ ഗര്‍ഭധാരണ സാധ്യതയെക്കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതാണ് പലപ്പോഴും വന്ധ്യതയുടെ പ്രധാന കാരണം. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് യോഗ, ധ്യാനം എന്നിവശീലമാക്കുക. ഇത് നിങ്ങളില്‍ സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നു .

എല്ലാവരുടെയും പ്രിയപ്പെട്ട ആഹാരമിന്ന് ജങ്ക് ഫുഡാണ്. ജങ്ക് ഫുഡിന് ഇന്നത്തെ കാലത്ത് ആവശ്യക്കാര്‍ വളരെ കൂടുതലാണ്. ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാവരും ജങ്ക്ഫുഡിന് പിന്നാലെയാണ്. ഇത് നിങ്ങളില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഇത് പലപ്പോഴും പലവിധത്തിലാണ് നിങ്ങളുടെ ലൈംഗികാരോഗ്യത്തെ ബാധിക്കുന്നത്. ഇത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ആദ്യം ജങ്ക്ഫുഡ് ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് ഗര്‍ഭധാരണത്തിന് വില്ലനാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വളരെ അത്യാവശ്യമാണ്. ജങ്ക് ഫുഡ് പൊണ്ണത്തടി ഉണ്ടാക്കുവാനും വഴിയൊരുക്കുന്നു. ശരീരഭാരത്തെ പതിന്മടങ്ങു കൂട്ടുകയും ചെയ്യും .

ശരീരഭാരം പലപ്പോഴും ഗര്‍ഭധാരണത്തില്‍ വില്ലനാവുന്നുണ്ട്. കൂടുതല്‍ ഭാരമുള്ളവരിലും ഭാരക്കുറവുള്ളവരിലും ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി ഡോക്ടറുടെ അടുത്ത് പോവുന്നതിന് മാത്രമേ പലര്‍ക്കും സമയമുണ്ടാവുകയുള്ളൂ. ഇത് പലപ്പോഴും ഈസ്ട്രജന്റെ അളവ് കുറയ്ക്കുന്നു . അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആര്‍ത്തവ ചക്രത്തെ വരെ ദോഷകരമായി ബാധിക്കുന്നു. സാധാരണ ശരീരഭാരത്തേക്കാള്‍ കുറവുള്ളവരും അമിതഭാരമുള്ളവരും വളരെയധികം ശ്രദ്ധിക്കണം. ഒരു ജിമ്മില്‍ പ്രവേശിച്ചോ അല്ലെങ്കില്‍ ദിവസേനയുള്ള വ്യായാമം ശരിയായ ഭക്ഷണക്രമം എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാം. ഒരു ഡയറ്റീഷ്യനെ കാണുന്നത് ഇപ്പോഴും നല്ലതാണ് .

സ്ത്രീകള്‍ക്ക് പ്രായം കൂടുംതോറും ഗര്‍ഭസാധ്യത കുറയുകയാണ് ചെയുന്നത് . സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന്റെ പ്രായം എന്ന് പറയുന്നത് നാല്‍പ്പതിനും അമ്പതിനും ഇടയിലാണ്. അതുകൊണ്ട് തന്നെ മുപ്പതിനും മുപ്പത്തഞ്ചിനും ഇടയില്‍ ഗര്‍ഭം ധരിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും ഗര്‍ഭധാരണം മുപ്പത്തഞ്ച് വയസ്സിനു ശേഷമാകാതിക്കാന്‍ ശ്രദ്ധിക്കണം. വൈകിയുള്ള വിവാഹം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പ്രായം കൂടുന്തോറും അത് ഗര്‍ഭധാരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ശരിയായ സമയത്തില്‍ വിവാഹം കഴിക്കണമെന്ന് പഴമക്കാര്‍ പറയുന്നത് .

അതുപോലെ തന്നെ മദ്യം പുകവലി തുടങ്ങിയ ശീലങ്ങള്‍ ഉള്ളവരിലും ഗര്‍ഭധാരം വൈകാം .ഫോണിന്റെ അമിതോപയോഗമാണ് മറ്റൊരു പ്രശ്‌നം. ഇതും വന്ധ്യതയിലേക്ക് നിങ്ങളെ നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ഉറങ്ങുന്ന കാര്യത്തില്‍. ഉറക്കത്തിന്റെ കാര്യത്തില്‍ കുറവ് സംഭവിക്കുമ്പോള്‍ അത് ആരോഗ്യപരമായ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (4 minutes ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (17 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (39 minutes ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (50 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (58 minutes ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (3 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (4 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (5 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (5 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends