Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

മസിൽ ബോഡിയാണോ നിങ്ങളുടെ ലക്‌ഷ്യം ?.... ചില കുറുക്കു വഴികൾ പരീക്ഷിക്കാം

28 SEPTEMBER 2018 06:59 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ സൗന്ദര്യം മെലിഞ്ഞിരിക്കുന്നത് ആണെങ്കിൽ പുരുഷന്മാരുടെ സൗന്ദര്യം മസിലുകളാണ്. പുരുഷൻ മെലിഞ്ഞിരുന്നാൽ അത് അഭംഗിയാണെന്ന് കരുതുന്നവരാണ് ഭൂരിപക്ഷ ആളുകളും. അതിനായ് എത്ര കഷ്ടപ്പെട്ട് വേണമെങ്കിലും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ അവർ തയാറാണ്. എന്നാലത് കൊണ്ട് മാത്രമായോ?..... ഇല്ല..!! മസിലുള്ള പുരുഷന്മാര്‍ സ്ത്രീകളുടെ സ്വപ്‌നമാണെന്നും പൊതുവേ ധാരണയുണ്ട്. ഇതു കൊണ്ടാകും മസിലുണ്ടാക്കാന്‍ ചെറുപ്പക്കാര്‍ കഷ്ടപ്പെട്ടു പണിയെടുക്കുന്നത്. എന്നാലത് എത്രത്തോളം ഫലവത്താകുന്നുണ്ട് ??

മസിലുണ്ടാകാന്‍ അത്രയ്ക്ക് എളുപ്പമല്ല, എന്നു കരുതി അത്ര വിഷമവും ഇല്ല. കഠിനാധ്വാനമുണ്ടെങ്കില്‍ മസില്‍ വളര്‍ച്ച കയ്യെത്തും ദൂരത്തു തന്നെയാണെന്നു പറയാം. നല്ല ഭക്ഷണവും അനുയോജ്യമായ വ്യായാമവും തിരഞ്ഞെടുത്താൽ നിങ്ങൾക്കും ആകാം ഒരു മാസ് മസിൽമാൻ സംശയം വേണ്ട ഈ കാര്യങ്ങൾ ഒന്ന് വായിച്ചുനോക്കു ...

നമ്മുടെ ശരീരപ്രകൃതി മസിലുകളെ ആശ്രയിച്ചാണ് എന്നുള്ള പൊതുവായ ധാരണ എല്ലാർക്കുമുണ്ട് . മെലിഞ്ഞ പുരുഷന്മാര്‍ക്ക് പലര്‍ക്കും തങ്ങള്‍ക്കു മസിലുണ്ടാകില്ലെന്ന ധാരണയുമുണ്ട്. ഇത്തരം വിചാരങ്ങൾ തെറ്റാണെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്.

എനിക്കൊന്നും ഈ ജന്മത്തു മസിൽ വയ്ക്കാൻ കഴിയില്ല എന്ന നിഷേധമായ ചിന്തയുള്ള മെലിഞ്ഞ ആളാണോ നിങ്ങൾ ?. എന്നാല്‍ ഇതില്‍ വാസ്തവമില്ല എന്നതാണ് വാസ്തവം. മസില്‍ നേടാനായി ശരീരം കൊഴുപ്പു കൂട്ടി തടിച്ചുരുണ്ടു വരികയും വേണ്ട. ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മസില്‍ വളര്‍ച്ച നിങ്ങള്‍ക്കും നേടാവുന്നതേയുള്ളൂ. ,

പ്രോട്ടീന്‍ മസില്‍ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തിലുണ്ടെങ്കില്‍ കൂടുതല്‍ മസിലുകളുമുണ്ടാകും. കാരണം മസിലുകള്‍ക്കല്ലാതെ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും മറ്റും ശരീരം പ്രോട്ടീന്‍ ഉപയോഗിയ്ക്കുന്നുണ്ട്. ഇതു കൊണ്ടു തന്നെ കുറവു പ്രോട്ടീന്‍ മാത്രം ശരീരത്തില്‍ എത്തിയാല്‍ ഇത് ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിച്ചു പോകും. ഇത് മസിലുകള്‍ക്കായി ഉപയോഗിയ്ക്കപ്പെടില്ല. അതു കൊണ്ട് കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

ഇറച്ചി മസിലുകള്‍ക്ക് അത്യാവശ്യമാണെന്നു തന്നെ വേണം, പറയാന്‍. എല്ലില്ലാത്ത ചിക്കന്‍, ബീഫ് എന്നിവയെല്ലാം മസില്‍ വളര്‍ച്ചയെ സഹായി്ക്കുന്ന ഭക്ഷണങ്ങളാണ്. ഇവയല്ലാം മിതമായ അളവില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഇരുമ്പ്, സിങ്ക്, വൈറ്റമിന്‍ തുടങ്ങിയവയെല്ലാം ബീഫിലുണ്ട്.

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങൾ മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ് നട്‌സ്, മുട്ട തുടങ്ങിയവയിലെല്ലാം പ്രോട്ടീനുണ്ട്. ഇവയിലെ സിങ്ക് പുരുഷ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ടെസ്റ്റോസ്റ്റിറോണ്‍ മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുക. പ്രത്യേകിച്ചും ബദാം പോലുള്ളവ. മുട്ടയില്‍ വൈറ്റമിന്‍ ഡി, അമിനോ ആസിഡ്, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. മീനും കൊഴുപ്പു കൂട്ടാതെ തന്നെ മസില്‍ വളര്‍ത്താന്‍ ഏറെ നല്ലതാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

വ്യായാമം മസില്‍ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമാണ്. ഉള്ള മസിലുകളെ ബലപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പും ദുര്‍മേദസുമെല്ലാം നീക്കി ഇത് മസിലുകളായി രൂപപ്പെടുത്തുകയുമാണ് വ്യായാമത്തിലൂടെ നടക്കുന്നത്. സ്‌ക്വാട്ട്, ഡെഡ് ലിഫ്റ്റ്, പുള്‍ അപ്, ബെന്റ് ഓവര്‍ റോ, ബെഞ്ച് പ്രസ്, ഡിപ്‌സ്, മിലിട്ടറി പ്രെസ് തുടങ്ങിയവയെല്ലാം തന്നെ മസിലുകള്‍ക്ക് ഉറപ്പേകുന്ന വ്യായാമങ്ങളാണ്. തുടക്കത്തില്‍ പതിയെ തുടങ്ങി പിന്നീട് കൂടുതല്‍ ചെയ്യാം.

വ്യായാമത്തിനു മുന്‍പ് അമിനോ ആസിഡ്, കാര്‍ബോ ഹൈഡ്രേറ്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള പാനീയം കുടിയ്ക്കുന്നത് മസില്‍ വളര്‍ച്ച കൂട്ടുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതായത് വ്യായാമ ശേഷം കുടിയ്ക്കുന്നതിനേക്കാള്‍ മുന്‍പു കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ശരീരം വര്‍ക്കൗട്ട് വേളയില്‍ കൂടുതല്‍ അമിനോ ആസിഡുകള്‍ ആഗിരണം ചെയ്യാനും ഇതു വഴി മസില്‍ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

കിടക്കാന്‍ നേരം ഒരു ഗ്ലാസ് പാലു കുടിയ്ക്കുന്നത് മസില്‍ വളര്‍ച്ചയെ സഹായിക്കുന്നു . കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും ഇതു കുടിയ്ക്കുക. അല്ലെങ്കില്‍ ഒരു കപ്പ് റൈസ് ബ്രാന്‍ ഒരു കപ്പ് കൊഴുപ്പില്ലാത്ത പാലിനൊപ്പം ഈ സമയത്തു കഴിയ്ക്കുന്നതോ ഒരു കപ്പു കോട്ടേജ് ചീസിനൊപ്പം ഒരു ചെറിയ ബൗള്‍ ഫ്രൂട്‌സ് കഴിയ്ക്കുന്നതോ ഗുണം നൽകും .

ഫുള്‍ ബോഡി വര്‍ക്കൗട്ട് ചെയ്ത ശേഷം ഒരു ദിവസം റെസ്‌റ്റെടുക്കുക. ഇത് മസില്‍ വളര്‍ച്ചയ്ക്കു കൂടുതല്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫുള്‍ ബോഡി വര്‍ക്കൗട്ട് കഴിഞ്ഞ് വിശ്രമിയ്ക്കുമ്പോഴാണ് മസില്‍ രൂപീകരണം നടക്കുന്നത്. അല്ലാതെ എക്‌സര്‍സൈസ് വേളയിലലല്ല. അതായത് വ്യായാമം ചെയ്യുന്നതിന്റെ ഗുണം ഇതു കഴിഞ്ഞു റെസ്റ്റെടുക്കുമ്പോഴാണ് മസിലുകളുടെ രൂപത്തില്‍ ലഭ്യമാകുന്നത്.

ടെൻഷൻ ,പുകവലി, മദ്യപാനം എന്നിവയെല്ലാം മസില്‍ വളര്‍ച്ചയെ ബാധിയ്ക്കുന്നവയാണ്. ഇതെല്ലാം തന്നെ പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കും. ഇതു വഴി മസിലുകളുടെ വളര്‍ച്ചയേയും ബാധിക്കുന്നു. മസിലുകളൊന്നും തന്നെ വേഗം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നവയല്ല എന്ന് മനസിലാക്കുക . നിരന്തരമായ പരിശ്രമവും പരിശീലനവുമെല്ലാം അതിനു ആവശ്യമാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (1 hour ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (1 hour ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (1 hour ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (2 hours ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (2 hours ago)

കാലവർഷക്കെടുതി... മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി നിർവഹിക്കും  (3 hours ago)

തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു...ആഗസ്റ്റ് 10ന് ഗവര്‍ണര്‍ പ്രകാശ  (3 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.. പവന് 1280 രൂപയുടെ വർദ്ധനവ്  (3 hours ago)

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (3 hours ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (4 hours ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (4 hours ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (4 hours ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (4 hours ago)

Malayali Vartha Recommends