Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ശ്രദ്ധിക്കാം കാര്‍ഡിയാക് അറസ്റ്റിനെ...

08 OCTOBER 2018 03:05 PM IST
മലയാളി വാര്‍ത്ത

ഹാര്‍ട്ട് അറ്റാക്ക് എന്ന് പറയുന്ന ഹൃദയാഘാതത്തില്‍ നിന്നും വ്യത്യസ്തമായ ഒരവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാനാവാത്ത അവസ്ഥ. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത്തരത്തിലൊരു അവസ്ഥ സംഭവിക്കാവുന്നതാണ്. ഹൃദയത്തിലേക്കുള്ളതല്ല ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ ഒഴുക്കിനാണ് ഇവിടെ തടസ്സങ്ങള്‍ നേരിടുന്നത്.

ആദ്യം പ്രശ്‌നം സംഭവിക്കുന്നത് പള്‍സിനാണ് . നാഡീമിടിപ്പ് നിലക്കുകയാണ് ആദ്യം സംഭവിക്കുന്നത്. ഹൃദയമിടിപ്പിന്റെ പ്രതിഫലനമാണ് നാഡിമിടിപ്പ്. അതുകൊണ്ട് തന്നെ ഹൃദയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പള്‍സ് നിര്‍ണയിക്കപ്പെടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു.
ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിക്ക് പെട്ടെന്ന് തന്നെ ബോധക്ഷയം സംഭവിക്കുന്നു. ബോധക്ഷയം സാധാരണ സംഭവിക്കുന്ന ഒരു അവസ്ഥയാണല്ലോ എന്ന് കരുതി കാര്യമായ ചികിത്സകള്‍ തുടങ്ങാതിരുന്നാല്‍ ഇത് മരണത്തിലേക്ക് വരെ രോഗിയെ എത്തിക്കുന്നതിന് പലപ്പോഴും കാരണമാകുന്നു

നെഞ്ച് വേദനയാണ് മറ്റൊരു ലക്ഷണം. ഇത് ഇടതു കൈയ്യിലേക്കോ കഴുത്തിന്റെ ഇടതു വശത്തേക്കോ വ്യാപിക്കുന്നതായി തോന്നുന്നു. സ്ത്രീകള്‍ക്ക് പുരുഷനെ അപേക്ഷിച്ച് ഈ വേദന തിരിച്ചറിയാന്‍ കഴിയുന്നത് കുറവാണ്. പലപ്പോഴും നിശബ്ദമായ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ആയിരിക്കും സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്. പലരിലും നെഞ്ച് വേദന പോലും ഉണ്ടാവുകയില്ല. 

കൂടാതെ മനം പിരട്ടലും ഛര്‍ദ്ദിയും പലപ്പോഴും ഹൃദയസ്തംഭന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങളോടൊപ്പം നെഞ്ച് വേദന കൂടി അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗിക്ക് മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ചിലരില്‍ ഒരു കാര്യവും ചെയ്തില്ലെങ്കില്‍ പോലും കിതപ്പ് അനുഭവപ്പെടുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് രക്തവും ഓക്‌സിജനും എത്താത്തതും എല്ലാമാണ് ഇത്തരത്തില്‍ കിതപ്പിന് കാരണം
മാനസിക സമ്മര്‍ദ്ദവും ഹൃദയാഘാതവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത് മൂലം പലപ്പോഴും ഹൃദയാഘാതവും കാര്‍ഡിയാക് അറസ്റ്റും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പരമാവധി മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ പരമാവധി ശ്രമിക്കുക.
ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍: ഹൃദയത്തെ ബാധിക്കുന്ന അനാരോഗ്യകരമായ അവസ്ഥക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് ശ്രമിക്കണം. ഹൃദയധമനീ രോഗം ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് മൂലം രക്തത്തിന്റെ ഒഴുക്കിന്റെ താളം തെറ്റുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പെട്ടെന്നുള്ള മരണം സംഭവിക്കുന്നതിന് കാരണമായേക്കാം.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (39 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (50 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends