Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ഗര്‍ഭകാലത്ത് പൈനാപ്പിള്‍ കഴിക്കാമോ?

31 OCTOBER 2018 12:03 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭകാലത്ത് പൈനാപ്പിള്‍ കഴിക്കാമോ എന്നുള്ളത് പലരിലും ഉണ്ടാകുന്ന സംശയമാണ്. മിക്കവാറും പേരുടെ വിശ്വാസം പൈനാപ്പിള്‍ കഴിക്കരുതെന്നാണ്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. പൈനാപ്പിളില്‍ അടങ്ങിയ ബ്രോമിലെയ്ന്‍ പ്രോട്ടീനെ വിഘടിപ്പിക്കാന്‍ ശേഷിയുള്ള എന്‍സൈം ആണ്. അതിനാല്‍ പൈനാപ്പിള്‍ അബോര്‍ഷന്‍ ഉണ്ടാക്കുന്നു എന്ന് സമൂഹം മിഥ്യാധാരണ പുലര്‍ത്തുന്നു. ഈ ധാരണ തെറ്റാണെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.

ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഒഴിവാക്കണമെന്ന് മിക്കവാറും ഡോക്ടേഴ്‌സ് ശിപാര്‍ശ ചെയ്യുന്നതിന്റെ കാരണം പൈനാപ്പിളിലടങ്ങിയ ബ്രോമിലെയ്ന്‍ സെര്‍വെക്‌സിനെ ബലഹീനമാക്കാനും ഗര്‍ഭാശയത്തിന് ചലനങ്ങള്‍ ഉണ്ടാക്കാനും പ്രേരണ നല്കുന്നു. അതിനാല്‍ ആദ്യത്തെ മൂന്നു മാസങ്ങളില്‍ പൈനാപ്പിള്‍ ഗര്‍ഭിണിയുടെ ഭക്ഷണത്തില്‍ ഒഴിവാക്കുന്നതാണുത്തമം. അതിനുശേഷം മിതമായ അളവില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത്യുത്തമം ആണെന്ന് പറയുന്നു.
പൈനാപ്പിളിലടങ്ങിയ അയണും ഫോളിക് ആസിഡും വിളര്‍ച്ച മാറ്റാന്‍ വളരെയേറെ സഹായകമാണ്. അതുപോലെ ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ പൈനാപ്പിള്‍ കഴിക്കുന്നത് സ്വഭാവിക പ്രസവത്തിനു സഹായിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ഡോക്ടേഴ്‌സ് ഗര്‍ഭണികള്‍ക്ക് എട്ട്, ഒന്പത് മാസങ്ങളില്‍ പൈനാപ്പിള്‍ ധാരാളമായി കഴിക്കാനുള്ള ഉപദേശം നല്‍കാറുമുണ്ട്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് സാധാരണയായി നല്‍കുന്ന ഒരു മരുന്നാണ് Beta Blockers. ഇത് രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂട്ടുന്നു. അതിനാല്‍ പൊട്ടാസ്യം അടങ്ങിയ പൈനാപ്പിള്‍, ഏത്തപ്പഴം മുതലായവ ഇത്തരം രോഗികള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമെ കഴിക്കാവൂ. കിഡ്‌നി ശരിയായി പ്രവര്‍ത്തിക്കാത്തവര്‍ പൊട്ടാസ്യം അടങ്ങിയ ആഹാരം വര്‍ജ്ജിക്കുന്നതാണ് ഉത്തമം. രക്തത്തില്‍ അധികമായുള്ള പൊട്ടാസ്യത്തിനെ അരിച്ചുകളയാനുള്ള കഴിവ് കിഡ്‌നിക്കില്ലാത്തതിനാല്‍ പൈനാപ്പിള്‍ ഇത്തരം രോഗികള്‍ക്ക് കൊടുക്കരുത്.

ബ്രോമിലെയ്ന്‍ meat tenderizer ആണ്. അതിനാല്‍ ചിലരില്‍ ഇത് ചുണ്ടുപൊട്ടല്‍, വായിലെ തൊലിപോകല്‍, ശ്വാസം മുട്ടല്‍ എന്നിങ്ങനെയുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ചിലരില്‍ ഇത് താത്കാലികം ആണ്. ബ്രോമിലെയ്ന്‍ രക്തം കട്ട പിടിക്കാതിരിക്കാന്‍ സഹായിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്ന് നല്കാറുണ്ട്. ഇത്തരം രോഗികള്‍ക്ക് പൈനാപ്പിള്‍ നല്‍കരുത്. കടുത്ത അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് പൈനാപ്പിള്‍ നല്‍കരുത്. ഷുഗര്‍ ധാരാളമായുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പൈനാപ്പിള്‍ ഒരു നിശ്ചിത അളവില്‍ മാത്രമെ നല്‍കാന്‍ പാടുള്ളൂ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (39 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (50 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends