Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

'അവള്‍ക്കായി'..!!! സാനിറ്ററി നാപ്കിന് ഇവിടെ നോ എൻ‌ട്രി, ഇന്ത്യയിലെ ആദ്യത്തെ സാനിറ്ററി നാപ്കിൻ രഹതി ഗ്രാമമായി പ്രഖ്യാപിച്ചത് കേരളത്തിലെ ഈ കൊച്ചു ഗ്രാമം, വിതരണം ചെയ്തത് 5000 മെന്‍സ്ട്രല്‍ കപ്പുകൾ

14 JANUARY 2022 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

2024ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി... ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് നേരിയ തോതില്‍ കുറഞ്ഞെങ്കിലും ശ്രദ്ധിക്കണം

രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാന്‍ കേരളം

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്... സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം

ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്‌സിൻ

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

ആർത്തവ കാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിൻ വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുമെന്നുള്ള ചർച്ചകൾ വളരെ സജീവമാണ്. സാധാരണ ഗതിയില്‍ ഒരു സ്ത്രീ ജീവിത കാലത്ത് 11000 സാനിറ്ററി പാഡുകള്‍ ഉപയോഗിയ്ക്കുന്നുവെന്നതാണ് ഒരു ഏകദേശ കണക്ക്. ഇതുണ്ടാക്കുന്ന പ്രകൃതിപരമായ ദോഷങ്ങള്‍ വേറെയും. പ്രധാനമായും സാനിറ്ററി നാപ്കിൻ നിർമാർജനം ചെയ്യുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നവും.

ഇക്കാരണം കൊണ്ടു തന്നെ സാനിറ്ററി നാപ്കിന് പകരമായി ആർത്തവ സമയത്ത് സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ബദൽ സംവിധാനങ്ങൾക്ക് ഇന്നത്തെ കാലത്ത് പ്രചാരണം ഏറെയാണ്. ഇതിന്റെ ഭാഗമായി മെൻസ്ട്രൽ കപ്പ്, മണ്ണിലലിയുന്ന ജൈവ നാപ്കിനുകൾ എന്നിവയ്ക്കെല്ലാം പ്രചാരം നൽകുകയാണിപ്പോൾ പലയിടങ്ങളിലും. ഈ മുന്നേറ്റത്തിന് ആവേശം പകരാനായി ഇപ്പോഴിതാ രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിൻ രഹിത ഗ്രാമത്തെ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

 

കേരളത്തിലാണ് ഈ ഗ്രാമമെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നാപ്കിനുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്താണ് കുമ്പളങ്ങി ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഈ പ്രഖ്യാപനം നടത്തിയത്. 18 വയസിന് മുകളില്‍ പ്രായം വരുന്ന പെണ്‍കുട്ടികള്‍ക്ക് 5000 മെന്‍സ്ട്രല്‍ കപ്പുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിരിക്കുന്നത്.

'അവള്‍ക്കായി' എന്ന എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തതെന്നും ഇതിലൂടെയാണ് രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമെന്ന നേട്ടം കുമ്പളങ്ങി സ്വന്തമാക്കിയിരിക്കുന്നതെന്നും ഹൈബി ഈഡന്‍ എംപി അറിയിച്ചു. എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയുടെ 'തിങ്കള്‍' പദ്ധതിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും 'അവള്‍ക്കായി' പദ്ധതിക്കൊപ്പം പിന്തുണയായി തുടര്‍ന്നു.

മെന്‍സ്ട്രല്‍ കപ്പുകള്‍...

സാനിറ്ററി നാപ്കിനുകള്‍ പോലെ സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകളും. ആർത്തവ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്‌സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിയ്ക്കും. ഇതിനാല്‍ തന്നെ ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല.

 

മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഒരു കപ്പ് വാങ്ങിയാല്‍ 5 മുതൽ 10 വര്‍ഷം വരെ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചെലവും ഉണ്ടാകുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (1 hour ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (1 hour ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (1 hour ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (1 hour ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (2 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (2 hours ago)

ഹോക്കൈഡോ ദ്വീപില്‍ ഭക്ഷണവുമായെത്തിയ ഉദ്യോഗസ്ഥന്റെ കാറിന് നേരെ ആക്രമണം  (2 hours ago)

KERALA POLICE കേസ് തെളിയിക്കാന്‍ വെറും 4 മണിക്കൂര്‍  (2 hours ago)

DELHI നിർണായക വിവരം ലഭിച്ചെന്ന് NIA  (2 hours ago)

SABARIMALA നേതാക്കൾക്കെല്ലാം ഹൃദയസ്തംഭനം ഉണ്ടാവാൻ പോകുന്ന വാർത്ത  (3 hours ago)

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി  (4 hours ago)

DELHI പുതിയ വിഡിയോ പുറത്ത്  (4 hours ago)

ഏലൂര്‍ നഗരസഭയില്‍ ഇത്തവണ അങ്കത്തിനിറങ്ങുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് സുഭാഷ്  (4 hours ago)

കൂടിയും കുറഞ്ഞും സ്വർണവില:  (5 hours ago)

ദിലീപ് ചിത്രം ആരംഭിച്ചു... ( D152) ജഗൻ ഷാജി കൈലാസ് സംവിധായകൻ...  (5 hours ago)

Malayali Vartha Recommends