Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

എന്താണ് നിയോകോവ് ? കോവിഡിനെക്കാൾ മാരകമായ , പുതിയ വൈറസ് എത്തിയോ ? രോഗം പിടിപെട്ടാൽ മൂന്നിൽ ഒരാളെ കൊല്ലാൻ ശക്തിയുള്ള, ഉഗാണ്ടയിലെ വവ്വാലുകളിൽ കണ്ടെത്തിയ മാരക വൈറസ് മനുഷ്യർക്ക് ഭീഷണിയാകുമോ ? യാഥാർഥ്യം ഇതാണ്

29 JANUARY 2022 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്താണ് നിയോകോവ് ? ആദ്യം തന്നെ പറയട്ടെ ,നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, ഒരു പ്രത്യേക ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല....പിന്നെ ഇത്തരം ഒരു വാർത്ത ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാള മാധ്യമങ്ങളിലടക്കം വന്നത് എന്ത് കൊണ്ട്? എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം?

കോവിഡ് -19 ന്റെ നിരവധി വകഭേദങ്ങളുമായി ലോകം മല്ലിടുമ്പോൾ, ചൈനീസ് ഗവേഷകർ നടത്തിയ ഒരു പുതിയ പഠനം അവകാശപ്പെടുന്നത് ദക്ഷിണാഫ്രിക്കയിലെ വവ്വാലുകൾക്കിടയിൽ പടരുന്ന നിയോകോവ് എന്ന ഒരു തരം കൊറോണ വൈറസ്, കൂടുതൽ പരിവർത്തനം ചെയ്താൽ ഭാവിയിൽ മനുഷ്യർക്ക് ഭീഷണിയായേക്കാം എന്നാണ്


SARS-Cov-2 പോലെയുള്ള കൊറോണ വൈറസിന്റെ ഒരു സ്‌ട്രെയിനാണ് നിയോകോവ്... വുഹാൻ സർവകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ കണ്ടെത്തിയത് പ്രകാരം നിയോകോവ് മാരകമായ വൈറസ് തന്നെയാണ് ..കോവിദഃ വൈറസ്സിനെക്കാൾ വേഗത്തിൽ പടർന്നുപിടിക്കാനും മരണകരണവുമായേക്കാവുന്നതാണ് ഈ വൈറസ് .എന്നാൽ ഇതുവരെ നിയോക്കോവ് മനുഷ്യരിലേക്ക് എത്തിയിട്ടില്ല .. തൽക്കാലം മനുഷ്യർക്ക് രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത, ഒരു പ്രത്യേക ജനിതക വ്യതിയാനം സംഭവിച്ചാൽ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളിൽ ഉണ്ടെന്നോർത്ത് നാം ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല എന്ന് സാരം .


2012 ൽ സൗദി അറേബ്യയിൽ ആദ്യമായി കണ്ടെത്തിയ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം (MERS) വൈറസിനോട് 85 % ജനിതക സാമ്യമുള്ള, 2014 ൽ ഉഗാണ്ടയിലെ വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസാണ് നിയോകോവ്. മുഴുവൻ ജനിതക ദ്രവ്യവും പരിശോധിക്കുമ്പോൾ ഒരൊറ്റ സ്പീഷീസ് ആയി പരിഗണിക്കാൻ തക്ക വിധത്തിൽ ജനിതക സാമ്യമുണ്ടെങ്കിലും, വൈറസിനെ കോശങ്ങളിൽ പ്രവേശിക്കാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിന്റെ ജനിതക ഘടന മെർസ് വൈറസുമായി വലിയ വ്യത്യാസമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ കോശങ്ങളിൽ പ്രവേശിക്കാൻ MERS വൈറസ് ഉപയോഗിക്കുന്ന DPP4 റിസപ്റ്റർ ഉപയോഗിക്കാൻ ഈ വൈറസിന് കഴിയില്ല ..

വവ്വാലുകളുടെ ACE2 റിസപ്റ്ററുകളുമായി നിയോ കോവ് വൈറസിന്റെ സ്പൈക് പ്രോട്ടീൻ ബൈൻഡ് ചെയ്യുമെങ്കിലും നിലവിൽ മനുഷ്യ കോശങ്ങളിലെ ACE2 റിസപ്റ്ററുകളുമായി ബൈൻഡ് ചെയ്യാനോ മനുഷ്യരിൽ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോ കോവ് വൈറസിനില്ല. എന്നാൽ സ്പൈക് പോട്ടീനിലെ ഒരു അമിനോ ആസിഡ് മാറുന്ന (T510F) വിധത്തിലുള്ള ഒരു ജനിതക വ്യതിയാനം സംഭവിക്കുകയാണെങ്കിൽ മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാനുള്ള ശേഷി നിയോ കോവ് വൈറസിന് നേടാൻ കഴിയും.

ഇതുവരെ വവ്വാലുകളിൽ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയത്..നിലവിൽ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തിലേക്ക് തുളച്ചുകയറാൻ കഴിയുന്നതിൽ നിന്ന് ഒരു മ്യൂട്ടേഷൻ അകലെയാണ് നിയോക്കോവ്

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ പഠനം പറയുന്നത് നിയോകോവ് വൈറസിന് സാർസ് കോവ് 2 വൈറസ് ഉപയോഗിക്കുന്ന ACE 2 റിസപ്റ്ററുകളുമായി ബൈൻഡ് ചെയ്ത് കോശങ്ങളിൽ പ്രവേശിക്കാൻ കഴിയുമെന്നാണ്. നിയോ കോവും സാർസ് കോവ് 2 വൈറസും തമ്മിലുള്ള സാമ്യം അവ ഒരേ റിസപ്റ്റർ ഉപയോഗിച്ച് കോശങ്ങളിൽ പ്രവേശിക്കുന്നു എന്നതാണ്. 'നിയോ-കോവ്' യഥാർത്ഥത്തിൽ മനുഷ്യരെ ബാധിക്കുമോ എന്ന് തെളിയിക്കാനുള്ള കൂടുതൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ് ..

പ്രതിരോധ കുത്തിവയ്പ്പുകളിൽ നിന്നോ മുൻകാല കോവിഡ് -19 അണുബാധകളിൽ നിന്നോ നേടിയ നിലവിലെ പ്രതിരോധശേഷിയോ ആന്റിബോഡികളോ നിയോകോവിനെ തടയുന്നതിൽ ഫലപ്രദമല്ലെന്നും പഠനം കണ്ടെത്തി. SARS-CoV-2 നേക്കാൾ വ്യത്യസ്തമായി ACE2 റിസപ്റ്ററുമായി NeoCov ബന്ധിപ്പിക്കുന്നതിനാലാണിത്. ഇത് എപ്പോഴെങ്കിലും മനുഷ്യരെ ബാധിക്കുകയാണെങ്കിൽ, അത് മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമുമായി (MERS) അടുത്ത സാമ്യമുള്ളതിനാൽ, മൂന്നിൽ ഒരാളെ കൊല്ലാൻ സാധ്യതയുണ്ട് എന്നും പഠനം പറയുന്നു..


ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും വുഹാൻ സർവ്വകലാശാലയിലെയും ഗവേഷകർ പറയുന്നത്, നിലവിലെ രൂപത്തിൽ, നിയോകോവ് മനുഷ്യരെ ബാധിക്കില്ല എന്ന് തന്നെയാണ് .എന്നാൽ കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടായാൽ അത് ദോഷകരമായി മാറിയേക്കാം.

വൈറസ് മനുഷ്യർക്ക് എന്തെങ്കിലും ഭീഷണി ഉയർത്തുന്നുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയും പറയുന്നത് . "മനുഷ്യരിൽ ഉയർന്നുവരുന്ന എല്ലാ പകർച്ചവ്യാധികളുടെയും 75 ശതമാനത്തിലധികം ഉറവിടം മൃഗങ്ങളാണ്, പ്രത്യേകിച്ച് വന്യമൃഗങ്ങൾ, അവയിൽ പലതും പുതിയ വൈറസുകൾ മൂലമാണ്.


ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെ കണ്ടെത്തുകയും, ജനിതക സവിശേഷതകൾ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെയും, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസ വ്യവസ്ഥയും ആരോഗ്യവും സംരക്ഷിക്കുന്നതിലൂടെയും ഭാവിയിലെ മഹാമാരികളെ തടയാൻ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളിൽ ഒന്നു മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന നിയോ കോവ് ഗവേഷണ പഠനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (4 minutes ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (49 minutes ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (1 hour ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (2 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (2 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (6 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (6 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (7 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (7 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (7 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (7 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (7 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (7 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (7 hours ago)

Malayali Vartha Recommends