Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ദിവസവും രണ്ടും മൂന്നും നേരം കുളിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ പോലും അറിയാതെ ഈ തെറ്റയ കാര്യങ്ങൾ ദിവസവും ചെയുന്നുണ്ട്..ശെരിയാണ് എന്ന് കരുതി ചെയുന്ന പലതും തെറ്റാണ് മറക്കണ്ട...വൃത്തിയുടെ പേരില്‍ കുളിയ്ക്കുന്ന നാം പലപ്പോഴും ചെയ്യുന്ന അനാരോഗ്യകരമായ തെറ്റുകൾ അറിയാം...

18 MAY 2022 02:43 PM IST
മലയാളി വാര്‍ത്ത

വൃത്തിയുടെ ഭാഗമാണ് കുളിയെന്നതാണ് നാം ചെറുപ്പത്തില്‍ തന്നെ കേട്ടു വരുന്നത്. ദിവസവും രണ്ട് നേരവും കുളിയ്ക്കുകയെന്നതും വിശാലമായ എണ്ണതേച്ചു കുളിയുമെല്ലാം നാം കേള്‍ക്കുന്ന വാക്കുകളില്‍ പെടുന്നു. എന്നാല്‍ വൃത്തിയുടെ പേരില്‍ കുളിയ്ക്കുന്ന നാം പലപ്പോഴും ചെയ്യുന്ന അനാരോഗ്യകരമായ കുളിത്തെറ്റുകളുണ്ട്.

 

 

അബദ്ധങ്ങള്‍ എന്നു പറയാം. ഇത്തരം ചില അബദ്ധങ്ങളെക്കുറിച്ചറിയൂ.ദിവസം രണ്ട് മൂന്നു നേരം കുളിയ്ക്കുന്നവരുണ്ട്. ഇത് ശരീരത്തിലുള്ള നോര്‍മലായുളള എണ്ണമയം കളയുന്നു. ഇത് ചര്‍മത്തിന് വരണ്ട സ്വഭാവം നല്‍കുന്നു. ചര്‍മത്തിന് ചൊറിച്ചിലും മറ്റ് അസുഖങ്ങളുമെല്ലാം വരുന്നു. ഇതു പോലെ നമ്മുടെ ചര്‍മത്തിലുള്ള ആരോഗ്യകരമായ ബാക്ടീരിയകളേയും ഫംഗസുകളേയും ഇവ നശിപ്പിയ്ക്കുന്നു. പകരം ദോഷകരമായ ബാക്ടീരിയകള്‍ വളരാന്‍ തുടങ്ങുന്നു. ശരീരത്തില്‍ പറ്റിപ്പിടിയ്ക്കുന്ന പൊടിയും മറ്റും ശരീരത്തില്‍ വീക്കമുണ്ടാക്കുന്നു.

 

 

ഇതിന് ശരീരം തന്നെ പ്രതിരോധം തീര്‍ക്കുന്നുമുണ്ട്. പാടത്തു പണിയെടുക്കുന്നവര്‍ക്കും പുറത്ത് കളിച്ചു നടക്കുന്ന കുട്ടികള്‍ക്കുമെല്ലാം വീട്ടില്‍ അടച്ചിരിയ്ക്കുന്നവരേക്കാള്‍ പ്രതിരോധം കിട്ടുന്നത് സത്യമാണ്. കൂടുതല്‍കുളിയ്ക്കുമ്പോള്‍ ഈ പ്രതിരോധവും കുറയുന്നു.ഇതു പോലെ തല രണ്ടു നേരം കുളിയ്ക്കുമ്പോള്‍ തലയിലെ മുടിയ്ക്ക് തിളക്കം നല്‍കുന്ന സെബം നഷ്ടപ്പെടും. അതായത് ചെറിയൊരു എണ്ണമയം. ഇത് മുടി വരണ്ടതാകുന്നതിനും മുടി പൊട്ടിപ്പോകുന്നതിനും കാരണമാകുന്നു. ഇതു പോലെ തന്നെ തലയില്‍ എണ്ണ ധാരാളം തേച്ച് ഇത് മുഴുവന്‍ കഴുകിക്കളയാതെ വയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്.

 

 

ഇത് ശരീരത്തിന് നല്ലതല്ല. സൈനസിന് നീര്‍ക്കെട്ട്, വിട്ടുമാറാത്ത ജലദോഷം തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. ഇതു പോലെ താരന്‍ പ്രശ്‌നമുള്ളവര്‍ ഇത്തരത്തില്‍ എണ്ണ തലയില്‍ വയ്ക്കുമ്പോള്‍ താരനും മറ്റുമുണ്ടാക്കുന്ന ബാക്ടീരിയയും ഫംഗസുമെല്ലാം കൂടുതല്‍ ശക്തിയാര്‍ജിയ്ക്കുകയാണ് ചെയ്യുന്നത്.ഇതു പോലെ ചൂടുവെള്ളത്തിലെ കുളി പലര്‍ക്കും ശീലമാണ്. വാസ്തവത്തില്‍ അന്തരീക്ഷത്തിന്റെ അതേ താപനിലയിലുള്ള വെള്ളമാണ് നല്ലത്. അതായത് നോര്‍മല്‍ ടെംപറേച്ചര്‍. ചൂടു കൂടുതലുള്ള വെളളം ചര്‍മം വരണ്ടതാകാന്‍ കാരണമാകുന്നു. ചര്‍മത്തില്‍ ചുളിവുകളുണ്ടാകുന്നു. ഇതു പോലെ ചൂടുവെള്ളവും തണുത്ത വെള്ളവും കലര്‍ത്തി കുളിയ്ക്കുന്നത് അനാരോഗ്യകരമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് തെറ്റായ ധാരണയാണ്. ഇവ രണ്ടും കലര്‍ത്തി കുളിയ്ക്കുന്നത് ആരോഗ്യകരമാണ്.ഇതു പോലെ കൂടുതല്‍ നേരമെടുത്ത് കുളിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഇത് ചര്‍മ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.

 

 

കൂടുതല്‍ വെള്ളമൊഴിച്ചു കുളിയ്ക്കുന്നത് ചര്‍മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തുന്നു. സോപ്പ് നല്ലതു പോലെ പതപ്പിയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. നല്ല പോലെ പതയുന്ന സോപ്പുകള്‍ കെമിക്കലുകള്‍ കൂടുതലുളളവയാണ്. ഇതു പോലെ കടുത്ത മണമുള്ള സോപ്പുകള്‍ ചര്‍മത്തിന് ദോഷമാണ്. ചില സോപ്പുകള്‍ തേച്ചു കുളിച്ച് ഇറങ്ങിയാല്‍ ചര്‍മത്തിന് അല്‍പം നിറം കൂടിയ പോലെ തോന്നലുണ്ടാകും. ഇത് ബ്ലീച്ചിംഗ് ഏജന്റ് കാരണം ഉണ്ടാകുന്നതാണ്. ഇത്തരം ബ്ലീച്ചിംഗ് ഇഫക്ടുള്ള സോപ്പുകള്‍ ചര്‍മത്തിന് ദോഷമാണ്.

 

 

ഗ്ലിസറിന്‍ പോലുളള ചേരുവകള്‍ അടങ്ങിയ, അധികം പതയാത്ത, കൂടുതല്‍ മണമില്ലാത്തതായ സോപ്പുകള്‍ ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. കൈ, കാല്‍ ഇടുക്കുകള്‍, കക്ഷം, തുടയിടുക്കുകള്‍ എന്നിവിടങ്ങളില്‍ മാത്രം സോപ്പ് തേച്ചാല്‍ മതിയാകും. അല്ലെങ്കില്‍ കൂടുതല്‍ ചെളിയുമായി ബന്ധപ്പെട്ടു വരുന്നവര്‍. ഇതുപോലെ ചകിരി പോലുള്ളവ ഉപയോഗിച്ച് ചര്‍മം വൃത്തിയാക്കുന്നവരുണ്ട്. ഇത് ചര്‍മത്തില്‍ നാം പോലുമറിയാത്ത ചെറിയ മുറിവുകളും ഇതു വഴി ഇന്‍ഫെക്ഷനുകളുമുണ്ടാക്കും. ചര്‍മം വൃത്തിയാക്കാന്‍ ഇത്തരം വഴികളുടെ ആവശ്യമില്ല.

 

 

നാം ഉപയോഗിയ്ക്കുന്ന തോര്‍ത്തും ടവലുമെല്ലാം വളരെ വൃത്തിയായി കഴുകി ഉണക്കി വേണം, ഉപയോഗിയ്ക്കാന്‍. നനഞ്ഞവയില്‍ ഫംഗസ് ബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് ചര്‍മത്തിന് അനാരോഗ്യകരമാണ്. ഇവ വൃത്തിയായി കഴുകി ഉണക്കി ഉപയോഗിയ്ക്കണം. ഇതു പോലെ ബാത്‌റൂമിലെ പൈപ്പുകളും ഷവറുകളുമെല്ലാം തന്നെ അഴിച്ച് വൃത്തിയാക്കി ഉപയോഗിയ്ക്കാം. ഇവയില്‍ പല അഴുക്കുകളും മറ്റുമുണ്ടാകാന്‍ സാധ്യതയേറെയാണ്.

 

 

ബാത്‌റൂമില്‍ കുളി കഴിഞ്ഞാല്‍ ഇത് ഉണങ്ങാന്‍ അവസരമുണ്ടാക്കുന്നത് നല്ലതാണ്. സൂര്യവെളിച്ചവും കാറ്റും കടക്കാന്‍ വഴിയുണ്ടെങ്കില്‍ ഇങ്ങിനെ ചെയ്യാം. അല്ലെങ്കില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ വച്ചു പിടിപ്പിയ്ക്കാം. ഇത് കുളി കഴിഞ്ഞാല്‍, ബാത്‌റൂം ഉപയോഗം കഴിഞ്ഞാല്‍ അല്‍പനേരം ഓണാക്കിയിടുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (32 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (44 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (49 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (1 hour ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (1 hour ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (3 hours ago)

ഇറാന്റെ കൂര ശിക്ഷ...  (3 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (3 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (4 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (5 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (5 hours ago)

Malayali Vartha Recommends