Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ലൈംഗിക ബന്ധത്തിനിടെ ഉണ്ടാവുന്ന മരണങ്ങളുടെ എണ്ണം കൂടുന്നു...കാരണം തേടി വിദഗ്ധർ... 32,000 മരണങ്ങളുടെ ഫോറന്‍സിക് പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തിയത് 0.2 ശതമാനം മരണങ്ങള്‍ ലൈംഗിക ബന്ധത്തിനിടെ ...ലൈംഗിക ഉദ്ധാരണത്തിനായി കഴിക്കുന്ന മരുന്നുകൾ വിലാണവരുണ്ടെന്ന സത്യം അറിയാതെ പോവരുതെന്ന് പഠനങ്ങൾ..

21 MAY 2022 11:36 AM IST
മലയാളി വാര്‍ത്ത

ലൈംഗിക ബന്ധവും അതിനെ തുടര്‍ന്നുണ്ടാകുന്ന രതിമൂര്‍ച്ഛയും ശരീരത്തില്‍ പുറപ്പെടുവിക്കുന്ന ഓക്സിടോസിന്‍ എന്ന ലവ് ഹോര്‍മോണ്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും അടുപ്പവും ശക്തമാക്കാന്‍ സഹായിക്കും.

 

 

എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. ചിലപ്പോള്‍ ലൈംഗിക ബന്ധത്തിനിടയിലോ അതിനു തൊട്ടു പിന്നാലെയോ ആളുകള്‍ മരിച്ചു വീഴാറുണ്ട്. അപൂര്‍വമാണെങ്കിലും പെട്ടെന്നുള്ള മരണങ്ങളില്‍ 0.6 ശതമാനം സംഭവിക്കുന്നത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

 

ഇതിനു പല കാരണങ്ങള്‍ ഉണ്ടാകാം. പല കേസുകളിലും ലൈംഗിക ബന്ധത്തിനു വേണ്ടി വരുന്ന ശാരീരിക അധ്വാനം വില്ലനാകാറുണ്ട്. ലൈംഗിക ഉദ്ധാരണത്തിനായി കഴിക്കുന്ന ചില മരുന്നുകളും ലഹരി മരുന്നുകളുടെ ഉപയോഗവും പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാം. പ്രായം കൂടും തോറും പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലമുള്ള മരണത്തിനുള്ള സാധ്യത കൂടും.

 

33 വര്‍ഷത്തിനിടെ ജര്‍മനിയില്‍ സംഭവിച്ച പെട്ടെന്നുണ്ടായ 32,000 മരണങ്ങളുടെ ഫോറന്‍സിക് പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തിയത് ഇതില്‍ 0.2 ശതമാനം മരണങ്ങള്‍ ലൈംഗിക ബന്ധത്തിനിടെ ഉണ്ടായി എന്നാണ്. പെട്ടെന്നുള്ള മരണം കൂടുതലും സംഭവിച്ചത് ശരാശരി 59 വയസ്സ് പ്രായമായ പുരുഷന്മാരിലാണ്.

 

 

ഇവരുടെ മരണങ്ങളില്‍ ഭൂരിഭാഗവും ഹൃദയസ്തംഭനം മൂലമായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനത്തെയും ലൈംഗിക ബന്ധത്തെയും കുറിച്ച് അമേരിക്ക, ഫ്രാന്‍സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നടന്ന പഠനങ്ങളും സമാനമായ കണ്ടെത്തലുകള്‍ നടത്തി.

 

ഈ പ്രതിഭാസം മധ്യവയസ്ക്കരായ പുരുഷന്മാരില്‍ മാത്രം സംഭവിക്കുന്നതല്ലെന്ന് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ സെന്‍റ് ജോര്‍ജ് ആശുപത്രിയില്‍ 1994 ജനുവരിക്കും 2020 ഓഗസ്റ്റിനും ഇടയില്‍ നടന്ന 6847 ഹൃദയസ്തംഭന മരണങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇതില്‍ 17 എണ്ണവും(0.2 ശതമാനം) സംഭവിച്ചത് ലൈംഗിക ബന്ധത്തിനിടെയോ അതിന് ഒരു മണിക്കൂറിനുള്ളിലോ ആണ്.

 

 

ഇത്തരത്തില്‍ മരണപ്പെട്ടവരുടെ ശരാശരി പ്രായം 38 വയസ്സായിരുന്നു. 35 ശതമാനം കേസുകളും സ്ത്രീകളിലാണ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.
ഈ മരണങ്ങള്‍ പ്രായമായ പുരുഷന്മാരില്‍ കണ്ടതുപോലെ ഹൃദയം പെട്ടെന്ന് നിലച്ചത് മൂലമായിരുന്നില്ല. മറിച്ച് ഹൃദയതാളം അസാധാരണമാകുന്ന സഡന്‍ എരിത് മിക് ഡെത്ത് സിന്‍ഡ്രോം(എസ്എഡിഎസ്) ആയിരുന്നു 53 ശതമാനത്തിലും മരണ കാരണം.

 

 

ഹൃദയത്തില്‍ നിന്ന് ശരീരത്തിന്‍റെ പല ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന വലിയ രക്തധമനി പൊട്ടിയായിരുന്നു 12 ശതമാനം മരണങ്ങള്‍ സംഭവിച്ചത്. ഹൃദയ പേശികള്‍ക്ക് സംഭവിക്കുന്ന കാര്‍ഡിയോ മയോപതിയും അപൂര്‍വ ജനിതക പ്രശ്നമായ ചാനലോപതിയുമാണ് മറ്റ് കേസുകളില്‍ മരണത്തിലേക്ക് നയിച്ചത്.

 


ലൈംഗിക ബന്ധത്തിനിടെ ഉണ്ടാകുന്ന മരണങ്ങളില്‍ പലതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും അടങ്ങുന്ന സജീവ ജീവിതശൈലി ഇത്തരം സംഭവങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തും. ഹൃദ്രോഗ പ്രശ്നങ്ങള്‍ കണ്ടെത്തുന്നവര്‍ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട റിസ്കുകളെ കുറിച്ച് കാര്‍ഡിയോളജിസ്റ്റിന്‍റെ ഉപദേശനിര്‍ദ്ദേശങ്ങളും തേടേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (1 hour ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (1 hour ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends