Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

കുട്ടികളിലെ കരൾ വീക്കം ശ്രദ്ധിക്കാതെ പോകരുതെ...അറിയണം അതിന്റെ കാരണങ്ങൾ സഹിതം..ഹെപ്പറ്റൈറ്റിസ് എന്ന അവസ്ഥയ്ക് കാരണം മറ്റു രോഗങ്ങളോ..അറിയാം അവ ഒന്നൊന്നായി..

21 MAY 2022 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ... എല്ലാ കുഞ്ഞുങ്ങള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു....റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്ത് വെറും 16 മിനിറ്റ് മാത്രം...

എന്റെ ആരോഗ്യം, എന്റെ അവകാശം: ഇന്ന് ലോകാരോഗ്യ ദിനം... ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. നമ്മുടെ ആരോഗ്യത്തിനും ഭക്ഷണത്തിന്റെ ശരിയായ ദഹനത്തിനും രോഗപ്രതിരോധശേഷിക്കുമെല്ലാം കരളിന്റെ ആരോഗ്യം വളരെ പ്രധാനമാണ്.

 

വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും അത് മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം. പലതരം കാരണങ്ങൾ കൊണ്ട് കരൾ വീക്കം ഉണ്ടാകാം. മുതിർന്നവരിലാണ് സാധാരണയായി കരൾവീക്കം ഉണ്ടാവുന്നത്. എന്നാൽ കുട്ടികളിൽ കരൾവീക്കം വർധിച്ചു വരുന്നതായാണ് പഠനങ്ങൾ പറയുന്നത്.

 

കുട്ടികളിൽ വർധിച്ചു വരുന്ന കരൾ രോഗങ്ങളെ കുറിച്ച് അമേരിക്കയിലെ ഒരു വിഭാഗം ആരോഗ്യവിദഗ്ധർ നടത്തിയ പഠനത്തിൽ, ഏകദേശം 12 രാജ്യങ്ങളിൽ കുട്ടികളിൽ കരൾവീക്കം കൂടുന്നതായാണ് റിപ്പോർട്ട്. യുകെയിൽ മാത്രം 163 കേസുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

 


ഇംഗ്ലണ്ടിൽ 128 കേസുകളും സ്‌കോട്ട്ലാൻഡിൽ 22കേസുകളും വെയിൽസിൽ 13 കേസുകളും വടക്കൻ അയർലൻഡിൽ 10 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കരൾവീക്കംമൂലം 11 കുട്ടികൾക്കാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. ലോകത്താകമാനം 300 കുട്ടികൾക്ക് ഇത് മൂലം മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

 

 

കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത വളരെ കുറവാണെന്ന കാര്യം രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണ്. എന്നാൽ കുട്ടികളിലെ മഞ്ഞപ്പിത്തം, കണ്ണുകളിലെ വെള്ളഭാഗം മഞ്ഞയായി കാണുപ്പെടുക എന്നീ സാഹചര്യങ്ങൾ ഉണ്ടായാൽ ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.

 

ഇന്ത്യ ഇത്തരത്തിലൊരു സഹചര്യത്തിലേക്ക് കടന്നിട്ടില്ല എന്നാതാണ് പ്രധാനം. എന്നാൽ കുട്ടികളിലെ ഹെപ്പറ്റൈറ്റിസിന്റെ കാരണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും മനസിലാക്കി മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. 22 വയസ്സിനു ശേഷം എടുക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബൂസ്റ്റർ വാക്‌സിനുകൾ ലഭ്യമാണെങ്കിലും ഇതിനെ കുറിച്ച് അറിയുന്നവർ കുറവാണ്.

 

എന്താണ് ഹെപ്പറ്റൈറ്റിസ്?


വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ്. പ്രധാനമായും അണുബാധ കാരണമാണ് ഇത്തരത്തിുള്ള അവസ്ഥ ഉണ്ടാവുന്നത്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ, എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

 

ഹെപ്പറ്റൈറ്റിസ് എ

ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചാലുണ്ടാവുന്ന അസുഖമാണ് ഹെപ്പറ്റൈറ്റിസ് എ. ഇത്തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് അണുബാധ അപകട സാധ്യത കുറഞ്ഞതാണ്. അധിക കാലം നീണ്ടു നിൽക്കാറില്ല.

 

ഹെപ്പറ്റൈറ്റിസ് ബി

ഹെപ്പറ്റൈറ്റിസ് ബി പലപ്പോഴും ദീർഘകാലം നീണ്ടു നിൽക്കാറുണ്ട്.

 

ഹെപ്പറ്റൈറ്റിസ് സി

രക്തത്തിലൂടെ പകരുന്ന ഏറ്റവും സാധാരണമായ വൈറൽ രോഗങ്ങളിൽ ഒന്നാണ് ഹെപ്പറ്റൈറ്റിസ് സി. സാധാരണയായി ഈ രോഗാവസ്ഥ നീണ്ടു നിൽക്കാറുണ്ട്.

 

ഹെപ്പറ്റൈറ്റിസ് ഡി

ഹെപ്പറ്റൈറ്റിസ് ബി അണുബാധ ഉണ്ടാകുമ്പോൾ മാത്രം ഉണ്ടാകുന്ന അസാധാരണമായ ഹെപ്പറ്റൈറ്റിസ് ആണ് ഹെപ്പറ്റൈറ്റിസ് ഡി.

 

ഹെപ്പറ്റൈറ്റിസ് ഇ

ഹെപ്പറ്റൈറ്റിസ് ഇ വൈറസ് മൂലം ജലത്തിലൂടെ പകരുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ഇ.

 

കാരണങ്ങൾ


. അമിതമായ മദ്യാപാനം.

. അമിതമായ മരുന്നുകളുടെ ഉപയോഗം.

. അണുബാധയുള്ള രക്തം സ്വീകരിക്കൽ.

. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം.

ലക്ഷണങ്ങൾ

. ക്ഷീണം

. വിട്ടുമാറാത്ത ചില അലർജികൾ.

. ഇരുണ്ട നിറത്തിലുള്ള മൂത്രം.

. വിളറിയ മലം.

. വിട്ടുമാറാത്ത വയറുവേദന.

. വിശപ്പില്ലായ്മ.

. അമിതമായി ഭാരം കുറയുക.

. ശരീരത്തിന്റെയും കണ്ണിന്റെയും നിറം മഞ്ഞ നിറമാവുക.

12 മുതൽ 23 മാസം വരെ പ്രായമുള്ള മിക്ക കുട്ടികൾക്കും ഹെപ്പറ്റൈറ്റിസ് എ വാക്‌സിൻ രണ്ട് ഡോസുകളിലായാണ് നൽകുന്നത്. എല്ലാ നവജാത ശിശുക്കൾക്കും ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷനും നൽകാറുണ്ട്. ഹെപ്പറ്റൈറ്റിസിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന വാക്‌സിനുകൾ നിലവിലുണ്ട്. അതിനെ കുറിച്ച് മനസിലാക്കുന്നതും സ്വീകരിക്കുന്നതും കരൾവീക്കം എന്ന രോഗത്തെ അകറ്റി നിർത്താൻ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (4 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (6 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (6 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (7 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (7 hours ago)

ദൃശ്യങ്ങൾ പുറത്ത്  (7 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (7 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (7 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (7 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (9 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (9 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (10 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (10 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (10 hours ago)

Malayali Vartha Recommends