Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാൻ എന്തെലാം അറിഞ്ഞിരിക്കണം അവയെലാം അറിയണം.. ഈ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്... രോഗം വന്നതിനു ശേഷം ചികിൽസ തേടുന്നതിനെക്കാൾ നല്ലത് അതിനെ പ്രതിരോധിക്കുന്നതാണ്....

04 JUNE 2022 10:14 AM IST
മലയാളി വാര്‍ത്ത

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ വർദ്ധിപ്പിക്കുന്ന രോഗമാണ് ടൈപ്പ് 2 പ്രമേഹം (Type two diabetes). ഇത് അന്ധത, വൃക്ക തകരാറ്, ഹൃദ്രോഗം, മറ്റ് ഗുരുതരമായ അവസ്ഥകൾ എന്നിവയിലേക്കും നയിച്ചേക്കാം. രോഗം വന്നതിനു ശേഷം ചികിൽസ തേടുന്നതിനെക്കാൾ നല്ലത് അതിനെ പ്രതിരോധിക്കുന്നതാണ്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.

 

1. ധാരാളം വെള്ളം കുടിക്കുക

സോഡ, പാക്ക് ചെയ്ത ജ്യൂസുകൾ എന്നിവ പോലുള്ള, പഞ്ചസാര ധാരാളമായി അടങ്ങിയ പാനീയങ്ങൾ കുടിക്കാൻ തിരഞ്ഞെടുക്കുന്നതിനു പകരം, ദാഹിക്കുമ്പോൾ സാധാരണ വെള്ളം കുടിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്താൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

 

2. ദിവസവും വ്യായാമം ചെയ്യുക

സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ വ്യായാമം ചെയ്യുന്നതോ പ്രമേഹം വരാനുള്ള സാധ്യത കുറക്കും. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് അധിക കൊഴുപ്പ് കളയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. വ്യായാമം ചെയ്യുന്നത് കോശങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും. തൻമൂലം പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരീരത്തിന് കുറഞ്ഞ അളവിലേ ഇൻസുലിൻ ആവശ്യമായി വരൂ.

 

3. വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് വിറ്റാമിൻ ഡിയുടെ കുറവ്. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുമോ എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. എന്നാൽ ആരോ​ഗ്യമുള്ള ശരീരത്തിന് മതിയായ അളവിൽ വിറ്റാമിൻ ഡി ഉണ്ടായിരിക്കണം എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

 

 

4. പോഷക​ഗുണമുള്ള ആഹാരങ്ങൾ കഴിക്കുക

വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്സ്, നാരുകൾ എന്നിവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. തക്കാളി, പഴങ്ങൾ, പച്ച ഇലക്കറികൾ, പയറ് തുടങ്ങിയ നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളും, അരി, ഓട്സ്, ക്വിനോവ തുടങ്ങിയ ധാന്യങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ പഞ്ചസാര സാവധാനം ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

 

 

 

5. പുകവലി ഉപേക്ഷിക്കുക

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ദുശീലമാണ് പുകവലി. പുകവലിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.

 

 

6. സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

മുൻകൂട്ടി പാകം ചെയ്ത ഭക്ഷണവും സംസ്കരിച്ച ഭക്ഷണവും നിങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കേണ്ടതാണ്. ചിലർക്കെങ്കിലും അവ ആരോഗ്യകരമായി തോന്നാം, പക്ഷേ യഥാർഥത്തിൽ അവ ശരീരത്തിന് ദോഷകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ:  (20 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (23 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (29 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (29 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (37 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (59 minutes ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (5 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (5 hours ago)

Malayali Vartha Recommends