Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

നഖങ്ങള്‍ ഇങ്ങനെയാകുന്നോ? കാരണം അറിയാം

07 JUNE 2022 11:23 AM IST
മലയാളി വാര്‍ത്ത

മുഖ സൗന്ദര്യത്തിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് ശരീര സൗന്ദര്യവും. അതിൽ പ്രധാനം കൈ കാലുകളും നഖങ്ങളും ആണ്. കാരണം ഒരു വ്യക്തിയുടെ ആകെ ശുചിത്വം , ആരോഗ്യാവസ്ഥ എന്നിവയെല്ലാം തിരിച്ചറിയാന്‍ നഖങ്ങളിലൂടെ സാധിക്കും. നഖങ്ങള്‍ വൃത്തിയായും ഭംഗിയായും ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരും അതിന് വേണ്ടി ശ്രമിക്കാത്തവരും കുറവുമാണ്. എന്നാല്‍ പലപ്പോഴും പരിചരണം നല്‍കിയാല്‍ പോലും നഖങ്ങളുടെ ആകര്‍ഷണം നഷ്ടമാകാം. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം.

എന്നാൽ അത്തരത്തില്‍ നഖങ്ങളുടെ ആകര്‍ഷണം നഷ്ടപ്പെടുത്തുന്ന ഒരവസ്ഥയാണ് നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരുന്ന അവസ്ഥ. എത്ര വ്യക്തിശുചിത്വം പാലിക്കുന്നവരാണെങ്കിലും നഖങ്ങള്‍ക്കിടയില്‍ ഈ നിറവ്യത്യാസം വരുന്നതോടെ ഇത് ആത്മവിശ്വാസത്തെ ബാധിച്ചുതുടങ്ങും. പല ഘടകങ്ങളും ഇതിലേക്ക് നയിച്ചേക്കാം. അത്തരത്തില്‍ സ്വാധീനത്തില്‍ വരുന്ന ചില ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം എത്തുന്നില്ലെന്ന സൂചനയായി നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരാം. അതിനാല്‍ ദിവസത്തില്‍ മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുക.

രണ്ട്...

കാലാവസ്ഥയുടെ ഭാഗമായും ഇങ്ങനെ സംഭവിക്കാം. പ്രധാനമായും ചൂടുള്ള കാലാവസ്ഥയില്‍ നിര്‍ജലീകരണം സംഭവിക്കുന്നതാകാം ഇതിലേക്ക് നയിക്കുന്നത്. അല്ലെങ്കില്‍ നനവ് ഇരുന്ന് അതില്‍ നിന്ന് ബാക്ടീരിയല്‍- ഫംഗല്‍ അണുബാധയുണ്ടാകുന്നത് മൂലമോ ആകാം.

മൂന്ന്...

നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റമിനുകള്‍ ആവശ്യമാണ്. ഇവയില്‍ കുറവ് വന്നാലും ശരീരം അത് പല ലക്ഷണങ്ങളിലൂടെ സൂചിപ്പിക്കും. അത്തരത്തില്‍ വൈറ്റമിന്‍- ബിയില്‍ കുറവ് സംഭവിക്കുമ്പോഴും നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം ( Dark Cuticles ) വരാം. ഇതിന് പുറമെ പ്രോട്ടീന്‍- മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കുറവും കാരണമാകാം.

നാല്...

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്ക് പുറമെ മറ്റേതെങ്കിലും ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയോ ലക്ഷണമായും നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം കാണാം. സോറിയാസിസ്, എക്സീമ പോലുള്ള രോഗങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.

അഞ്ച്...

ചിലര്‍ക്ക് ചര്‍മ്മവുമായി ബന്ധപ്പെട്ട് അലര്‍ജികളുണ്ടാകാം. അത്തരം സാഹചര്യങ്ങളിലും നഖങ്ങള്‍ക്കിടയില്‍ കറുത്ത നിറം വരാം. ചില സ്കിന്‍ പ്രോഡക്ടുകളും ഇതിന് കാരണമാകാം. ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടുകഴിഞ്ഞാല്‍ ഇത് മനസിലാക്കാവുന്നതേയുള്ളൂ.

ആറ്...

വ്യക്തിശുതിത്വം പാലിച്ചില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം. അഴുക്ക് നേരാംവണ്ണം കഴുകിക്കളയാതെ നഖങ്ങള്‍ക്കിടയില്‍ അടിഞ്ഞിരിക്കുന്നത് അണുബാധകളിലേക്ക് നയിക്കാം. ഇതും നഖങ്ങളുടെ അഴകും ആരോഗ്യവും കെടുത്തുന്നു.

ചെയ്യേണ്ട കാര്യങ്ങള്‍...

നഖങ്ങള്‍ക്കിടയില്‍ ഈ രീതിയില്‍ കറുത്ത നിറം വരികയാണെങ്കില്‍ ആദ്യം ഡയറ്റ് മെച്ചപ്പെടുത്തിനോക്കാം. നന്നായി വെള്ളം കുടിക്കുക. സമഗ്രമായ രീതിയില്‍ പോഷകങ്ങളെല്ലാം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കാം. ഇതിന് ശേഷം കാലാവസ്ഥയുണ്ടാക്കുന്ന പ്രശ്നങ്ങളെ അകറ്റിനിര്‍ത്താന്‍ ശുചിത്വം ( Personal Hygiene ) പാലിക്കാം. എങ്ങനെ ശ്രദ്ധിച്ചിട്ടും ഇത് മാറുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് വണ്ട നിര്‍ദേശവും തേടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ:  (20 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (23 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (29 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (29 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (37 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (59 minutes ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (5 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (5 hours ago)

Malayali Vartha Recommends