Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

തലയിലെ മുഴ ശ്രദ്ധിക്കേണ്ടത്: ഈ ലക്ഷണങ്ങളെ അവഗണിക്കുന്നത് അപകടം; തലയില്‍ മുഴകള്‍ വളരുന്നതിന്‍റെ സൂചനകള്‍ ഇതൊക്കെ

21 JUNE 2022 03:33 PM IST
മലയാളി വാര്‍ത്ത

ശരീരത്തിൽ ഉണ്ടാകുന്ന ചില പ്രയാസങ്ങളെ നാം പലപ്പോഴും അവഗണിക്കുന്നത് വലിയ ആപത്തിലേക്കെത്താൻ കാരണമാകും. കാഴ്ച പ്രശ്നങ്ങള്‍, ഇടയ്ക്ക് വരുന്ന തലവേദനകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നാം അത്ര ശ്രദ്ധ കൊടുക്കാതെ തള്ളിക്കളയുന്ന ബുദ്ധിമുട്ടുകളാണ്.

എന്നാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതെന്നും അവ തലച്ചോറിലെ മുഴകളുടെ ലക്ഷണങ്ങളാകാമെന്നുമാണ് കണ്ടെത്തൽ. തലച്ചോറിലെ മുഴകള്‍ അര്‍ബുദം മൂലമാകാം. എങ്കിലും ചില മുഴകള്‍ അര്‍ബുദ മുഴകള്‍ ആയെന്നും വരില്ല. ഇവയെ കൃത്യസമയത്ത് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ തലയോട്ടിക്ക് തലച്ചോറിനെ ഉള്‍ക്കൊള്ളാനുള്ള ഇടം മാത്രം ഉണ്ടാവുകയുള്ളൂ എന്നാണ് പഠനം. ഇതിനാല്‍ തലയില്‍ മുഴകള്‍ ഉണ്ടാവുകയും അവ വികസിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോൾ അവ തലയോടില്‍ അമിത സമ്മര്‍ദം ചെലുത്തുകയാണ് ഹെയ്‌യുന്നത്.

തലയില്‍ മുഴകള്‍ വളരുന്നതിന്‍റെ സൂചനകള്‍ ഇതൊക്കെയാണ്. തലച്ചോറിലെ മുഴയുടെ ലക്ഷണമാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന ചുഴലിദീനം. സാധാരണയായി തലയില്‍ മുഴയുള്ള രോഗികളില്‍ 60 ശതമാനത്തിനും ചുഴലി ഉണ്ടാകാമെന്നാണ് കണ്ടെത്തൽ. ഇതിനൊപ്പം തന്നെ മനംമറിച്ചില്‍, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം.ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.

ഇനി രാവിലെ ഉണ്ടാകുന്ന തലവേദന വളരെ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാൽ തലവേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. പക്ഷേ മിക്കവാറും രാവിലെ വരുന്ന അതി കഠിനമായതും മരുന്നുകള്‍ കഴിച്ചിട്ടും മാറാതിരിക്കുന്നതുമായ തലവേദന തലച്ചോറിലെ മുഴയുടെ ലക്ഷണമാകാം.

അതുപോലെ കാഴ്ചശക്തിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റവും തലയിലെ മുഴയുടെ ലക്ഷണമാകാം. ദൃശ്യങ്ങള്‍ മങ്ങി കാണുകയും, തല തിരിക്കാതെ വശങ്ങളിലെ കാഴ്ചകള്‍ കാണാന്‍ കഴിയാതെ വരുകയും ചെയ്താല്‍ വൈകാതെ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

മാത്രമല്ല വായിക്കാനോ, എഴുതാനോ പെട്ടെന്ന് ബുദ്ധിമുട്ട് തോന്നുന്നതും സംഭാഷണം വ്യക്തമാകാതെ മാറുന്നതും തലച്ചോറിലെ മുഴയുടെ പ്രകടമായ ലക്ഷണമാണ്. അതിനൊപ്പം വ്യക്തിത്വത്തിലെ മാറ്റവും ശ്രദ്ധിക്കേണ്ടതാണ്. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയും പെട്ടെന്ന് ദേഷ്യം വരുന്ന സാഹചര്യവുമൊക്കെ തലച്ചോറിലെ മുഴയുടെ അപൂര്‍വ സൂചനകളായി വേണം കാണാൻ. വ്യക്തിത്വത്തില്‍ തന്നെ ചെറിയ മാറ്റം വന്നതായി നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് ഇത് മൂലം തോന്നാം.

കുട്ടികളുടെ തലച്ചോറിലെ മുഴ ശ്രദ്ധിക്കേണ്ടതാണ്. ഓരോ വര്‍ഷവും മൂന്ന് ലക്ഷം കുട്ടികളിലെങ്കിലും തലച്ചോറില്‍ മുഴകള്‍ കാണപ്പെടാറുണ്ടെന്നാണ് പഠനം. ഇത്തരത്തിലുള്ള ചിലതരം മുഴകള്‍ കുട്ടികളുടെ ബൗദ്ധികവും നാഡീവ്യൂഹപരവുമായ പ്രവര്‍ത്തനങ്ങളെ ദീര്‍ഘകാലത്തേക്ക് ബാധിക്കാറുണ്ട്. മാത്രമല്ല ഇതുമൂലം ചില കുട്ടികളില്‍ തലയുടെ രൂപത്തിലും മാറ്റങ്ങള്‍ ദൃശ്യമാകാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (2 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (3 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (3 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (3 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (3 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (3 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (3 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (3 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (3 hours ago)

ഓണ തിരക്കിന് ആശ്വാസം  (3 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends