Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വായ അടച്ച് കിടക്കും; പിന്നീട് ശ്വാസമെടുക്കുന്നത് വായിൽ കൂടെ; ഉറങ്ങുമ്പോൾ വായ തുറന്ന് കിടക്കുന്നത് പതിവാണോ? ഈ രോഗങ്ങത്തിന്റെ ലക്ഷണമാണ്; സൂക്ഷിക്കുക

29 JUNE 2022 03:41 PM IST
മലയാളി വാര്‍ത്ത

നമ്മളിൽ പലരും ഉറക്കത്തില്‍ വായ തുറന്ന് കിടക്കുന്നത് പതിവാണ്. ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വായ എല്ലാം അടച്ച് കിടക്കുമെങ്കിലും പിന്നീട് വായില്‍കൂടിയാവും ശ്വാസം എടുക്കുക. അതിനര്‍ത്ഥം ആ വ്യക്തിയ്ക്ക് കൃത്യമായി ശ്വാസം ലഭിക്കുന്നില്ല എന്നതാണ്. കൂടാതെ ഇത്തരത്തില്‍ വായില്‍കൂടി ശ്വസിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.

വായയിലൂടെ ശ്വസിക്കുന്നതിന് കാരണം ഇതാണ്. മൂക്കിലൂടെ നന്നായി ശ്വസിക്കുവാന്‍ സാധിക്കാത്ത അവസരത്തിൽ പലപ്പോഴും വായയിലൂടെ ശ്വസിക്കുകയാണ് പതിവ്. നല്ല കഫക്കെട്ട് വരുന്നതിലൂടെ മൂക്ക് അടയുന്നതിന് കാരണമാകുന്നുണ്ട്. ഇനി മൂക്കിന്റെ ആകൃതി കൃത്യമല്ലെങ്കില്‍, എന്തെങ്കിലും വളവ് ഉണ്ടെങ്കില്‍ അത് ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്.

 

ഇത് കൂടാതെ മൂക്കില്‍ ദശവളരുന്നത്, താടിയെല്ലിന്റെ വലുപ്പം എന്നിവയെല്ലാം മൂക്കിലൂടെ ശ്വസിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. എന്നാൽ മൂക്കിലൂടെ ശ്വസിക്കുന്നതാണ് എല്ലായ്‌പ്പോഴും നമ്മളുടെ ആരോഗ്യത്തിന് ഗുണകരം. മൂക്കടപ്പ് പോലുള്ള ബുദ്ധിമുട്ട് ഇല്ലാത്ത അവസരത്തില്‍ മൂക്കിലൂടെ ശ്വസിക്കുന്നത് മാത്രമാണ് നല്ലൊരു പരിഹാരം. ഇങ്ങനെ മൂക്കിലൂടെ ശ്വസിക്കുമ്പോള്‍ നൈട്രിക് ഓക്‌സൈഡ് ഉല്‍പാദിപ്പിക്കുകയും തുടർന്ന് നമ്മളുടെ ശ്വാസകോശങ്ങളിലേയ്ക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഇത് മാത്രമല്ല ശരീരത്തിലേക്കും, ഹൃദയത്തിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നത് ഈ നൈട്രജന്‍ ഓക്‌സൈഡ് തന്നെയാണ്. മൂക്കിലൂടെ ശ്വസിക്കുന്നത് ശ്വാസകോശം വരണ്ടു പോകാതെ തടയുന്നതിനും അന്തരീക്ഷത്തില്‍ നിന്നുള്ള അനാവശ്യമായ പൊടിപടലങ്ങള്‍ ഉള്ളിലേയ്ക്ക് കയറാതിരിക്കുവാനും സഹായിക്കും.

അതേസമയം തന്നെ വായയിലൂടെ ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. രാത്രി കിടക്കുമ്പോള്‍ വായയിലൂടെയാണ് ശ്വസിക്കുന്നതെങ്കില്‍ അയാള്‍ക്ക് കൂര്‍ക്കംവലി ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. ഇത്തരക്കാർക്ക് നല്ല ഉറക്കം കിട്ടാതിരിക്കുവാനും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുവാനും കാരണമാകും.

മാത്രമല്ല വായയിലൂടെ ശ്വസിക്കുന്നവര്‍ക്ക് വായ്‌നാറ്റം ഉണ്ടാകുവാനുള്ള സാധ്യതയും വർദ്ധിക്കുന്നു. ഇവരുടെ പല്ലുകളുടെ ആരോഗ്യത്തിനും നശിക്കാനും, കണ്ണിനു ചുറ്റും കറുപ്പ് വരുവാനുള്ള സാധ്യതയും കൂടുതലാകുന്നു. കുട്ടികൾ വായതുറന്ന് കിടന്നാലും പ്രശ്‌നമാണ്. നല്ല ഉറക്കം വന്നുകഴിഞ്ഞാല്‍ കുട്ടികള്‍ ചിലപ്പോള്‍ വായയും തുറന്ന് കിടക്കുന്നത് കാണാം. ഇങ്ങനെ കുട്ടികള്‍ കിടക്കുന്നുണ്ടെങ്കില്‍ ഇവരില്‍ സാധരണ കുട്ടികളില്‍ കാണുന്നതിനേക്കാള്‍ വളര്‍ച്ച വളരെ കുറവായിരിക്കുമെന്ന് മാത്രമല്ല, രാത്രിയില്‍ കരയുക, ചുണ്ടുകളെല്ലാം വരണ്ടു പോകുന്നതും രാവിലെ ഉറക്കം തൂങ്ങുന്നതുമെല്ലാം ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകാം.

വായയിലൂടെ ശ്വസിക്കുന്നതിലൂടെ നിരവധി അസുഖത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. വായയിലൂടെ ശ്വസിക്കുന്നത് രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനും. ഇത്തരക്കാരില്‍ ജലദോഷപനി വരുവാനും സാധ്യത കൂടുതലാണ്. ആസ്മ, സ്‌ട്രെസ്സ്, ആകാംഷ് എന്നിങ്ങനെ പ്രശ്‌നങ്ങളും കണ്ടുവരുന്നു. അതുപോലെതന്നെ മോണരോഗങ്ങള്‍, പല്ലുകളില്‍ കേട്, തൊണ്ടയ്ക്കും ചെവിയ്ക്കും പ്രശ്‌നങ്ങള്‍ എന്നിവയും ഉണ്ടാകും. മാത്രവുമല്ല, പല്ലുകള്‍ പൊന്തുന്നതിനും ഇത് കാരണമാകുന്നുണ്ട്.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (14 minutes ago)

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (27 minutes ago)

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (39 minutes ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (44 minutes ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (52 minutes ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (1 hour ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (1 hour ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (1 hour ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ  (2 hours ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (2 hours ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (2 hours ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (2 hours ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (3 hours ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (3 hours ago)

Malayali Vartha Recommends