Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

മുടിയുടെ ആരോഗ്യത്തെക്കുറിച്ച്‌ ആലോചിച്ച്‌ കഷ്ടപ്പെടുന്നവര്‍ക്ക് എന്ത് തന്നെയായാലും ഉപയോഗിക്കാവുന്ന പാക്ക് ഇതാ!! പുതിനയെ കുറിച്ച് ആരും അറിയാതെപോയ ആ സത്യങ്ങൾ.. മുടി വളരും ചര്‍മ്മം ക്ലിയറാവും: ഗുണങ്ങള്‍ ഇനിയുമുണ്ട്.. ഗുണം ഉറപ്പ്!!

30 JUNE 2022 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

മസ്തിഷ്‌ക മരണം സംഭവിച്ച പതിനെട്ടു വയസുകാരനായ അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍

ജീവനേകാം ജീവനാകാം: ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു...

സംസ്ഥാനത്തെ ആറ് സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎസ്ഒ), എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്...

 

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തെ പാടുകളും മുടി കുറയുന്നതും എല്ലാം.എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വിപണിയിലെ എല്ലാ മരുന്നുകളും ഉപയോഗിക്കുമ്ബോള്‍ അത് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇവയെല്ലാം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്.

 

 

 

എന്നാല്‍ ഇതിനെല്ലാം കൂടി ഒറ്റപരിഹാരം എന്ന നിലക്ക് നമുക്ക് പുതിന ഉപയോഗിക്കാവുന്നതാണ്. പുതിന പക്ഷേ ഏതൊക്കെ രീതിയില്‍ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല. ഇത് ചര്‍മ്മത്തിലും മുടിയിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

 

 

പുതിന ചര്‍മ്മത്തിനും മുടിക്കും ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഇതിലുള്ള ഫ്‌ലേവനോയിഡുകള്‍, ഫിനോള്‍സ്, കരോട്ടിനോയിഡുകള്‍ എന്നിവ പ്രകൃതിയില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റ് സംയുക്തങ്ങളാണ്. ഇതിലുള്ള ആരോഗ്യ ഗുണങ്ങളും നിസ്സാരമല്ല. ഇവയിലുള്ള ആന്റി-ഓക്‌സിഡന്റ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണം തന്നെ നല്‍കുന്നു.

 

 

 

 

ഇത് വരണ്ട ചര്‍മ്മം, ചൊറിച്ചില്‍, മുറിവ് എന്നിവയെ സുഖപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ എന്തൊക്കെയാണ് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട് എന്നന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് പുതിന. പുതിന ചര്‍മ്മത്തിനും മുടിക്കും എങ്ങനെ ഉപയോഗിക്കാം എന്നുള്ളതിനെക്കുറിച്ച്‌ നമുക്ക് നോക്കാവുന്നതാണ്.

 


മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തെക്കുറിച്ച്‌ ആലോചിച്ച്‌ കഷ്ടപ്പെടുന്നവര്‍ക്ക് എന്ത് തന്നെയായാലും ഉപയോഗിക്കാവുന്നതാണ് പുതിന ഇല. പുതിന ഇലകള്‍ ഇട്ട് തിളപ്പിച്ച്‌ ആറ്റിയ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ കഴുകാവുന്നതാണ്. ഇത് മുടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് കൂടെ സഹായിക്കുന്നു. സെലറിയും പുതിനയും ഉപയോഗിച്ച്‌ വെള്ളം തിളപ്പിച്ച്‌ തണുത്ത് മുടി കഴുകാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. താരനെ ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കം നല്‍കുന്നതിനും വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്

 

 

പുതിന, വാഴപ്പഴം ഫേസ് പാക്ക്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പുതിന, വാഴപ്പഴം ഫേസ്പാക്ക് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. വിറ്റാമിനുകള്‍, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, സിങ്ക്, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് വാഴപ്പഴം എന്ന് നമുക്കറിയാം.

 

 

ഇത് നമ്മുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നതോടൊപ്പം തന്നെ നിങ്ങളുടെ ചര്‍മ്മത്തിന് സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരുവിന്റെ പാടുകള്‍ ഇല്ലാതാക്കുന്നതിനോ മുഖക്കുരു പാടുകള്‍ മങ്ങുന്നതിനോ എല്ലാം ഇത് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യവും വഴക്കവും മെച്ചപ്പെടുത്തുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. പഴുത്ത വാഴപ്പഴത്തില്‍ പുതിന അരച്ച്‌ ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

 

 

പുതിന ടോണര്‍

ചര്‍മ്മത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ടോണര്‍. ഇത് എങ്ങനെ തയ്യാറാക്കാം എന്നും എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നും നമുക്ക് നോക്കാം. മുഖത്തിന് തിളക്കവും ഊര്‍ജ്ജവും നല്‍കുന്നതിനും പുതിന സഹായിക്കുന്നു. നല്ല മികച്ച ഒരു ടോണര്‍ നമ്മുടെ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഏകദേശം ഒരു കപ്പ് പുതിനയില അരിഞ്ഞ് ഒരു പുതിന ടോണര്‍ തയ്യാറാക്കാന്‍ മാറ്റിവെക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ച വെള്ളത്തിലേക്ക് പുതിനയില ചേര്‍ക്കുക. നല്ലതു പോലെ തിളപ്പിച്ച ശേഷം തണുത്തതിന് ശേഷം മുഖത്ത് സ്‌പ്രേ ചെയ്യാവുന്നതാണ്.

 

 

 

പുതിനയും മുള്‍ട്ടാണി മിട്ടി

പുതിനയും മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കാവുന്നതാണ്. ഇത് വേനലിലും മഴക്കാലത്തും ഉണ്ടാവുന്ന ചര്‍മ്മപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കുകയും മുഖം നല്ലതുപോലെ തിളങ്ങുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഈ DIY-യില്‍ തേനും തൈരും ചേര്‍ക്കാവുന്നതാണ്. അതിന് വേണ്ടി ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു മുള്‍ട്ടാണി മിട്ടി മിക്‌സ് ചെയ്ത് അതിലേക്ക് പുതിന അരച്ചതും ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് 15 മിനിറ്റ് ഈ ഫേസ് പാക്ക് മുഖത്ത് വെക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 

 

 

പുതിന, റോസ് വാട്ടര്‍ സെറം

പുതിന, റോസ് വാട്ടര്‍ സെറം മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇത് ചര്‍മ്മത്തിലെ വീക്കം ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മുഖക്കുരു ഭേദമാക്കാനും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നു. അതിന് വേണ്ടി 8-10 പുതിന ഇലകള്‍ ഒന്ന് ചതച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് റോസ് വാട്ടര്‍ മിക്‌സ് ചെയ്യുക.

 

 

 

ഇതിലേക്ക് 7-8 തുള്ളി ഗ്ലിസറിന്‍ ചേര്‍ത്ത് നന്നായി കുലുക്കുക. ഇത് ഫ്രിഡ്ജില്‍ വെച്ച്‌ ഐസ് ക്യൂബ് പോലെയാക്കുക. അതിന് ശേഷം ഇത് നിങ്ങള്‍ക്ക് ഇത് എടുത്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (1 hour ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (1 hour ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (1 hour ago)

മില്‍മ പാലിന് വില കൂട്ടില്ല  (2 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (2 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (3 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (3 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (3 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (5 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (6 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (6 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (8 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends