Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയാണോ? ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ? രോഗം ചികിൽസിച്ചാൽ മാറുമോ? അറിയാം

01 JULY 2022 04:49 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യം സംരക്ഷിക്കാം ഏത് അറ്റം വരെയും പോകുന്നവരാണ് നമ്മൾ. അതിനാൽ മുഖത്തൊരു ചെറിയ പാട് പ്രത്യക്ഷപ്പെട്ടാൽ പോലും പലരും അസ്വസ്ഥരാകാറുണ്ട്. അങ്ങനെയെങ്കിൽ ശരീരത്തിൽ വെള്ളപ്പാണ്ട് അഥവാ വിറ്റിലിഗോ രോഗം വന്നവരുടെ മാനസിക അവസ്ഥയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. വെള്ളപ്പാണ്ടിനെ കുറിച്ച് ഒരുപാട് സംശയങ്ങൾ പലർക്കും ഉണ്ടാകാം. ഇത് പകര്‍ച്ച വ്യാധിയാണോ എന്ന സംശയം ഉള്ളവരും ഉണ്ട്. അതിനുള്ള ഉത്തരം ഇതാണ്.

വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയല്ല. വായുവിലൂടെയോ വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ, ഹസ്തദാനത്തിലൂടെയോ, ആലിംഗനത്തിലൂടെയോ പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടുതന്നെ ഇതു ബാധിച്ചവരുമായി ഇടപഴകുന്നതിൽ ഒരു കുഴപ്പവുമുണ്ടാകില്ല എന്ന് മാത്രമല്ല അവർക്കൊപ്പം താമസിക്കാനോ ഭക്ഷണം കഴിക്കാനോ വിവാഹം കഴിക്കാനോ ഒന്നും ആശങ്കപ്പെടേണ്ടതുമില്ല.

വെള്ളപ്പാണ്ട് ശരീരം മുഴുവനും വരാൻ സാധ്യതയില്ല. എന്നാൽ ശരീരത്തിന്റെ ഏതു ഭാഗത്തും വെള്ളപ്പാണ്ട് വരാം. സാധാരണ വെള്ളപ്പാണ്ടിനെ രണ്ടായി തരംതിരിക്കാറുണ്ട്. നോൺ സെഗ്‌മെന്റൽ വിറ്റിലിഗോ, സെഗ്‌മെന്റൽ വിറ്റിലിഗോ. നോൺ സെഗ്‌മെന്റൽ വിറ്റിലിഗോ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ബാധിക്കാം എന്നാണ്. സെഗ്‌മെന്റൽ വിറ്റിലിഗോ ശരീരത്തിലെ ചില ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്നതുമാണ്.

ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരാറില്ല. വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല. എന്നാൽ വെള്ളപ്പാണ്ട് പാരമ്പര്യമായി ഉണ്ടാകുന്നതാകാം. ജനസംഖ്യയുടെ ഏകദേശം 1% ആള്‍ക്കാരെ വെള്ളപ്പാണ്ട് ബാധിക്കുന്നുണ്ട്. അതിൽ പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. അതു ബാധിച്ച 20% - 30% വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വെള്ളപ്പാണ്ട് കണ്ടു വരുന്നുണ്ട്.

അതേസമയം ശരീരത്തിലുണ്ടാകുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ടുകൾ അല്ല. പല അസുഖങ്ങള്‍ ശരീരത്തില്‍ വെളുത്ത പാടായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ അത് സ്ഥിരീകരിക്കുകയും ചികിത്സ നേടുകയും വേണം. അതുപോലെ വെള്ളപ്പാണ്ട് ചികിത്സിച്ചാല്‍ ഭേദമാകാമെങ്കിലും അത് സ്ഥിരമല്ല. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വെള്ളപ്പാണ്ട് വ്യാപിക്കുന്നത് തടുക്കാനും നിറം വീണ്ടെടുക്കാനും സാധിക്കുന്നതാണ്. എന്നാലും പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പൊലീസിന് 15,030 പിഴ  (22 minutes ago)

ഇറാന്റെ കൂര ശിക്ഷ...  (27 minutes ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (31 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (1 hour ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (2 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (2 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (3 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (4 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (4 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends