Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

35 കഴിഞ്ഞാല്‍ പ്രായമായെന്നു തോന്നുന്നുണ്ടോ? എങ്കില്‍ തടയാന്‍ വഴികള്‍

27 JULY 2022 10:37 PM IST
മലയാളി വാര്‍ത്ത

മുപ്പത്തിയഞ്ച് കഴിയുമ്പോഴേ വയസായി എന്ന് തോന്നുന്നവരാണ് അധികവും. ജീവിതത്തിലെ ചില ശീലങ്ങളോട് എന്നന്നേയ്ക്കുമായി ബൈ പറഞ്ഞാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. നമ്മുടെ ആയുസില്‍ ഒരു മനുഷ്യന്‍ ശരാശരി 26 വര്‍ഷം ഉറങ്ങുകയാണ്. ഉറക്കക്കുറവ് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെയും ബാധിക്കും, അതിനാല്‍ ഉറക്കം കളഞ്ഞൊരു പരിപാടിയും അരുതെന്നത് മനസില്‍ സൂക്ഷിക്കാം.

അമിതമായി ഭക്ഷണം കഴിക്കുന്നതും പ്രായത്തെ വിളിച്ചു വരുത്തും, ശരീരത്തിന്റെ ഓജസും പ്രസരിപ്പുമെല്ലാം നഷ്ടപ്പെടുകയും ചെയ്യും. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതും അതുവഴി കൊളസ്‌ട്രോള്‍ പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ നമ്മള്‍ കീഴ്‌പ്പെടുകയും ചെയ്യും. അതിനാല്‍ ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക.

നല്ല ഭക്ഷണം ആവശ്യത്തിന് അതാവണം ഭക്ഷണ കാര്യത്തില്‍ പാലിക്കേണ്ട നിയമം. നമ്മുടെ ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ വിവിധ പോഷകങ്ങള്‍ ആവശ്യമാണ്. അതെല്ലാം അടങ്ങിയിട്ടുള്ള ആരോഗ്യദായകമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ത്വക്ക് ക്യാന്‍സര്‍ പോലെയുള്ള മാരക അസുഖങ്ങള്‍ക്ക് കാരണമായേക്കാം. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും വാര്‍ദ്ധക്യം പെട്ടെന്ന് വിളിച്ചു വരുത്തുകയും ചെയ്യും അതിനാല്‍ ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കുക.

മുപ്പത് കഴിഞ്ഞാല്‍ നാം കഴിക്കുന്ന ആഹാരത്തിന്റെ നല്ലൊരു പങ്കും ശരീരത്തില്‍ കൊഴുപ്പായി അടിയുന്നു. വ്യായാമത്തിലൂടെ മാത്രമേ ഇത് ഒഴിവാക്കാന്‍ കഴിയുകയുള്ളു. വേണ്ടത്ര വ്യായാമത്തിന്റെ അഭാവം പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ക്ഷണിച്ചു വരുത്തും.

ഇന്നത്തെ കാലത്ത് വാര്‍ദ്ധക്യം വിളിച്ചു വരുത്തുന്ന രോഗമാണ് ഡിപ്രഷന്‍. ജോലി സമ്മര്‍ദം, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മുതലായ ഇതിനു കാരണമായേക്കാം. സമ്മര്‍ദ്ദം നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും. ആവശ്യമുള്ളപ്പോള്‍ വിദഗ്ദ്ധ സഹായം തേടാന്‍ മടികാട്ടരുത്
ഓഫീസില്‍ ഇരുന്ന് അധിക നേരം ജോലി ചെയ്യുന്നവരില്‍ അത് ശരീരത്തിലെ രക്തചംക്രമണത്തെ ബാധിക്കും. വ്യായാമം ചെയ്യുന്നവരില്‍ പോലും ഓഫീസില്‍ മണിക്കൂറുകള്‍ ഒറ്റ ഇരുപ്പില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ജോലി സമയത്ത് ഇടയ്ക്കിടെ നടക്കാനോ എഴുന്നേറ്റ് നില്‍ക്കുവാനോ ശ്രമിക്കണം.

ഓഫീസില്‍ ബ്രേക്ക് സമയങ്ങളില്‍ ദിവസവും ഒന്നിലധികം തവണ ചായയും കാപ്പിയും കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ചായയ്‌ക്കൊപ്പം എണ്ണക്കടികള്‍ കഴിക്കുന്നതും നന്നല്ല. സാമൂഹികവല്‍ക്കരണത്തിന്റെ അഭാവം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ജോലി സമയത്തിന് പുറമേയുള്ള സമയം വീട്ടില്‍ മാത്രം ഒതുങ്ങാതെ എന്തെങ്കിലും സമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങളും ആയുസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ശാരീരികവും മാനസികവുമായ അടുപ്പം സന്തോഷകരമായ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. പുകവലി നമ്മുടെ ശരീരത്തില്‍ പലതരത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് സാരമായി ബാധിക്കും. ഇത് ക്യാന്‍സര്‍ പോലെയുള്ള മാരക വ്യാധികള്‍ക്കും കാരണമായേക്കാം. പുകവലി ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തെ വേഗത്തിലാക്കുകയും ചെയ്യും.

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരും പറഞ്ഞ് അറിയേണ്ട കാര്യമില്ല. എന്നിട്ടും മദ്യ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. സ്ഥിരമായി മദ്യപിക്കുന്നത് ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം വേഗത്തിലാക്കുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും സ്ഥിര മദ്യപാനം ബാധിക്കും. പതിവായി മദ്യം കഴിക്കുന്നത് പ്രായമാകല്‍ വേഗത്തിലാക്കുമെന്നറിഞ്ഞ് ഒരു തീരുമാനം എടുക്കേണ്ടത് ആവശ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (9 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (41 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends