Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കോണ്ടത്തിന്റെ ലക്ഷ്യം ഗര്‍ഭനിരോധനം മാത്രമല്ല; പുതിയതരം കോണ്ടങ്ങള്‍ക്ക് പല ഉപയോഗം

27 JULY 2022 10:42 PM IST
മലയാളി വാര്‍ത്ത

എല്ലാവര്‍ക്കും കൊണ്ടാണതിന്റെ ഉപയോഗം അറിയാം. ഗര്‍ഭനിരോധനത്തിന് വ്യാപകമായി ഉപയോഗിക്കുന്നവയാണ് കോണ്ടം അഥവാ ഉറകള്‍. എന്നാല്‍ ഗര്‍ഭ നിരോധനം മാത്രമല്ല കോണ്ടം ഉപയോഗിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍ അത് മനസിലാക്കാതെ കോണ്ടം ഉപയോഗിക്കുന്നവരാണ് കൂടുതലും. ഗര്‍ഭനിരോധനത്തെ കൂടാതെ ലൈംഗിക രോഗങ്ങള്‍ തടയുന്നതില്‍ തുടങ്ങി സ്ത്രീകള്‍ക്ക് വളരെ പെട്ടെന്ന് രതിമൂര്‍ച്ഛ ലഭ്യമാകുന്ന തരത്തില്‍ ഡിസൈന്‍ ചെയ്ത കോണ്ടം വരെ ഇന്ന് വിപണിയില്‍ സുലഭമാണ്.

സ്രവങ്ങള്‍ പങ്കാളിയുടെയുള്ളില്‍ പ്രവേശിക്കുന്നത് തടയാനായി പുരുഷന്മാര്‍ ഒരു കവചം പോലെയാണ് കോണ്ടം ധരിക്കുന്നത്. സ്ത്രീകള്‍ക്കുള്ള ഉറകളാകട്ടെ യോനിയിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയില്‍ നിര്‍മിച്ചവയാണ്. ഇതുവഴി ശുക്ലത്തിലെ മാത്രമല്ല, ഉത്തേജനമുണ്ടാകുമ്പോള്‍ പുരുഷന്റെ ശരീര സ്രവത്തിലെ ബീജങ്ങളും രോഗാണുക്കളും പങ്കാളിയുടെ ശരീരത്തില്‍ എത്തുന്നത് തടയാന്‍ സാധിക്കുന്നു.

സാധാരണയായി റബ്ബര്‍ ഉത്പന്നമായ ലാറ്റക്‌സ് കൊണ്ടാണ് ഉറകള്‍ നിര്‍മ്മിക്കാറുള്ളത്. ലാറ്റക്‌സ് അലര്‍ജി ഉള്ളവര്‍ക്ക് പോളിയൂറിത്തീന്‍, പോളിഐസോപ്രീന്‍, ഹൈഡ്രോജെല്‍ തുടങ്ങിയവ കൊണ്ട് നിര്‍മിച്ച ഉറകള്‍ ലഭ്യമാണ്. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാല്‍ ലാറ്റക്‌സ് കോണ്ടം പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജലാംശമുള്ളതും സിലിക്കണ്‍ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകള്‍ക്ക് ഈ ദോഷമില്ല.പല തരത്തില്‍ ഉള്ള ഉറകള്‍ ഇന്ന് ലഭ്യമാണ്. നേര്‍ത്തതും, കട്ടിയുള്ളതും, ഡോട്ടുകള്‍ നിറഞ്ഞതും, ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്നതും ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയില്‍ ചിലതാണ്. യോനിവരള്‍ച്ച ഉള്ളവര്‍ക്ക് മാത്രമായുള്ള ഉറകളും ഇന്ന് ലഭ്യമാണ്. വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഭക്ഷ്യസാധനങ്ങളുടെ രുചിയും മണവുമുള്ള കോണ്ടവും ഇന്ന് വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്.

കോണ്ടം നിര്‍മാതാക്കള്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് നേര്‍ത്ത ഉറകള്‍ക്കാണ് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത കൂടുതല്‍. ശീഖ്രസ്‌കലനം ഉള്ള പുരുഷന്മാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്. പ്രത്യേകതരം ലൂബ്രിക്കന്റ് ഉപയോഗിച്ചാണ് ഇത്തരം കോണ്ടം നിമിക്കുന്നത്.

സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭ്യമാക്കാന്‍ ഡോട്ടഡ് കോണ്ടം, റിബ്ഡ് കോണ്ടം എന്നിവ ഉപയോഗിക്കുന്നു. ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്തുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇത്തരം ഉറകള്‍ പുരുഷന് സമയദൈര്‍ഘ്യവും സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭ്യമാകാന്‍ സഹായിക്കുകയും ചെയ്യുന്നു. മ്യുച്ചല്‍ ക്ലൈമാക്‌സ് എന്ന പേരിലാണ് ഇത്തരം ഉറകള്‍ പൊതുവേ അറിയപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (8 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (40 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends