Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

പ്രമേഹമുണ്ടെങ്കിൽ പഴങ്ങൾ കഴിക്കാമോ? ഏതൊക്കെ പഴങ്ങളാണ് കഴിക്കേണ്ടത്? ഇത്തരം സംശയങ്ങൾ പതിവാണ്...എങ്കിൽ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം...ഇത് മുഴുവൻ വായിച്ച നോക്കു...

14 AUGUST 2022 12:57 PM IST
മലയാളി വാര്‍ത്ത

പ്രമേഹമുണ്ടെങ്കിൽ പഴങ്ങൾ കഴിക്കാൻ കഴിയില്ലെന്ന് എന്ന് പറഞ്ഞുകേട്ടിട്ടുണ്ടാവും. പഴത്തിൽ കാർബോഹൈഡ്രേറ്റും ഫ്രക്ടോസ് എന്ന പ്രകൃതിദത്ത പഞ്ചസാരയും ഉണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. പഴങ്ങൾ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോകെമിക്കൽസ് എന്നറിയപ്പെടുന്ന ശക്തമായ സസ്യ സംയുക്തങ്ങളും നിറഞ്ഞതാണ്.

പഴങ്ങൾ കഴിക്കുന്നത് ഹൃദ്രോഗം, കാൻസർ, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു. കാരണം പ്രമേഹം ഹൃദ്രോഗവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പല പഴങ്ങളിലും നാരുകൾ കൂടുതലാണ്. നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാനും അതേപോലെ ആരോഗ്യകരമായ ഭാരം നിലനിർത്തുവാനും സാധിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണം വിട്ട് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം വന്നു കഴിഞ്ഞാല്‍ നാം മുന്‍പ് രസിച്ച് കഴിച്ചിരുന്ന പല ഭക്ഷണവിഭവങ്ങളും നിയന്ത്രിക്കേണ്ടതായി വന്നേക്കും. പ്രമേഹക്കാര്‍ക്ക് തങ്ങളുടെ ഭക്ഷണക്രമത്തില്‍ ഭയക്കാതെ ഉള്‍പ്പെടുത്താന്‍ പറ്റുന്ന അഞ്ച് പഴങ്ങള്‍ പരിചയപ്പെടാം.

 

 

പപ്പായ: പപ്പായയില്‍ അടങ്ങിയിരിക്കുന്ന ഫ്ളാവനോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതില്‍ പങ്ക് വഹിക്കുന്നു. പപ്പായയിലെ ആന്‍റിഓക്സിഡന്‍റുകള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടഞ്ഞ് ഭാരനിയന്ത്രണത്തിലും സഹായിക്കുന്നു.

പേരയ്ക്ക: ഡയറ്ററി ഫൈബറിനാല്‍ സമ്പന്നമായ പേരയ്ക്ക ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കാലറിയും ഇതില്‍ കുറവാണ്. ഇവയുടെ പോഷണം കോശങ്ങളിലേക്ക് വളരെ പതിയെ മാത്രം ആഗീരണം ചെയ്യപ്പെടുന്നു.

ആപ്പിള്‍: ആപ്പിള്‍ പതിവായി കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറച്ച് പ്രമേഹനിയന്ത്രണത്തിനു സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉത്പാദനവും വര്‍ധിപ്പിക്കുന്നു.

പീച്ച്: ഉയർന്ന ഫൈബര്‍ തോതുള്ള പീച്ച് പ്രമേഹത്തിനും ഫലപ്രദമായ പരിഹാരമാണ്. ഇതിലെ ബയോആക്ടീവ് സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കുന്നു.

ഞാവല്‍: ഇന്ത്യന്‍ ബ്ലാക്ബെറി എന്നറിയപ്പെടുന്ന ഞാവല്‍ ഇന്‍സുലിന്‍ പ്രശ്നങ്ങള്‍ക്കുള്ള ആയുര്‍വേദ പരിഹാരമായി ഉപയോഗിച്ചു വരുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും ആന്‍റിഓക്സിഡന്‍റുകളും സ്റ്റാര്‍ച്ചിനെ ഊര്‍ജ്ജമാക്കി മാറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.

പഴങ്ങൾ രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുന്നു?

കാർബോഹൈഡ്രേറ്റ് ഉള്ളതിനാൽ പഴങ്ങൾ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കും. അതിനാൽ നിങ്ങൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റുകൾ കണക്കാക്കുകയും മരുന്ന്, ഭക്ഷണക്രമം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയുമായി സന്തുലിതമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ അറിയിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും...  (2 minutes ago)

പൂർണ്ണ ഐക്യം  (4 minutes ago)

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല  (22 minutes ago)

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക..  (27 minutes ago)

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (40 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (45 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (52 minutes ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (1 hour ago)

30 ഓളം പേർക്ക് പരിക്ക്  (1 hour ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (1 hour ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (9 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (9 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

Malayali Vartha Recommends