Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രായത്തെ പിടിച്ചു കെട്ടാം... എന്തേ ഈ കാര്യങ്ങൾ ഇതുവരെ അറിയാതെ ഇരുന്നത് ?

16 AUGUST 2022 06:33 PM IST
മലയാളി വാര്‍ത്ത

നമ്മുടെ നിലവിലത്തെ പ്രായത്തെക്കാളും ഒരു പത്ത് വയസ്സ് കുറച്ചു കാണാൻ ആഗ്രഹിക്കാത്ത ആൾക്കാർ ഉണ്ടോ ? എല്ലാവര്ക്കും ആഗ്രഹം എന്നും ചെറുപ്പമായി നല്ല ആരോഗ്യത്തോടെ ഇരിക്കാൻ തന്നെയാണ്. മകന്റെ യൗവ്വനം കടം വാങ്ങിയ യയാതിയെക്കുറിച്ച് നിങ്ങൾക്കൊക്കെ അറിയാവുന്നത് അല്ലെ

അപ്പോൾ ഇവിടെ പറയുന്നത് എങ്ങനെ പ്രായത്തെ പിടിച്ചു കെട്ടാം എന്നാണ് ..പ്രായത്തെ പിടിച്ചുകെട്ടാനൊന്നും പറ്റില്ല, പക്ഷെ എത്ര പ്രായം കൂടിയാലും കാണുമ്പോൾ ചെറുപ്പമായി തോന്നാൻ ആണ് കൂടുതൽ ആളുകളും ആഗ്രഹിക്കുന്നത്. അതിനു എന്തൊക്കെ ചെയ്യണമെന്നും മുഖത്തു ഉപയോഗിക്കാൻ പറ്റിയ ചില പാക്കുകൾ ഏതൊക്കെ ആണെന്നും പറഞ്ഞു തരാം

പലരെയും കണ്ടു കഴിഞ്ഞാൽ ഒറ്റ നോട്ടത്തിൽ ഒരുപാട് പ്രായം തോന്നാറുണ്ട്. ഇങ്ങനെ ചെറിയ വയസ്സിൽ തന്നെ കൂടുതലായി പ്രായം തോന്നുന്ന ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്

വയസ്സ് വെറും നമ്പർ മാത്രമാണ് എന്ന് പറയാറുള്ള പോലെ അതെല്ലാം പ്രവർത്തികളിൽ കൊണ്ടുവരാനും നമ്മൾ ഓരോരുത്തരും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരിയാണ് ,പറയാം കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും വരും ,അതായത് തടി കൂടും , മുഖത്തെ പ്രസരിപ്പ് , അല്ലെങ്കിൽ തിളക്കം കുറയും, മുഖത്തും കൈകളിൽ ഒക്കെ ചെറുതായെങ്കിലും ചുളിവുകൾ വരാൻ തുടങ്ങും ..


ഡയറ്റിങ്ങിന്റെ ഭാഗമായി ഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരഭാരം കുറയും,പക്ഷെ മുഖത്തിന്റെ തിളക്കവും ഭംഗിയും കുറയും. ചെറുപ്പം നിലനിർത്താൻ വേണ്ട ഹോർമോണുകൾ നിലനിർത്തുന്നതിനും കൊഴുപ്പ് ആവശ്യമാണ്. ഒലിവു ഓയിലിലും ഉരുക്ക് വെളിച്ചെണ്ണയിലും ഒക്കെ ഇത് ധാരാളമായിട്ടുണ്ട്. പക്ഷെ ഇത് പാകം ചെയ്തു കഴിച്ചത് കൊണ്ട് ഗുണം കിട്ടില്ല. പകരം സലാഡിലോ മറ്റോ ടോപ്പിങ് ആയി ഉപയ്ഗിക്കുന്നത് നല്ലതാണ് . അതുപോലെ നട്സ് ,ചെറിയ മൽസ്യം ,ചീസ്, അവക്കാഡോ, എന്നിവയെല്ലാം ശരീരത്തിനാവശ്യമായ ഹെൽത്തി ഫാറ്റ് അടങ്ങിയിട്ടുണ്ട്

 


പ്രോടീനുകൾ കഴിച്ചാൽ മാത്രമേ മുഖത്തിന്റെ ചുളിവുകൾ മാറാനും മുടി വളരാനും സഹായകമായ വിറ്റാമിനുകൾ ലഭിക്കു. ഇതിനു മീന് ,ഇറച്ചി മുട്ട എന്നിവയെല്ലാം കഴിക്കാം , വെജിറ്റേറിയൻ ആണെങ്കിൽ പാൽ, കടല, പരിപ്പ് ,പനീർ എന്നിവയൊക്കെ ഉയർന്ന പ്രോടീൻ അടങ്ങിയതാണ് . വിറ്റാമിൻ എ അടങ്ങിയ ഇലക്കറികൾ ധാരാളം കഴിക്കുന്നതും വളരെ നല്ലതാണ്.

ഇലക്കറികൾ, ബദാ,walnut , അവക്കാഡോ , എന്നിവയെല്ലാം പതിവായി കഴിക്കുന്നത് നല്ലതാണ്. ഒപ്പം പ്രായം കൂട്ടുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം . വറുത്തതും പൊരിച്ചതുമായ എല്ലാ ഭക്ഷണവും നമ്മുടെ പ്രായം കൂടുതൽ തോന്നാൻ കാരണമാകും . മധുരവും പ്രൊട്ടീനും ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണം, സോയാസോസ്, മെയ്നിസ് ,barbique സോസ് എന്നിവയെല്ലാം ഇത്തിരി അപകടം തന്നെയാണ്

റെഡ് മീറ്റ് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമാകുമെന്നതിനാൽ അധികം ഉപയോഗിക്കുന്നത് നല്ലതല്ല ..റെഡ് മീറ്റിന്റെ ഉപയോഗം നല്ലത് പോലെ പരിമിതപ്പെടുത്തുക. അതുപോലെ പ്രോസസ്ഡ് ഫുഡ്- മീറ്റ് എന്നിവയും കഴിയുന്നയത്ര വേണ്ടെന്ന് വയ്ക്കാം


കൂടുതൽ വെയിൽ കൊള്ളുന്നത് ,പുകവലി, അമിതമായ സ്ട്രെസ്, ഇതെല്ലാം മുഖത്തു ചുളിവുണ്ടാക്കും . അമിതമായി മേക്കപ്പ് സാധനങ്ങൾ മുഖത്ത് ഉപയോഗിക്കുന്നവരിലും ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് .ഇതിനു പ്രതിവിധി ധാരാളം വെള്ളം കുടിക്കുകയാണ്. ഒരു 70 -75 കിലോ ഭാരമുള്ളവർ കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കണം . അമിതമായി മധുരപാനീയങ്ങൾ കുടിക്കുന്നതുമൂലം സ്കിന്നിൽ ചുളിവ് വരാൻ കാരണമാകും

ഇപ്പോഴത്തെ ജങ്ക് ഫുഡ് തന്നെ കൊളസ്‌ട്രോൾ അമിതമായി ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇപ്പോൾ വളരെ ചെറുപ്പക്കാർ പോലും അതായത് 25 -28 വയസ്സുള്ളവരെ പോലും കണ്ടാൽ ഒരു 35 വയസിൽ കൂടുതൽ തോന്നാറുണ്ട്,


അപ്പോൾ ഒന്നേയുള്ളു , നന്നായി ഭക്ഷണം കഴിക്കുക എന്നതിന് പകരം നല്ല ഭക്ഷണം കഴിക്കുക എന്ന ശീലത്തിലേക്ക് മാറുക.

കഴിയുന്നതും പുറത്തുനിന്നുള്ള പ്രകാശം അകത്ത് കടക്കുംവിധം വീട് ക്രമീകരിക്കുക. ദിവസത്തില്‍ അല്‍പനേരമെങ്കിലും ഈ പ്രകാശം കൊള്ളുകയും വേണം. എന്നാല്‍ അതികഠിനമായ വെയില്‍ ഒഴിവാക്കുകയും ചെയ്യുക. വൈറ്റമിന്‍-ഡി ലഭിക്കുന്നതിനും, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാം പ്രകാശമേല്‍ക്കുന്നത് സഹായിക്കും.

24 മണിക്കൂറില്‍ 13 മണിക്കൂര്‍ നേരം ഭക്ഷണമില്ലാതെ പോകാന്‍ സാധിക്കുമെങ്കില്‍ അത് നല്ലൊരു രീതിയാണ് . ഇതിനു രാത്രിയിൽ കഴിയുന്നതും നേരത്തേ അത്താഴം കഴിക്കാൻ ശ്രദ്ധിച്ചാൽ മതി .

വ്യായാമം ചെയ്യല്‍ ഒരു നിര്‍ബന്ധ ഘടകമാണ്. ഇതില്‍ തന്നെ നടക്കാന്‍ സാധിച്ചാല്‍ അതാണ് കൂടുതല്‍ നല്ലത്. ദിവസവും 10,000 ചുവട് നടക്കുക എന്നതാണ് ഇതിന്റെയൊരു സ്റ്റാന്‍ഡേര്‍ഡ് അളവ്. അങ്ങനെയെങ്കില്‍ മറ്റ് വര്‍ക്കൗട്ടുകള്‍ നിര്‍ബന്ധമില്ലതാനും.

മാനസിക സമ്മര്‍ദ്ദം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണം. പാട്ട് കേള്‍ക്കുക, സിനിമ കാണുക, യാത്ര പോവുക, സൗഹൃദങ്ങള്‍ ഇങ്ങനെ മനസിന് സന്തോഷവും സമാധാനവും പകരുന്ന കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ വളരെ നല്ലതാണ്

കാരണം മാനസിക സമ്മര്‍ദ്ദം അഥവാ 'സ്‌ട്രെസ്' ഇന്ന് മിക്ക അസുഖങ്ങളുടെയും കാരണമായി വരുന്നതാണ്. പ്രായം കൂടുതലായി തോന്നിക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് വഴിവയ്ക്കാറുണ്ട്.

ഇനി ചുളിവുകൾ വരാതിരിക്കാനുള്ള ഒരു പൊടിക്കൈ കൂടി പറയാം ..

ഒരു മുട്ടയുടെ മഞ്ഞ നല്ലതായി പതപ്പിച്ച് ഒരു സ്പൂൺ തേനും , 2 സ്പൂൺ എക്സ്ട്രാ വിർജിൻ ഒലിവു ഓയിൽ ചേർത്തു കൈകളിലും മുഖത്തും തേച്ചു പിടിപ്പിച്ചു 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം .കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇത് ഉപയോഗിക്കാം . ഇനി മുട്ടയുടെ മഞ്ഞയ്ക്ക് പകരം നന്നായി ഏത്തപ്പഴവും മുട്ടയുടെ മഞ്ഞയും ചെത്തു പായ്ക്ക് ഉണ്ടാക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ഉപയോഗിച്ചാൽ മതി
ജീവിതചര്യയിൽ വരുത്തുന്ന മാറ്റങ്ങൾ, ഭക്ഷണ ക്രമീകരണം ,ഒപ്പം ഇത്തരം പാക്കുകൾ കൂടി ഉപയോഗിച്ചാൽ മുഖത്തിന്റെ ഭംഗിയും തിളക്കവും നിലനിർത്തി ചെറുപ്പം സംരക്ഷിക്കാം .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (9 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (13 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (14 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (15 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (16 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends