Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

ഡോളോ വെറും നീർക്കുമിള...ഉഗ്രൻ വിഷം വേറെയും... മരുന്ന് മാഫിയ ഡോക്ടർമാരുടെ ചെയ്തികൾ കേട്ടാൽ ഞെട്ടും...ഇത് ആരും അറിയാതെ പോകരുത്...

20 AUGUST 2022 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

2024ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി... ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് നേരിയ തോതില്‍ കുറഞ്ഞെങ്കിലും ശ്രദ്ധിക്കണം

രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാന്‍ കേരളം

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്... സര്‍ക്കാര്‍ മേഖലയില്‍ ആദ്യം: മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കര്‍ ചികിത്സ വിജയകരം

ഗർഭാശയ ഗള അർബുദ വിമുക്ത കേരളം ലക്ഷ്യം: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് കാൻസർ പ്രതിരോധ വാക്‌സിൻ

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

അസുഖം വന്നാൽ നമ്മൾ ഓടി എത്തുന്നത് ഡോക്ടറുടെ അടുത്താണ്. മാരക അസുഖം പിടിപെട്ട രോഗിയ്ക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഡോക്ടർ ദൈവമാണ് . ''Even under threat, I will not use my medical knowledge contrary to the laws of Humanity...'' എന്ത് ഭീഷണിയോ പ്രലോഭനമോ ഉണ്ടായാലും ഞാൻ എന്റെ മെഡിക്കൽ അറിവ് മനുഷ്യ നന്മയ്ക്ക് വിരുദ്ധമായി ഉപയോഗിക്കില്ല. ഇത് ഓരോ ഡോക്ടറും എടുക്കുന്ന പ്രതിജ്ഞയാണ് . നമ്മൾ ഓരോരുത്തരും ഏത് പ്രൊഫഷനലുകളെക്കാൾ കൂടുതൽ ബഹുമാനിയ്ക്കുന്നതും ഡോക്ടർമാരെ തന്നെയാണ് ഇങ്ങനെ ആണെങ്കിലും ഒരു വിദേശ ടൂറിനോ അല്ലെങ്കിൽ മരുന്ന് കമ്പനികൾ വെച്ച് നീട്ടുന്ന ലക്ഷങ്ങൾക്ക്, ചിലപ്പോൾ കോടികൾ മുന്നിൽ മുട്ട് മടക്കുന്ന ഡോക്ടർമാർ ഇവിടെയുണ്ട്. ഇതിന്റെ ദുരന്ത ഫലം അനുഭവിക്കുന്നത് നമ്മൾ പാവം രോഗികളും ആണ്.

മൈക്രോ ലാബ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടര്‍മാര്‍ കുരുക്കിലേക്ക് എന്ന വാർത്ത ഇന്ന് പ്രമുഖ മാധ്യമങ്ങളിൽ ഒക്കെ വന്നുവല്ലോ ഇവരുടെ രജിസ്‌ട്രേഷന്‍ നമ്പറും വിലാസവും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ കൈമാറാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍, ആദായനികുതി വകുപ്പിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

പാവപ്പെട്ട രോഗികളെ ഡോളോ 650 കഴിപ്പിച്ചതിനു കൂലിയായി ഡോക്ടർമാർക്ക് ലഭിച്ചത് കോടികൾ. മൈക്രോ ലാബ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഡോക്ടർമാർക്ക് 1000 കോടിരൂപയുടെ കൈക്കൂലി നൽകിയിട്ടുള്ളത്. മൈക്രോ കമ്പനി നൂറുശതമാനം ബിസിനസും ചെയ്യുന്നത് ഇങ്ങനെ കാശുകൊടുത്തിട്ടു തന്നെ ആണെന്നാണ് മരുന്ന് വിതരണ മേഖലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ മലയാളിവാർത്തയോട് പറഞ്ഞത് . അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ പ്രസക്തമായ കാര്യങ്ങൾ ഞാൻ നിങ്ങളോട് പങ്കു വയ്ക്കുന്നു.

മൈക്രോ ലാബ്‌സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയ്ക്ക് കാർഡിയാക് ,ഡയബെറ്റിക്ക് എന്നിങ്ങനെ മൂന്നോ നാലോ ഡിവിഷനുകൾ ഉണ്ട്. ഇവയിലെ ഡോക്ടർമാർക്കെല്ലാം വിദേശ ടൂർ ഉൾപ്പടെ ഉള്ള പല സൗജന്യങ്ങളും കൊടുത്തിട്ടാണ് ആ കമണിയുടെ മരുന്നുകൾ ഡോക്ടറെക്കൊണ്ട് പ്രെസ്ക്രൈബ് ചെയ്യിപ്പിക്കുന്നത്.

അത് പോലെ Intas Pharmaceuticals Ltd , ഓറഞ്ച് ,sun തുടങ്ങിയ ഗുജറാത്ത് ബസ് ചെയ്തു പ്രവർത്തിക്കുന്ന വമ്പൻ കമ്പനികളാണ് ഉദാഹരണത്തിന് അസിഡിറ്റിയ്ക്ക് നമ്മൾ കഴിക്കുന്ന rabeprazole എന്ന മരുന്ന് .Cyra 20 MG Tablet നമ്മൾ ഒക്കെ വാങ്ങിയിട്ടുണ്ട് . ഏകദേശം മൂന്നു രൂപയുടെ അടുത്ത് വില വരുന്ന ടാബ്ലറ്റ് . അതേസമയം അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് നു കഴിക്കുന്ന veloz tablet നു വില 11 രൂപയാണ്. എങ്ങനെയാണ് ഒരേ അസുഖത്തിന് ഇത്രയും വില വ്യത്യാസം വരുന്നത് ? പക്ഷെ ഡോക്ടർ എഴുതിയ ടാബ്ലറ്റ് നമ്മൾ വാങ്ങുക എന്ന് മാത്രമല്ലെ നമുക്ക് ചെയ്യാൻ ഉള്ളൂ ?

ഈ മരുന്നിന്റെ വിലയുടെ മുക്കാൽ ഭാഗവും ഡോക്ടർമാർക്ക് കൊടുക്കുന്ന കമ്മീഷനാണ് . പല ഡോക്ടർമാർക്കും 20000 , 30000 , തുടങ്ങി ഡോക്ടറുടെ ജനസമ്മതിയ്ക്കും അവർ മരുന്ന് കമ്പനിയോട് കാണിയ്ക്കുന്ന വിധേയത്വത്തിനും അനുസരിച്ച് കൃത്യമായ തുക കൃത്യ സമയത്തു അവർക്ക് ലഭിക്കും .
ഡോക്ടർമാരുടെ കോൺഫെറെൻസ് പലപ്പോഴും നടക്കാറുണ്ട് . പലപ്പോഴും ഇതിന്റെ ചെലവുകൾ ഏകദേശം മുഴുവനും വഹിയ്ക്കുന്നത് ഈ കമ്പനികളാണ്. തിരിച്ചു ആ കോൺഫറന്സില് പങ്കെടുക്കുന്ന ഡോക്ടർമാരെല്ലാം ഈ മരുന്ന് കമ്പനിയുടെ മരുന്നുകൾ രോഗിയിൽ അടിച്ചേൽപ്പിക്കും.

അപ്പോൾ പറഞ്ഞു വന്നത് ഡോളോ പോലുള്ള മരുന്ന് നൽകുന്ന കമ്പനികളെക്കാൾ ഭീമൻ സ്രാവുകൾ ഇവിടെയുണ്ട്. ഇവരെയൊന്നും തൊടാൻ പോലും പറ്റില്ല. റെപ്രെസെന്റീവുകൾ പറയുന്നത് അവർക്ക് അഹമ്മദാബാദിലോ ചെന്നൈ ലോ പോയാൽ ഇവിടെ നമ്മൾ ഗ്യാസിനും പ്രഷറിനും ഡയബെറ്റിക്സിനും ഒക്കെ ഉപയോഗിക്കുന്ന മരുന്നുകൾ ഒരു ഗുളികയ്ക് ഒരു രൂപ വെച്ചുപോലും കിട്ടുമത്രേ .അവർ അത് മാർക്കറ്റ് വില 10 രൂപ വേണമെങ്കിലും അടിച്ചു കൊടുക്കും. അത് കേരളത്തിൽ കൊണ്ടുവന്നാൽ ഒരു രൂപ കിട്ടിയാൽ സ്റ്റോക്കിസ്റ്റിനു ഒരു രൂപയും മൂന്നു രൂപ ഡോക്ടർക്കും കൊടുത്താലും 4 രൂപ ലാഭം കിട്ടും . അതുകൊണ്ടു തന്നെ പല റെപ്രെസെന്റീവുകളും ഈ രീതി പിന്തുടരുന്നുണ്ട്.

 

 

ഡോക്ടർമാർ പലപ്പോഴും എഴുതുന്ന പല മരുന്നുകളും ആവശ്യമില്ലാത്തത് ആണെന്ന് മെഡിക്കൽ മേഖലയിൽ തന്നെയുള്ള ഒരു സുഹൃത്ത് പറഞ്ഞു . നമ്മൾ ഏത് ആശുപത്രിയിൽ പോയാലും അവിടത്തെ ഡോക്ടർ കുറിയ്ക്കുന്ന മരുന്നുകൾ ആ ഹോസ്പിറ്റൽ പരിസരത്തു മാത്രമേ കിട്ടൂ . ഇപ്പോൾ തിരുവനതപുരത്ത് ഹോസ്പിറ്റലിൽ നിന്ന് കുറിച്ച മരുന്നുകൾ ഒരിക്കലും തൃശൂർ ,അല്ലെങ്കിൽ പാലക്കാടോ ചെന്ന് ചോദിച്ചയാൾ കിട്ടില്ല.

സ്വന്തമായി മരുന്ന് കമ്പനി നടത്തുന്നവരുണ്ട്. ഓണർ തന്നെ സ്റ്റോക്കിസ്റ്റിൽ എത്തിച്ചു അവർ തന്നെ സപ്ലൈ ചെയ്യും . ഇതിനായി അവർ കുറച്ചു ഡോക്ടർമാരുടെ അക്കൗണ്ടിലേയ്ക് നാലോ അഞ്ചോ ലക്ഷം രൂപ വിട്ടുകൊടുക്കും. ഏതെങ്കിലും ഒരു ലീഡിങ് ഡോക്ടറെ മെഡിക്കൽ ഷോപ്പുമായി അറ്റാച്ച് ചെയ്ത് ക്ലിനിക്ക് ഇ ട്ടുകൊടുക്കും . പിന്നെ ആ ഡോക്ടർ ആ മരുന്ന് കമ്പനിയുടെ മരുന്ന് മാത്രമല്ലെ ആ ക്ലിനിക്കിൽ വരുന്ന രോഗിയ്ക്ക് കൊടുക്കുള്ളു.

ഇത്തരം BCD കമ്പനികൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് തിരുവനന്തപുരം , തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, എന്നിവിടങ്ങളിൽ ആണ്. പാലക്കാട് ഒന്നിൽ അധികം കമ്പനികൾ ഉണ്ടന്നാണ് അറിഞ്ഞത് .ഏറ്റവും കൂടുതൽ രോഗികളെ പിഴിയുന്നത് കാർഡിയാക് , ഡയബറ്റിക്, ഗൈനിക്ക് , ഓർത്തോ, സൈക്യട്രി വിഭാഗത്തിൽ ആണ് .

ജനറിക്ക് മരുന്നുകൾ മുഖ്യ ധാരയിൽ വിറ്റ് മാക്സിമം ലാഭം കൊയ്തതിന് ശേഷം ഇത് ജെനറിക്ക് ലേക്ക് വിടും അപ്പോൾ മുൻപ് പത്ത് രൂപയ്ക്ക് കൊടുത്തിരുന്നത് ചിലപ്പോൾ ഒരു രൂപയ്ക്ക് ആയിരിക്കും ജെനെറിക്കിൽ കൊടുക്കുന്നത് .എന്നാലും മരുന്ന് കമ്പനികൾക്ക് ലാഭം കിട്ടിക്കൊണ്ടേ ഇരിക്കും.

എല്ലാ ഡോക്ടർമാരും ഇത്തരത്തിൽ ആണെന്ന് പറഞ്ഞില്ല. നമ്മുടെ ഇടയിൽ എത്രയോ നല്ല ഡോക്ടർമാർ ഉണ്ട് . അവരുടെ സേവനം നമുക്ക് കൂടിയേ തീരൂ. പക്ഷെ ചിലരെങ്കിലും രോഗിയെ വിറ്റ് കാശാക്കുന്ന മരുന്ന് കമ്പനികൾക്ക് കൂട്ട് നിൽക്കുന്നുണ്ട് എന്ന യാഥാർഥ്യം നമ്മൾ തിരിച്ചറിയണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം നാലാം തവണയും പുറത്തിറക്കി  (8 minutes ago)

ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി...  (38 minutes ago)

എസ്‌ഐആര്‍ നടപടികള്‍ കേരളത്തിലും പുരോഗമിക്കു  (54 minutes ago)

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.  (1 hour ago)

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (1 hour ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (1 hour ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (1 hour ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (2 hours ago)

ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (3 hours ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (3 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (3 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (4 hours ago)

Malayali Vartha Recommends