Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ശരീരത്തിലെ ഊര്‍ജമെല്ലാം ചോര്‍ന്നു പോയി മനസ്സ് മരവിച്ച ഒരു മാനസികാവസ്ഥയില്‍ എത്തിയതായി നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ശരീരം ബേണ്‍ ഔട്ട് ആയതിന്റെ അടയാളമാണ്... ഈ ലക്ഷണങ്ങള്‍ ആരും അവഗണിക്കരുതേ...

07 SEPTEMBER 2022 01:24 PM IST
മലയാളി വാര്‍ത്ത

ശരീരത്തിലെ ഊര്‍ജമെല്ലാം ചോര്‍ന്നു പോയി ആകെ മനസ്സ് മരവിച്ച ഒരു മാനസികാവസ്ഥയില്‍ എത്തുന്നതിനെയാണ് 'ബേണ്‍ ഔട്ട്' എന്ന് പറയുന്നത്. മനസ്സ് മടുത്ത ഈ അവസ്ഥയില്‍ വ്യക്തി എല്ലാവരില്‍ നിന്നും അകലം പാലിക്കുന്നതായി കാണാം. ദീർഘകാലത്തേക്ക് ജോലിസ്ഥലത്തെ സമ്മർദ്ദം അനുഭവിക്കുന്നത് ബേൺഔട്ടിലേക്ക് നയിച്ചേക്കാം. ക്ഷീണം, ശൂന്യത, ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയാതെ വരിക എന്നിവയും ബേൺ ഔട്ടിന്റെ ലക്ഷണങ്ങളാണ്.

വിട്ടുമാറാത്ത സമ്മർദ്ദം മൂലമാണ് ബേൺഔട്ട് സംഭവിക്കുന്നത് എന്നതിനാൽ, ഈ സമ്മർദ്ദം പൊതുവെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരാകുക. കൂടുതൽ വേദനകളും കുറഞ്ഞ ഊർജ നിലകളും വിശപ്പിലെ മാറ്റങ്ങളും കാരണം ശാരീരികമായി വിട്ടുമാറാത്ത സമ്മർദ്ദം അനുഭവപ്പെടാം.

അശുഭാപ്തി വിശ്വാസം: ബേണ്‍ ഔട്ടിന് കാരണമായ ജോലിയെ കുറിച്ചും ജോലി സ്ഥലത്തെ വ്യക്തികളെ കുറിച്ചും പൊതുവേ ലോകത്തിനെ കുറിച്ചും അശുഭവും വിഷാദാത്മകവുമായ ചിന്തകളാകും ഈ മാനസികാവസ്ഥയില്‍ രോഗിക്ക് ഉണ്ടാകുക. ക്ലയന്‍റുകളോടൊക്കെ വളരെ നെഗറ്റീവ് ചിന്തയാകും ബേണ്‍ ഔട്ട് ഘട്ടത്തില്‍ വ്യക്തി പുലര്‍ത്തുകയെന്ന് വേള്‍ഡ് സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഉറക്കമില്ലായ്മ: ഉറക്കമില്ലായ്മ, ഉറക്കത്തിന്‍റെ നിലവാരം നഷ്ടമാകല്‍, ഉറങ്ങിയാലും പോകാത്ത ക്ഷീണം എന്നിവയെല്ലാം ബേണ്‍ ഔട്ട് ലക്ഷണങ്ങളാണെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

വയറുവേദന, തല വേദന: രാത്രിയും പകലുമില്ലാതെ ജോലിയില്‍ മുഴുകുന്നതിന്‍റെ ഭാഗമായി പലതരം വേദനകളും അനുഭവപ്പെടാം. വയറുവേദന, തലവേദന എന്നിവയെല്ലാം ബേണ്‍ ഔട്ടുമായി ബന്ധപ്പെട്ട് ശരീരം നല്‍കുന്ന സൂചനകളാണ്.

കുറഞ്ഞ പ്രതിരോധശേഷി: അമിത സമ്മര്‍ദം ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും കോശങ്ങള്‍ക്ക് നാശം വരുത്തി പ്രതിരോധ ശേഷിയെ തന്നെ ബാധിക്കുകയും ചെയ്യാം. പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതോടെ പല വിധ വൈറല്‍ രോഗങ്ങളും ബേണ്‍ ഔട്ട് ബാധിതനെ തേടിയെത്തും.

ഭാരം കൂടും: ബേണ്‍ ഔട്ടിന്‍റെ ഭാഗമായി ഉറക്കം കുറയുന്നതും വിഷാദത്തില്‍ അകപ്പെടുന്നതും ഭക്ഷണശീലങ്ങള്‍ താറുമാറാകുന്നതും വ്യക്തിയുടെ ശരീരഭാരം വര്‍ധിപ്പിക്കാം.

 

 

ഒറ്റപ്പെടല്‍: തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നില്ലെന്നും അതു കൊണ്ട് ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നും ബേണ്‍ ഔട്ടായ വ്യക്തിക്ക് തോന്നാം. ഇത് മൂലം മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കാനുള്ള പ്രവണത തോന്നും.

പേശീ വേദന: മനസ്സിന് സമ്മര്‍ദം കൂടുമ്പോൾ ശരീരത്തിലെ പേശികൾ വലിഞ്ഞു മുറുകി പല തരത്തിലുള്ള വേദനയും പരുക്കും ഏല്‍ക്കാം. കഴുത്തിനും തോളിനും പുറത്തിനുമെല്ലാം ഇതിന്‍റെ ഭാഗമായി വേദന അനുഭവപ്പെടാം

മദ്യപാനം, ലഹരി മരുന്ന് ഉപയോഗം, അമിത ഭക്ഷണം: ബേണ്‍ ഔട്ടില്‍ അകപ്പെട്ട പലരും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യത്തിനും ലഹരിമരുന്നിനും അടിമയാകാറുണ്ട്. അമിതമായി ജങ്ക് ഫുഡ് കഴിക്കാനാകും മറ്റു ചിലരുടെ പ്രവണത. ബേണ്‍ ഔട്ട് അനുഭവപ്പെടാനും ഇതിനെ തുടര്‍ന്ന് മദ്യപാനം തുടങ്ങാനുമുള്ള സാധ്യത വൈദ്യശാസ്ത്ര വിദ്യാര്‍ഥികളില്‍ അധികമായിരിക്കുമെന്ന് അക്കാദമിക് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും വെളിപ്പെടുത്തുന്നു. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു മനശ്ശാസ്ത്ര വിദഗ്ധനെ സമീപിച്ച് ആവശ്യമായ വൈദ്യസഹായം തേടേണ്ടതാണ്.

ബേൺഔട്ടും ഡിപ്രഷനും തമ്മിലുള്ള വ്യത്യാസം ഇനി പറയുന്നു:

വിഷാദം പോലുള്ള ചില മാനസികാരോഗ്യ അവസ്ഥകളുമായി ബേൺഔട്ട് ലക്ഷണങ്ങൾക്ക് സാമ്യമുണ്ട്. വിഷാദത്തിന്റെ ലക്ഷണങ്ങളിൽ ഏത് കാര്യത്തിലും താൽപ്പര്യക്കുറവ്, നിരാശയുടെ വികാരങ്ങൾ, വൈജ്ഞാനികവും ശാരീരികവുമായ ലക്ഷണങ്ങൾ, ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ എന്നിവയും ഉൾപ്പെടുന്നു.

വിഷാദരോഗമുള്ള വ്യക്തികൾക്ക് ജോലിസ്ഥലത്ത് മാത്രമല്ല, ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും നെഗറ്റീവ് വികാരങ്ങളും ചിന്തകളും അനുഭവപ്പെടുന്നു. നിങ്ങൾക്ക് ഇങ്ങനെയാണ് തോന്നുന്നതെങ്കിൽ, ഒരു മാനസികാരോഗ്യ പ്രൊഫഷണലിന് സഹായിക്കാനാകും. ബേൺഔട്ട് അനുഭവപ്പെടുന്ന വ്യക്തികൾക്ക് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലായതിനാൽ സഹായം തേടുന്നത് പ്രധാനമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ കുഞ്ഞിനെ  (8 minutes ago)

സാങ്കേതികവിദ്യ  (27 minutes ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (31 minutes ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (39 minutes ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (53 minutes ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (1 hour ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (1 hour ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (1 hour ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (8 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (8 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (8 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (9 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (9 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends