Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

പ്രോട്ടീന്‍ പൗഡറുകളുടെ ഉപയോഗം ക്രമം തെറ്റിയാല്‍ പണികിട്ടും....

12 SEPTEMBER 2022 08:17 PM IST
മലയാളി വാര്‍ത്ത

പ്രോട്ടീന്‍ പൗഡറുകളെ കുറിച്ച് അറിയാത്തവര്‍ ഇപ്പൊ ആരും തന്നെ കാണില്ല. ഇപ്പോള്‍ യുവതലമുറകളുടെ സ്ഥിരം ഉപയോഗവസ്തുവായി തന്നെ പ്രോട്ടീന്‍ പൗഡര്‍ മാറിക്കഴിഞ്ഞു. ശരീരഘടന മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ജിമ്മുകളിലും വീടുകളിലും മറ്റും ഇതിന്റെ ഉപയോഗം വ്യാപകമാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഇവ അളവിലേറെ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്.

എന്നാല്‍ പ്രോട്ടീന്‍ പൗഡറുകള്‍ ശരിയായ അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. ആരോഗ്യമുള്ള ഒരു മനുഷ്യന് ഒരു ദിവസം വേണ്ട പ്രോട്ടീന്‍ എന്നത് ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0.8 ഗ്രാം എന്ന കണക്കിലാണ്. ഏകദേശം 60 കിലോഗ്രാം ഭാരമുള്ള ഒരാള്‍ 48 മുതല്‍ 50 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കുന്നത് സാധാരണ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്യാവശ്യമാണ്. ചില സാഹചര്യങ്ങളില്‍ ഇത് 100 ഗ്രാം വരെ ആകാമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

സാധാരണ ആരോഗ്യവാനായ ഒരാള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെ പ്രോട്ടീന്‍ കണ്ടെത്തുകയാണ് നല്ലത്. അല്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അധികഭാരം വരുത്തുകയും അത് ക്രമേണ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

കായിക താരങ്ങളും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരും ബോഡിബിള്‍ഡര്‍മാരും പ്രോട്ടീന്‍ പൗഡറുകള്‍ ഉപയോഗിക്കുന്നവരാണ്. ഇവരില്‍ കൂടുതല്‍പ്പേരും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദ്ദേശപ്രകാരമാണ് ഇത് കഴിക്കുന്നത്. എന്നാല്‍ ചിലര്‍ യാതൊരു ധാരണയുമില്ലാതെ ഇത് ഉപയോഗിക്കുന്നു. പല പ്രോട്ടീന്‍ പൗഡറുകളിലും വിറ്റാമിനുകളും അഡിക്റ്റീവുകളും കഫീന്‍, സ്റ്റിറോയ്ഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് അളവിലധികമായാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യും.

യഥാര്‍ത്ഥത്തില്‍ പ്രോട്ടീന്‍ പൗഡര്‍ മരുന്നല്ല. അവ പൂരക ഭക്ഷണ വിഭാഗത്തില്‍പ്പെടുത്താവുന്ന ഒന്നാണ്. കൃത്യമായ അളവിലാണ് പ്രോട്ടീന്‍ പൗഡറുകള്‍ ജിമ്മുകളിലും ഹെല്‍ത്ത് ക്‌ളബുകളിലും നല്‍കിവരുന്നത്. കായികതാരങ്ങളും ബോഡിബിള്‍ഡര്‍മാരും പ്രമേഹരോഗികളും വൃക്കരോഗമുള്ളവരും വരാന്‍ സാധ്യതയുള്ളവരും അമിതമായി പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുന്നത് കാത്സ്യം നഷ്ടപ്പെടുന്നതിനും എല്ലുകളുടെ ബലക്കുറവിനും നിര്‍ജ്ജലീകരണത്തിനും കാരണമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (6 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (21 minutes ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (27 minutes ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (58 minutes ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (1 hour ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (1 hour ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (1 hour ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (2 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (3 hours ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (3 hours ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (3 hours ago)

Malayali Vartha Recommends