Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

സെക്സ്, സൗന്ദര്യം വർധിപ്പിക്കുമത്രെ

04 OCTOBER 2022 10:35 PM IST
മലയാളി വാര്‍ത്ത

സെക്സ് ബന്ധങ്ങൾക്കാവശ്യമാണ്. സെക്സിനു ആരോഗ്യപരവും സൗന്ദര്യപരവുമായ നിരവധി ഗുണങ്ങൾ സെക്സിനുണ്ട്. സെക്സിന്റെ സമയത്ത് സംഭവിക്കുന്ന ശാരീരിക പ്രവർത്തനങ്ങളും രതിമൂർച്ഛയിലൂടെ ഈസ്ട്രജൻ ഹോർമോണിൽ വരുന്ന വർദ്ധനവും ആരോഗ്യകരമായ ചർമ്മം, മുടി, ആന്റി ഏജിംഗ് എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ചർമ്മം, രക്തക്കുഴലുകൾ, രോമകൂപങ്ങൾ, ശരീരത്തിലെ എണ്ണഗ്രന്ഥികൾ, പിഗ്മെന്റ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിന് ഈസ്ട്രജൻ അത്യാവശ്യമാണ്. രതിമൂർച്ഛ സമയത്ത് ഈസ്ട്രജൻ ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഈ ഈസ്ട്രജൻ ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ഗർഭിണികളിൽ മുടിവളർച്ച വേഗത്തിലാവുന്നത് കണ്ടിട്ടില്ലേ, ഇതിനു പിന്നിലും ഈസ്ട്രജൻ തന്നെയാണ് കാരണം. ഈസ്ട്രജന്റെ അളവ് വർധിക്കുന്ന സമയമാണല്ലോ ഗർഭകാലം. സെക്‌സ് ഒരു നല്ല ശാരീരിക വ്യായാമം കൂടിയാണ്. സെക്സിൽ ഏർപ്പെടുമ്പോൾ നിങ്ങൾ ധാരാളം കലോറി എരിച്ചുകളയുന്നുണ്ട്. മാത്രമല്ല ശരീരം വിയര്‍ക്കുകയും ചര്‍ത്തിലെ സുഷിരങ്ങളില്‍ കൂടി മാലിന്യങ്ങള്‍ പുറത്തേക്ക്‌ പോവുകയും ചെയ്യും. ഇതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടും.

സെക്സിൽ ഏർപ്പെടുമ്പോൾ ശരീരം നൈട്രിക് ഓക്സൈഡും കൂടുതലായി പുറത്തുവിടുന്നുണ്ട്. ചർമ്മത്തിലെ മിക്കവാറും എല്ലാ കോശങ്ങൾക്കും ഈ സമയം നൈട്രിക് ഓക്‌സൈഡ് നിർമ്മിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് രക്തയോട്ടം വർധിപ്പിക്കും. സെക്‌സിന് ശേഷമുള്ള തിളക്കത്തിന്റെ (ആഫ്റ്റർ ഗ്ലോ) രഹസ്യമിതാണ്.

സെക്‌സ് സമ്മർദ്ദം മാത്രമല്ല മുഖക്കുരുവും കുറയ്ക്കും. ഒരേ താൽപ്പര്യത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പങ്കാളികൾക്ക് മാനസികമായ സംതൃപ്തി അനുഭവപ്പെടും. ഇത് ഒരുപരിധി വരെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. സമ്മർദ്ദം കുറയുമ്പോൾ സ്വാഭാവികമായും കോർട്ടികോട്രോപിൻ ഹോർമോണുകളുടെ ഉത്പാദനവും കുറയും. അതുവഴി മുഖക്കുരുവിനുള്ള സാധ്യതകളും ഇല്ലാതാവും. ഇതെല്ലാം പരസ്പരപൂരകമായ കാര്യങ്ങളാണ്.

മറ്റൊരു പഠനം പറയുന്നത്, സെക്‌സിനിടെ സ്തനങ്ങൾ 25 ശതമാനം വരെ വീർക്കും എന്നാണ്. ലൈംഗിക പ്രവർത്തനത്തിനിടയിലുണ്ടാവുന്ന വർദ്ധിച്ച രക്തയോട്ടം മൂലമാണ് ഈ മാറ്റം സംഭവിക്കുന്നത്. രതിമൂർച്ഛയെത്തുടർന്ന് അവ സാധാരണ വലുപ്പത്തിലേക്ക് മടങ്ങുകയും ചെയ്യും. ഇത് സ്തനങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (6 minutes ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (33 minutes ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (55 minutes ago)

മുറജപത്തിന് സമാപനം  (1 hour ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (1 hour ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (8 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (8 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (8 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (8 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (10 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (10 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (11 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (11 hours ago)

Malayali Vartha Recommends