Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇനി ആണുങ്ങൾ ഇല്ലാത്ത കാലം...പുരുഷവർഗം അപ്രത്യക്ഷമാകും, പുരുഷന്മാരുടെ 'വൈ' ക്രോമസോമിന്റെ നാശത്തെക്കുറിച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ, ശാസ്ത്രലോകം ആ വിലയിരുത്തലിലേക്ക്...!

10 DECEMBER 2022 12:26 PM IST
മലയാളി വാര്‍ത്ത

പെൺഭ്രൂണഹത്യയും പെൺകുട്ടികൾ വേണ്ട, അല്ലെങ്കിൽ പെൺകുഞ്ഞുങ്ങൾ ഭാരമാണ് എന്നതരത്തിലുള്ള ചിന്താഗതിയും നമ്മുടെ നാട്ടിൽ ഉണ്ട്. കേരളത്തിൽ ഇത് അത്ര പരിചിതമല്ലെങ്കിലും ഉത്തരേന്ത്യ സംസ്ഥാനങ്ങളിൽ പെൺ ഭ്രൂണ ഹത്യ പതിവായിരുന്നു. ഇതോടെ ഇതിനെ നേരിടാൻ നിയമം കൊണ്ടുവന്നു. ലിംഗാനുപാതം മെച്ചപ്പെടുത്താൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.

അതിന്റെ ഫലമായി ആൺ കുട്ടികളെ അപേക്ഷിച്ച് ഇപ്പോൾ പെൺ കുട്ടികളുടെ എണ്ണം കൂടിവരികയാണ്. പെൺ ഭ്രൂണഹത്യതടയാനും ഇന്ത്യയിലെ കുറഞ്ഞുകൊണ്ടിരിക്കുന്ന ലിംഗാനുപാതം സംരക്ഷിക്കാനും നടപ്പിലാക്കിയ നിയമമാണ് പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ്, അല്ലെങ്കിൽ ഭ്രൂണ പരിശോധനാ നിരോധന നിയമം. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം ജനനത്തിന് മുൻപ് നടത്തുന്ന ലിംഗനിർണ്ണയം നിരോധിക്കുന്നു.

1990-കളുടെ ആദ്യ സമയത്ത് ഇന്ത്യയിൽ അൾട്രാസൗണ്ട് ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായപ്പോഴാണ് ഈ പ്രശ്നത്തിന്റെ ആരംഭം. ഇതിന് മുൻപ് കുടുംബങ്ങൾ ആൺകുട്ടി ഉണ്ടാകുന്നതുവരെ പ്രസവം തുടരുക എന്ന രീതിയായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ അൾട്രാസൗണ്ട് ഉപകരണങ്ങൾ വ്യാപകമായതോടെ പെൺ ഭ്രൂണങ്ങളെ ഇല്ലാതെയാക്കുന്ന രീതിയ്ക്ക് പ്രചാരം ലഭിച്ചു. എന്നാൽ ഇനി വരാനിരിക്കുന്ന കാലത്ത് ആർക്കും ആൺകുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.

പുരുഷന്മാരുടെ 'വൈ' ക്രോമസോമിന്റെ നാശത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ വലിയ വെളിപ്പെടുത്തലാണ് ഇക്കാര്യത്തെ പറ്റി ചർച്ചയായിരിക്കുന്നത്. അത്തരമൊരു അവസ്ഥ മനുഷ്യ വംശനാശത്തിന്റെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.ഇത്തരമൊരു അവസ്ഥ മനുഷ്യ വംശനാശത്തിന്റെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

മനുഷ്യരുടെയും മറ്റ് സസ്തനികളുടെയും ലിംഗഭേദം നിര്‍ണയിക്കുന്നത് വൈ ക്രോമസോമിന്റെ സാന്നിധ്യമാണ്. ഓരോ ജീവജാതിയിലും നിശ്ചിതഎണ്ണം ക്രോമസോമുകളാണുള്ളത്. മനുഷ്യരിലെ ക്രോമസോം സംഖ്യ 46 ആണ്. സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്. സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്‍മാരില്‍ ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.

ആരോഗ്യമുള്ള മനുഷ്യരുടെ ശരീരകോശത്തിൽ 46 ക്രോമസോമുകളുണ്ട്, ശുക്ലകോശങ്ങൾക്ക് 23 ക്രോമസോമുകൾ മാത്രമേയുള്ളൂ, അല്ലെങ്കിൽ സാധാരണ സംഖ്യയുടെ പകുതി. 23 ക്രോമസോമുകളുള്ള അണ്ഡവുമായി ഒരു ബീജകോശം ഒന്നിക്കുമ്പോൾ തത്ഫലമായുണ്ടാകുന്ന 46 ക്രോമസോമുകൾ സന്താനങ്ങളുടെ സവിശേഷതകളെ നിർണ്ണയിക്കുന്നു.

ഭാവിയിലെ കുട്ടിയുടെ ലിംഗം നിർണ്ണയിക്കുന്ന എക്സ് അല്ലെങ്കിൽ വൈ ക്രോമസോമും ബീജകോശങ്ങളിൽ അടങ്ങിയിരിക്കുന്നു . എന്നാല്‍ ഇപ്പോള്‍ ചില കാരണങ്ങളാല്‍ ഈ വൈ ക്രോമസോം മനുഷ്യരില്‍ കുറയുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത് ഇത് പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ്.

യഥാസമയം ഒരു പുതിയ ലൈംഗിക ജീന്‍ വികസിപ്പിച്ചില്ലെങ്കില്‍, മനുഷ്യര്‍ക്ക് വംശനാശം സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. എന്തായാലും ഇത് സംഭവിക്കാന്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തേക്കാം. അതേസമയം മനുഷ്യര്‍ ആ ദിശയിലേക്ക് അതിവേഗം നീങ്ങുകയാണ് എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. എലികളുടെ രണ്ട് തലമുറയ്ക്ക് ഇതിനകം തന്നെ അവരുടെ വൈ ക്രോമസോം നഷ്ടപ്പെട്ടുവെന്നാണ് ഗവേഷകര്‍ പറയുന്നത്. പുതിയ ജീൻ വികസിപ്പിച്ചില്ലെങ്കിൽ മനുഷ്യർ ഈ ലോകത്തു നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ് .

നാഷനൽ അക്കാദമി ഓഫ് സയൻസിന്റെ പുതിയ പ്രബന്ധം സ്പൈനി ഏലി അങ്ങനെയാണ് പുതിയ പുരുഷ ക്രോമോസോമം വികസിപ്പിച്ചെടുത്തത് എന്ന് പറയുന്നുണ്ട്. ജീവജാലങ്ങൾ വളരുകയും വികസിക്കുകയും ചെയ്യണമെങ്കിൽ കോശവിഭജനം നടക്കണം. കോശവിഭജനം നടക്കുമ്പോൾ ഒരു കോശത്തിൽ നിന്നും മറ്റൊരു കോശത്തിലേക്കു ജനിതക പദാർത്ഥമായ ഡി എൻ എ തുല്യമായി വീതിക്കപ്പെടണം. ഇതിനു സഹായിക്കുന്ന ഘടകമാണ് ക്രോമോസോമുകൾ. മനുഷ്യരിൽ ക്രോമസോമുകളുടെ എണ്ണത്തിലോ ഘടനയിലോ വരുന്ന വ്യത്യാസം പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (21 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (27 minutes ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (49 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (59 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (2 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (3 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends