Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നിങ്ങൾ രാത്രിയിൽ ഇങ്ങനെയാണോ കിടന്നുറങ്ങുന്നത്...ശൈത്യകാലത്ത് തണുപ്പിൽ നിന്ന് ആശ്വാസം കിട്ടാനായി കട്ടിയുള്ള സോക്‌സുകൾ ധരിച്ച് ഉറങ്ങുന്നവരാണ് മിക്കവാറും പേരും...

10 JANUARY 2023 04:40 PM IST
മലയാളി വാര്‍ത്ത

 


ശൈത്യകാലത്ത് തണുപ്പിൽ നിന്ന് ആശ്വാസം കിട്ടാനായി കട്ടിയുള്ള സോക്‌സുകൾ ധരിച്ച് ഉറങ്ങുന്നവരാണ് മിക്കവാറും പേരും. തണുപ്പിൽ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും സോക്‌സ് ധരിക്കുന്നതിന് നിരവധി ദോഷങ്ങളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സോക്‌സുകൾ ധരിച്ചുറങ്ങുമ്പോള്‍ ശരീര താപനില അതിവേഗം വർധിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ഇതുപോലെ രാത്രിയിൽ സോക്സ് ധരിച്ച് ഉറങ്ങുന്നതിന്റെ മറ്റ് ദോഷങ്ങൾ എന്തൊക്കെ നോക്കാം.....

രക്തചംക്രമണത്തിന് തടസം

നിങ്ങൾ രാത്രിയിൽ ഇറുകിയതോ കട്ടിയുള്ളതോ ആയ സോക്‌സുകൾ ധരിച്ചാണ് ഉറങ്ങുന്നതെങ്കിൽ, ഇതുമൂലം, നിങ്ങളുടെ കാലുകൾക്കും പാദങ്ങൾക്കുമിടയിലുള്ള രക്തചംക്രമണം തടസപ്പെടും. ഇതുമൂലം പാദങ്ങളിൽ സമ്മർദമോ അനുഭവപ്പെടാം.

 

 

 

അലർജിക്ക് കാരണമാകും

പകൽ മുഴുവൻ സോക്സ് ധരിച്ച് നടക്കുകയും അതേ സോക്സ് ധരിച്ച് ഉറങ്ങുകയും ചെയ്യുന്നവരാണെങ്കിൽ അലർജിക്ക് കാരണമാകും. പൊടിയും അഴുക്കും നിറഞ്ഞ സോക്‌സ് ധരിക്കുന്നത് ചർമ്മത്തിന് ദോഷമാണ്. അതുകൊണ്ട് രാത്രി മാത്രം ധരിക്കാൻ പ്രത്യേക സോക്‌സുകൾ മാറ്റിവെക്കുക. അത് അലക്കുകയും വെയിലത്ത് ഉണക്കി ഉപയോഗിക്കുകയും ചെയ്യാം.

ശരീര താപനില വർധിപ്പിക്കും

രാത്രി ഉറങ്ങുമ്പോൾ സോക്‌സ് ധരിക്കുന്നത് ശരീരത്തിലെ താപനില വർധിപ്പിക്കാൻ കാരണമാകും. ഇതുമൂലം ഉറക്കം തടസപ്പെടുകയും ചെയ്യും.

ഹൃദയത്തെ ബാധിക്കുന്നു

ഇറുകിയ സോക്സ് ധരിച്ച് ഉറങ്ങുമ്പോൾ അത് പാദങ്ങളിലെ സിരകളിൽ സമ്മർദം ചെലുത്തുകയും ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിൽ പ്രശ്നമുണ്ടാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ രക്തം പമ്പുചെയ്യുന്നതിന് ഹൃദയത്തിന് കൂടുതൽ ശക്തി പ്രയോഗിക്കേണ്ടിവരും. ഇത് ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും.

ഇക്കാര്യങ്ങൾ മറക്കാതിരിക്കുക..

രാത്രിയിൽ അയഞ്ഞ കോട്ടൺ സോക്‌സുകൾ മാത്രം ധരിക്കുക.
വൃത്തിയുള്ളതും കഴുകിയതുമായ സോക്‌സുകൾ ധരിച്ച് മാത്രം ഉറങ്ങുക.
കുട്ടികളെ ഇറുകിയ സോക്സ് ധരിച്ച് ഉറങ്ങാൻ അനുവദിക്കരുത്.
സോക്‌സ് ധരിക്കുന്നതിന് മുമ്പ് കാലുകൾ നന്നായി മസാജ് ചെയ്യുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (21 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (27 minutes ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (49 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (59 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (2 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (3 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends