Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രകൃതി ചികിത്സയെ മാത്രമല്ല പ്രാർത്ഥനാ ചികിത്സയെയും ഭയക്കണം; അക്ഷരാർത്ഥത്തിൽ, ഓടിക്കോ; പ്രകൃതി ചികിത്സ വരുന്നേ, പ്രാർത്ഥനാ ചികിത്സ വരുന്നേ എന്ന് വിളിച്ചു കൂവുക മാത്രമല്ല; ഭയക്കണം!നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് ഡോക്‌ടർ സുൽഫി നൂഹ്

18 FEBRUARY 2023 04:23 PM IST
മലയാളി വാര്‍ത്ത

പ്രകൃതി ചികിത്സയെ മാത്രമല്ല പ്രാർത്ഥനാ ചികിത്സയെയും ഭയക്കണം. അക്ഷരാർത്ഥത്തിൽ, ഓടിക്കോ. പ്രകൃതി ചികിത്സ വരുന്നേ, പ്രാർത്ഥനാ ചികിത്സ വരുന്നേ എന്ന് വിളിച്ചു കൂവുക മാത്രമല്ല.ഭയക്കണം. നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് ഡോക്‌ടർ സുൽഫി നൂഹ്; അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഓടിക്കോ പ്രകൃതി , പ്രാർത്ഥനാ ചികിത്സകൾ വരുന്നേ. 

കൂടെ പ്രാർത്ഥനാ ചികിത്സയുമുണ്ട്. അതെ. പ്രകൃതി ചികിത്സയെ മാത്രമല്ല പ്രാർത്ഥനാ ചികിത്സയെയും ഭയക്കണം. അക്ഷരാർത്ഥത്തിൽ, ഓടിക്കോ. പ്രകൃതി ചികിത്സ വരുന്നേ, പ്രാർത്ഥനാ ചികിത്സ വരുന്നേ എന്ന് വിളിച്ചു കൂവുക മാത്രമല്ല. ഭയക്കണം. 2023ലെ ഈ ഫെബ്രുവരി മാസത്തിൽ ഞെട്ടിക്കുന്ന ചില കഥകളാണ് കേൾക്കുന്നത്.

മറ്റൊരു രാജ്യത്തും കേട്ട് കേൾവിയില്ലാത്ത ചില കഥകൾ വിദ്യാഭ്യാസമൊ , ശാസ്ത്ര അവബോധമോ വേണമെന്ന് നിർബന്ധമില്ല. ഒരല്പം കോമൺസെൻസ്.
അതുപോലുമില്ലാതെ ചിലർ പെരുമാറുന്നത് കാണുമ്പോൾ ശരിക്കും ഒരു ഭയം.
കഥ ഇങ്ങനെ പോകുന്നു. ഒരു ഡോക്ടർ. കേരളത്തിലെ മികച്ച മെഡിക്കൽ കോളേജിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും.

അമേരിക്കയിലെ കുറച്ചുകാലം. നാട്ടിൽ വരുന്നു.  കേരളത്തിലെ അറിയപ്പെടുന്ന കുടുംബത്തിലെ ഡോക്ടറെ കൊണ്ട് മറ്റൊരു ഉന്നത കുടുംബത്തിലെ നാച്ചുറോപതി വനിത ഡോക്ടറെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നു. ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. ചരിത്രം മാത്രമല്ല ചിലരുടെ ഭാവിജീവിതം തന്നെ മാറ്റി കുറിക്കപ്പെട്ടു. നവ വധുവിന് ദീർഘനാൾ നിലനിൽക്കുന്ന ത്വക്ക് രോഗം ഉണ്ടെന്ന് ഡോക്ടർ മനസ്സിലാക്കുന്നു.

വ്യക്തമായ ശാസ്ത്രീയ ചികിത്സ ലഭ്യമാക്കിയാൽ ശരീരത്തിന് വിരൂപതയോ തൊലിക്ക് പുതിയ ലീഷനുകൾ ഉണ്ടാകാതെയോ നിയന്ത്രിച്ചു നിർത്താൻ കഴിയുന്ന ചികിത്സ ഏറെ നാളുകളായി ലഭ്യമാണെന്നും അതെടുക്കണമെന്നും ഡോക്ടർ പ്രകൃതി ചികിത്സാക്കാരിയായ ഭാര്യയൊട് നിർദ്ദേശിക്കുന്നു. അല്പം പോലും ശ്രദ്ധിച്ചില്ല. എന്ന് മാത്രമല്ല ശാസ്ത്രീയ ചികിത്സ വിഷമാണെന്നും അത് കൊല്ലുമെന്നും ആധുനിക വൈദ്യശാസ്ത്ര മരുന്ന് കഴിക്കാൻ കഴിയില്ലെന്നും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.

വർഷങ്ങൾ കഴിയുമ്പോൾ രണ്ടു കുട്ടികൾ. രണ്ടു കുട്ടികൾക്കും കടുത്ത ആസ്മ രോഗം. പണ്ടൊക്കെ ആസ്മാരോഗം വില്ലനാണ് പക്ഷേ ഇപ്പോൾ വെറും സഹനടൻ. 99% ആൾക്കാരിലും കൃത്യമായ തെറാപ്പിയിലൂടെ രോഗം കർശനമായി നിയന്ത്രണവിധേയമാകും.. ആകണം പ്രകൃതി ചികിത്സ കാരിയായ അമ്മ ,ഭാര്യ കുട്ടികളെ രോഗത്തിന് വിട്ടുകൊടുക്കുന്നു. സ്വയം ചികിത്സ നിഷേധിക്കുകയും ചെയ്യുന്നു.

പ്രകൃതി ചികിത്സക്കാരി ഇപ്പോൾ ഏതാണ്ട് കിടപ്പിലാണ്. പരിപൂർണ്ണമായും നിയന്ത്രണ വിധേയമാകേണ്ട ഒരസുഖം. എന്ന് മാത്രമല്ല പേരില്ലാത്ത എന്തൊക്കെയോ മരുന്നുകൾ പ്രകൃതി ചികിത്സയുടെ പേരിൽ പേരിൽ കുട്ടികൾക്ക് നൽകുകയും സ്വയം സേവിക്കുകയും ചെയ്യുന്നു. കൂടെ 24 മണിക്കൂറും പ്രാർത്ഥനയും. ഡോക്ടർ അതിശക്തമായ പ്രതിഷേധം കാണിക്കുന്നുവെങ്കിലും കിം ഫലം. 

ഇടയ്ക്കിടയ്ക്ക് ആസ്മരോഗം അതീവ ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രം കുട്ടികൾ ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിൽ ആധുനിക വൈദ്യശാസ്ത്ര ചികിത്സ ലഭ്യമാക്കാമെന്ന് ഡോക്ടർമാർക്ക് ഉറപ്പുനൽകി ഡിസ്ചാർജ് ചെയ്ത് പിറ്റേദിവസം മുതൽ വീണ്ടും പ്രകൃതി ചികിത്സയും കൂടെ മന്ത്രവാദവും. ഡോക്ടറോട് സംസാരിക്കുമ്പോൾ ഒരച്ഛന്റെ ,ഭർത്താവിൻറ നിസ്സഹായ അവസ്ഥ പറയുമ്പോൾ ഡോക്ടറുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

ചുറ്റും നടക്കുന്നത് കാണുമ്പോൾ ഞെട്ടി വിറച്ചു പോകുന്നു. ശാസ്ത്രീയ ചികിത്സകൾ ദശാബ്ദങ്ങളായി കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തി രിയുന്നത്. അതിലെ ദൂഷ്യവശങ്ങൾ കൂടി വിളിച്ചു പറയുന്നതാണ് ആ ശാസ്ത്രത്തിൻറെ ഒരു ഭംഗി. അതിലെ അഴിമതിയും മറ്റു ചൂഷണങ്ങളും മറ്റൊരു വിഷയം തന്നെയാണ്. പ്രകൃതി ചികിത്സ മന്ത്രവാദം പ്രാർത്ഥന ചികിത്സ എന്നിവയിൽ കുടുങ്ങിപ്പോകുന്ന വിഐപി മാരുടെ ഒരു നീണ്ട പട്ടിക കണ്ടാൽ ഞെട്ടും.

എല്ലാ രാജ്യങ്ങളിലും ഇത്തരം ഫ്രോഡ് ചികിത്സാരീതികൾ നിലവിലുണ്ടെങ്കിലും ഇതുപോലെ വിറ്റഴിക്കപ്പെടുന്ന മറ്റൊരു രാജ്യം മറ്റൊരു സംസ്ഥാനം അതും വിഐപികൾ പോലും പെട്ടുപോകുന്ന കാഴ്ച അതീവ ദുഃഖകരമാണ്. നിരോധിക്കപ്പെടേണ്ടത് നിരോധിക്കപ്പെടുക തന്നെ വേണം. ചികിത്സ മനുഷ്യൻറെ അവകാശമാണ്. ചികിത്സ നൽകാൻ തടസ്സം നിൽക്കുന്ന ഒന്നും അതിനിയെന്ത് കുന്തമാണെങ്കിലും നിരോധിക്കപ്പെടണം. ഏത് അടുത്ത ബന്ധു ആണെങ്കിലും നിയമനടപടികൾക്ക് വിധേയമാക്കണം.

മറ്റെല്ലാ വികസിത രാജ്യങ്ങളിലും ചികിത്സയ്ക്ക് തടസ്സം നിൽക്കുന്നത് അതിനി സ്വന്തം രക്ഷകർത്താവായലും ജയിലിറക്കുള്ളിലാകും. വിശ്വാസിയാണെങ്കിൽ പ്രാർത്ഥിച്ചോളൂ. പക്ഷേ പ്രാർത്ഥന കൊണ്ട് അസുഖം ഭേദമാകും എന്ന് കരുതുന്നു എങ്കിൽ കഷ്ടം. നാലു ചുറ്റും പ്രകൃതി, പ്രാർത്ഥനാ ചികിത്സാക്കാരുണ്ട്. ഓടിക്കോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (3 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (4 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (5 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (5 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (5 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (6 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (6 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (6 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (7 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (7 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (8 hours ago)

Malayali Vartha Recommends