Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രണവ് മരിക്കാൻ കാരണം ടാറ്റൂ ? പച്ചകുത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്..? പെർമനന്റ് ടാറ്റൂ അപകടമോ..?

20 FEBRUARY 2023 04:21 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഷഹാനയുടെയും പ്രണവിന്റെയും പ്രണയം കേരളം ആഘോഷമാക്കിയതാണ്. നെഞ്ചിന് താഴെ തളർന്ന് കിടന്ന പ്രണവിന്റെ താങ്ങും തണലുമായിരുന്നു ഷഹാന. പ്രണവ് യാത്രയാകുമ്പോൾ നൊമ്പരമായി അവന്റെ ഓരോ വാക്കുകളും മാറുകയാണ്.

 

 

 

 

അവളറിയാതെ ഞാൻ ഒരു ടാറ്റൂ അടിച്ച്, പൊണ്ടാട്ടിക്ക് ഒരു സർപ്രൈസ് കൊടുത്തു. ജനുവരി 29ന് പ്രണവ് ഷഹാന തൻറെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയാണ് കണ്ണീരണിയിക്കുന്നത്. ഷഹാനയറിയാതെ ഷഹാനയുടെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത് കുസൃതി ചിരിയോടെ പ്രിയതമയ്ക്ക് നൽകിയ സർപ്രൈസിൻറെ വീഡിയോയായിരുന്നു അതിനോടൊപ്പം പ്രണവ് പങ്കുവെച്ചിരുന്നത്..അവസാനം ഷഹാനയെ കൊത്തിവെച്ച ആ ഹൃദയമിടിപ്പ് നിന്നപ്പോൾ നെഞ്ചിൽ കൊത്തിയ ആ ടാറ്റൂവിന്റെ പേരിലും വിമർശനങ്ങൾ ഉയരുന്നു ... നമുക്കിവിടെ പച്ചകുത്തലിന്റെ ആരോഗ്യ വശങ്ങൾ എന്തെല്ലാമെന്ന് നോക്കാം

 

 

 

ശരീരത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുന്നതാണ് പച്ച കുത്തൽ. സാധാരണയായി കൈയിൽ പിടിക്കുന്ന ചെറിയ ഉപകരണം കൊണ്ടാണ് പച്ച കുത്താറ്. സാധാരണ ചെറിയ സൂചി കുത്തുമ്പോൾ തന്നെ രക്തം പൊടിയാറുണ്ട്. അതുപോലെ തന്നെ പച്ച കുത്തുന്ന ഉപകരണം കൊണ്ട് ശരീരത്തിൽ വരച്ച് തുടങ്ങുമ്പോൾ ചെറിയ തോതിൽ രക്തം വരും. ചർമ്മത്തിന്റെ മുകളിലെ പാളിയിലേക്ക് സൂചിയിലൂടെ പിഗ്മെന്റുകൾ ഉപയോഗിച്ച് ചിത്രങ്ങളോ സിമ്പലുകളോ വരച്ചു ചേർക്കുന്നതാണിത്. ഇതിന് പ്രത്യേകം മെഷീനുകൾ ഉണ്ടായിരിക്കും. മെഷീനുപയോഗിച്ച് അതിലെ സൂചികൾ വഴി മഷി ശരീരത്തിൽ പഞ്ച് ചെയ്യുകയാണ് ചെയ്യുന്നത്

 

 

 

ഫുട്ബോൾ താരം സെർജിയോ റാമോസിന്റെ ശരീരത്തിൽ 42 ടാറ്റൂകളാണുള്ളത്. അതിൽ ക്രിസ്തുവും മറിയവും ഉണ്ട്. ഫുട്ബോൾ മൈതാനം ഉണ്ട്. സ്പെയിനിന്റെ ഭൂപടമുണ്ട്. ശരീരത്തിൽ ഒന്നലധികം ടാറ്റൂകൾ പതിക്കാറുണ്ട്.

 

 

 

ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മഷിക്ക് ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം വേണം. ഡിസ്പോസിബിൾ സൂചികളും ട്യൂബുകളും ഉപയോഗിച്ച് മാത്രമേ പച്ചകുത്താൻ പാടുള്ളൂ. കൂടാതെ ഇവ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുകയും വേണം.ടാറ്റു ചെയ്താലുള്ള അനന്തരഫലങ്ങൾ എല്ലാവർക്കും ഒരു പോലെയല്ല. ചിലർക്ക് അലർജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ചിലരിൽ അണുബാധയുണ്ടാവുന്നതായും കാണുന്നു. ചിലർക്ക് ഇതിന്റെ മഷി പൊള്ളലുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

 

 

കൂടാതെ ചില ത്വക്ക് രോഗങ്ങളും കാണപ്പെടുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞാലും ശരീരത്തിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതായി റിപ്പോർട്ടുകളുണ്ട്. ഗ്രാനുലോമ എന്ന് പറയുന്ന ഒരു തരം വീക്കം ടാറ്റൂ ചെയ്ത ഭാഗങ്ങളിൽ കാണാം. കൂടാതെ ചില രോഗങ്ങൾ ഉള്ള വ്യക്തിയിൽ ടാറ്റു ചെയ്ത ശേഷം മറ്റൊരാൾക്ക് ചെയ്യുമ്പോൾ രോഗം പടരാനുള്ള സാധ്യതയും കൂടുതലാണ്. നിയോൺ നിറങ്ങളിൽ ചെയ്യുന്ന ടാറ്റുവിൽ ചില രാസവസ്തുക്കളും മെർക്കുറിയും കൂടുതലായി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചുവപ്പ് നിറത്തിലാണ് കൂടുതൽ വിഷാംശം ഉള്ളതെന്നാണ് കണ്ടെത്തൽ ചുവപ്പിൽ ഇരുമ്പ് ഓക്‌സൈഡും കാഡ്മിയവും അടങ്ങിയിട്ടുണ്ട്.

 

പെർമനന്റ് ടാറ്റൂ ചെയ്യാനാണെങ്കിൽ കറുപ്പ് നിറത്തിലുള്ള ചായമാണ് ഏറ്റവും നല്ലത്. കോപ്പർ ഫത്തലോസയനൈൻ പിഗ്മെന്റുകളുള്ള നീല, പച്ച മഷികളും സുരക്ഷിതമാണ്

 

 

 

പച്ച കുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങ‌ൾ
ശരിയായ രീതിയിൽ പച്ച കുത്തുന്നതിന് ചില കാര്യങ്ങ‌ൾ അറിഞ്ഞിരിക്കണം.
* പച്ചകുത്തുന്നയാൾ ഗ്ലൗസ് ധരിക്കുന്നുണ്ടോ?
* ശരിയായ ഉപകരണങ്ങ‌ൾ തന്നെയാണോ ഉപയോഗിക്കുന്നത്?
* പച്ച കുത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങ‌ൾ തിളപ്പിച്ച് അണുവിമുക്തമാക്കിയതിനു ശേഷമാണോ ഉപയോഗിക്കുന്നത്
പച്ചകുത്തികഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജോലി തിരക്കിനിടയിലോ മറ്റു പല കാരണങ്ങ‌ൾ കൊണ്ടോ പച്ചകുത്തിയതിനു ശേഷം അത് ശ്രദ്ധിക്കാൻ കഴിയാതെ വരും. എന്നാൽ ആദ്യ ഒരു ആഴ്ചയെങ്കിലും ഇതിന് പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ട്.

 

 

 

 

* 24 മണിക്കൂറിനു ശേഷം മാത്രം ബാൻഡേജ് കളയുക
* പച്ച കുത്തിയ ചർമ്മഭാഗം വൃത്തിയായി സംരക്ഷിക്കുക. ഈ ഭാഗത്ത് വെള്ളം വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
* ദിവസത്തിൽ പല തവണ പച്ച കുത്തിയ ഭാഗത്ത് മോയ്‌സ്‌ചറൈസർ പുരട്ടുക
* ആദ്യ അഴ്ചയിൽ വെയിൽ കൊള്ളിക്കാതിരിക്കുക
* പുഴയിലോ നീന്തൽക്കുളങ്ങളിലോ കുളിക്കാതിരിക്കുക
* വസ്ത്രം ധരിക്കുമ്പോൾ പച്ചകുത്തിയ ഭാഗത്ത് ഉരസാതെ സൂക്ഷിക്കുക

വഴിയരികിൽ നിന്നൊക്കെ ടാറ്റൂ ചെയ്യാതിരിക്കുക. മികച്ച ട്രെയിനിങ് ലഭിച്ചവരിൽ നിന്നു തന്നെ ടാറ്റൂ പതിപിക്കാൻ ശ്രദ്ധിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (3 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (4 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (5 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (5 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (5 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (6 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (6 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (6 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (7 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (7 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (8 hours ago)

Malayali Vartha Recommends