Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി...

11 MARCH 2023 08:02 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി . ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം.

സൂര്യാഘാതത്തിന് സാധ്യതതിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാ വേളയില്‍ വെള്ളം കരുതുന്നു എന്നുറപ്പാക്കണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജൂസ് കുടിക്കുന്നവര്‍ വെള്ളം നല്ലതാണെന്നും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പുവരുത്തണം. അല്ലെങ്കില്‍ മറ്റു പല രോഗങ്ങളുമുണ്ടാകും. നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.


പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കെട്ടിടങ്ങള്‍ക്കു പുറത്ത് ജോലി ചെയ്യുന്നവര്‍ സമയക്രമം കര്‍ശനമായി പാലിക്കണം. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്ന് ജൂസ് കടകളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ചുള്ളതാണോയെന്ന് പരിശോധനകള്‍ നടത്തും. തീപിടിത്തം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം.

ആശുപത്രികളും ജാഗ്രത പുലര്‍ത്തണം. പനി നിരീക്ഷണം ശക്തമാക്കാനും ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിങ് കൃത്യമായി നടത്താനും നിര്‍ദേശം നല്‍കി. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകള്‍ ഇന്‍ഫ്ലുവന്‍സയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.


ഇന്‍ഫ്ലുവന്‍സ രോഗലക്ഷണമുള്ളവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. പനിയുണ്ടായാല്‍ ആരംഭത്തില്‍ തന്നെ ചികിത്സ തേടണം. ആരോഗ്യ ജാഗ്രത കലണ്ടര്‍ കൃത്യമായി പാലിക്കണം. ആരോഗ്യ ജാഗ്രത നിര്‍ദേശം സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (9 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (41 minutes ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (52 minutes ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (1 hour ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (2 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (2 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (3 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (10 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (10 hours ago)

Malayali Vartha Recommends