Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജനിക്കുന്നതിനു മുൻപ് ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞിന്റെ തലച്ചോറിൽ ശസ്ത്രക്രിയ;അത്യപൂർവം!

05 MAY 2023 06:36 PM IST
മലയാളി വാര്‍ത്ത

കൊച്ചു കുഞ്ഞിന്റെ തലച്ചോറിൽ ശസ്ത്രക്രിയ എന്ന് പറയുമ്പോൾ തന്നെ അതിലെ റിസ്ക് എത്രമാത്രം ആണെന്ന് ഊഹിക്കാമല്ലോ ..അപ്പോൾ അങ്ങനെ ഒരു ശസ്ത്രക്രിയ നടത്തുന്നത് കുഞ ജനിക്കുന്നതിനു മുൻപ് ആണെങ്കിലോ .. അതെ ,അമ്മയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിൻറെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘംഡോക്ടർമാർ. .. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്തിയത്.അമ്മയും അമ്മയുടെ വെട്ടിനുള്ളിൽ കുഞ്ഞു വാവയും സുഖമായിരിക്കുന്നു എന്നാണു റിപ്പോർട് .

തലച്ചോറിലെ രക്തക്കുഴലുകൾ ശരിയായി വികസിക്കാത്ത അവസ്ഥയായിരുന്നു കുഞ്ഞിന്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ഞരമ്പുകളിൽ രക്തം കെട്ടിക്കിടക്കുകയും അതുവഴി ജീവൻ തന്നെ അപകടത്തിലാവും എന്ന അവസ്ഥ എത്തിയപ്പോഴാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഈ അപൂർവ മസ്തിഷ്കാവസ്ഥയെ 'വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ എന്നാണു മെഡിക്കൽ സയൻസ് വിളിക്കുന്നത്


ഈ അവസ്ഥയുള്ളവരുടെ സിരകളിലും ഹൃദയത്തിലും രക്തം അമിതമായ തോതിൽ സമ്മർദമുണ്ടാക്കുന്നു. ഇത് ജീവനു അപകടകരമായ അവസ്ഥയാണ് ..മസ്തിഷ്ക ക്ഷതം, ജനനശേഷം ഉടനടിയുള്ള ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ റേഡിയോളജിസ്റ്റ് ഡോ. ഡാരൻ ഓർബാച്ച് പറഞ്ഞു.

ഇത്തരം അവസ്ഥയുള്ള കുഞ്ഞുങ്ങളിൽ നാൽപ്പത് ശതമാനത്തോളമാണ് മരണനിരക്ക്. ചിലപ്പോൾ ജീവന് പ്രശ്നമൊന്നുമുണ്ടായില്ലെങ്കിലും ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചേക്കാം. മിക്കപ്പോഴും പ്രസവത്തിന് ശേഷമാണ് ഈ അവസ്ഥ തിരിച്ചറിയുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയാലും പൂർണമായി വിജയിക്കണമെന്നില്ല.

ഗർഭത്തിന്റെ മുപ്പത്തിനാലാം ആഴ്ചയിൽ അമ്മയ്ക്ക് നടത്തിയ പതിവ് അൾട്രാ സൗണ്ട് സ്കാനിംഗിലാണ് അപൂർവരോഗാവസ്ഥ തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ അവസ്ഥ അനുനിമിഷം മോശമായികൊണ്ടിരിക്കുകയാണെന്ന് വ്യക്തമായതോടെയാണ് പൊടുന്നനെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

അൾട്രാസൗണ്ട് ഗൈഡൻസ്, അമ്നിയോ സെന്റസിസിന് ഉപയോഗിക്കുന്ന സൂചി, നേരിട്ട് സ്ഥാപിച്ചിരിക്കുന്ന ചെറിയ കോയിലുകൾ എന്നിവ ഉപയോഗിച്ചാണ് കുഞ്ഞിന്റെ ഞരമ്പുകളിലെ വൈകല്യം മാറ്റാൻ കഴിഞ്ഞതെന്നാണ് ഡോക്ടർമാർ പറയുന്നത്. കുഞ്ഞിന്റെ ജീവന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. വിജകരമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കും ഇതിൽ പങ്കാളികളായ മറ്റ് ആരോഗ്യപ്രവർത്തകർക്കും ലോകത്തിന്റെ പലഭാത്തുനിന്നും അഭിനന്ദന പ്രവാഹമാണ്.

അടുത്തിടെ ഡൽഹി എയിംസിൽ ഇരുപത്തെട്ടുകാരിയുടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന് വിജയകരമായി ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നുതവണ ഗർഭച്ഛിദ്രത്തിന് വിധേയയായ യുവതി നാലാമതും ഗർഭിണിയായതോടെയാണ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് ഹൃദയത്തകരാറുള്ളതായി ഡോക്ടർമാർ പറഞ്ഞെങ്കിലും ഗർഭം തുടരാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വയറ്റിനുള്ളിൽ വച്ച് തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്തിയത്

എയിംസിലെ കാർഡിയോതെറാസിക് സയൻസസ് സെന്ററിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തോടൊപ്പം കാർഡിയോളജി ആൻഡ് കാർഡിയാക് അനസ്തീസിയ വിഭാഗത്തിലെ വിദഗ്ധരുമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നാളെ മുതല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ സ്വീകരിക്കും  (3 minutes ago)

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ കവര്‍ന്ന അഭിഭാഷകയെ കയ്യോടെ പൊക്കി പോലീസ്  (20 minutes ago)

കാസര്‍കോട് ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ  (40 minutes ago)

ജോലിയില്‍ പ്രവേശിച്ചത് കഴിഞ്ഞ തിങ്കളാഴ്ച.... വിധി തട്ടിയെടുത്തു...  (2 hours ago)

ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു  (3 hours ago)

ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടു...  (3 hours ago)

ജോജു ജോർജിന്റെ ആക്ഷൻ ത്രില്ലർ  (3 hours ago)

ലൈവ് സ്ട്രീം കാണാൻ  (3 hours ago)

ഷിനവത്ര കുടുംബത്തിന്റെ  (3 hours ago)

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്  (4 hours ago)

സ്‌കൂട്ടറില്‍ ..കാട്ടു പന്നി ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു...  (4 hours ago)

... ഒറ്റദിവസം വരുമാനം 10.19 കോടി രൂപ  (4 hours ago)

വെടിയുതിർത്തു പിന്നാലെ മതിൽ പൊളിക്കാൻ തുടങ്ങി  (4 hours ago)

ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും  (4 hours ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... പവന് 80,000 കടന്നു  (4 hours ago)

Malayali Vartha Recommends